Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ചുവന്ന മണ്ണിൽ കാലുകുത്താൻ ചൈനയുടെ 'അഗ്നിദേവൻ'; ഷുറോംഗ് റോവർ സുരക്ഷിതമായി ചൊവ്വയിലിറങ്ങിയാൽ യു.എസിന് ശേഷം ചൊവ്വയിൽ റോവർ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായി മാറും ചൈന

28 APRIL 2021 05:42 PM IST
മലയാളി വാര്‍ത്ത

തങ്ങളുടെ ആദ്യ ചൊവ്വാപര്യവേക്ഷണ പേടകമായ ടിയാൻവെൻ - 1 ദൗത്യത്തിന്റെ റോവറിന് പുരാണ കഥാപാത്രത്തിന്റെ പേര് നൽകി ചൈന. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് അഗ്നിയുടെയും യുദ്ധത്തിന്റെയും ദേവനായ 'ഷുറോംഗി"ന്റെ പേരാണ് റോവറിന് നൽകിയിരിക്കുന്നതെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിക്കുകയുണ്ടായി.

കഴിഞ്ഞ ജൂലായിൽ വിക്ഷേപിച്ച ടിയാൻവെൻ - 1 പേടകത്തിനുള്ളിലാണ് റോവറിപ്പോൾ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. മേയ് പകുതിയോടെ ടിയാൻവെന്നിന്റെ റോവർ ചൊവ്വയുടെ ഉപരിതലത്തിലിറക്കാനാണ് പദ്ധതി.

 

പ്രകാശം പരത്തുന്നതിനും ഭൂമിയിൽ ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരുന്നതിനും മനുഷ്യനെ തീ സഹായിക്കുന്നതിന്റെ പ്രതീകമായാണ് റോവറിന് ഷുറോംഗ് എന്ന പേര് നൽകിയിരിക്കുന്നത്. 240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറിൽ പനോരമിക് - മൾട്ടിസ്പെക്ട്രൽ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

ചൊവ്വ പര്യവേക്ഷണം കൂടാതെ നിരവധി ബഹിരാകാശ പദ്ധതികൾ ചൈനയിലൊരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായ ബഹിരാകാശ നിലയം, ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുക എന്നിവ ചൈന ലക്ഷ്യമിടുന്നു. ചന്ദ്രന്റെ മറുവശത്ത് (Far side of the moon) ആദ്യമായി പര്യവേക്ഷണ വാഹനമിറക്കിയ രാജ്യം ചൈനയാണ്. 2019ൽ ചാംഗ് ഇ - 4 എന്ന പേടകത്തെ വിജയകരമായി ചന്ദ്രോപരിതലത്തിലിറക്കിയാണ് ചൈന ചരിത്രം കുറിച്ചത്.

2013ൽ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം ചന്ദ്രനിൽ ചൈന പേടകമിറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ചന്ദ്രനിൽ ചൈന പാറക്കഷണങ്ങൾ ഭൂമിയിലേക്കെത്തിച്ചിരുന്നു. 1970കൾക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഇത്. ചൊവ്വയിലെ യുട്ടോപ്യ പ്ലാനിഷ്യ (Utopia Planitia) എന്ന പ്രദേശത്താണ് ഷുറോംഗ് റോവർ ലാൻഡ് ചെയ്യുക.

 

 

 

 

 

 

 

 

 

 

 

 

 

 

ഭൂഗർഭ ഐസ് പാളികൾ ഉണ്ടെന്ന് കണ്ടെത്തിയ ഇവിടെയാണ് 1976ൽ യു.എസിന്റെ വൈക്കിംഗ് 2 ലാൻഡർ ഇറങ്ങിയത്. ചൊവ്വയിലെ ജലസാന്നിദ്ധ്യവും അന്തരീക്ഷവുമാണ് പഠനവിധേയമാക്കുക.ഷുറോംഗ് റോവർ സുരക്ഷിതമായി ചൊവ്വയിലിറങ്ങിയാൽ യു.എസിന് ശേഷം ചൊവ്വയിൽ റോവർ ഇറക്കുന്ന രണ്ടാമത്തെ രാജ്യമാകും ചൈന.

മാത്രമല്ല, സോവിയറ്റ് യൂണിയനും യു.എസിനും ശേഷം ചൊവ്വയിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന മൂന്നാമത്തെ രാജ്യമെന്ന നേട്ടവും ചൈനയ്ക്ക് സ്വന്തമാകും.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (4 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (4 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (4 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (4 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (4 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (5 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (5 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends