ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു; മണ്മറഞ്ഞത് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലംഗമായിരുന്ന ബഹിരാകാശ സഞ്ചാരി

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. 90 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. നീല്‍ ആംസ്‌ട്രോംഗ് , എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരോടൊപ്പം അപ്പോളോ ദൗത്യത്തില്‍ പങ്കെടുത്ത മൈക്കല്‍ കോളിന്‍സിനായിരുന്നു കൊളംബിയ എന്ന ആ കമാന്‍ഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം.
സമ്ബൂര്‍ണ ചന്ദ്രയാത്ര എന്ന നിലയില്‍ അപ്പോളോ 11 ദൗത്യം പുറപ്പെട്ടത് 1969 ജൂലൈ 16നു രാവിലെയാണ്. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷന്‍മാരായി. ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍നിന്നു തിരിച്ചു വരുന്നതുവരെമൈക്കിള്‍ കൊളിന്‍സ് ചന്ദ്രനു ചുറ്റും കമാന്‍ഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha

























