കൊവിഡ് രണ്ടാം തരംഗം; ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളിലേക്ക് ഇസ്രയേല്‍ പൗരന്മാര്‍ക്ക് വിലക്ക്, കൊവിഡ് മുക്തരായാലും വാക്‌സിനെടുത്തവരായാലും ക്വാറന്റൈന്‍ നിർബന്ധം

കൊവിഡ് രണ്ടാം തരംഗം പിടിവിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൗരന്മാരെ വിലക്കി ഇസ്രായേല്‍ . ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, തുര്‍ക്കി,ഉക്രൈന്‍, ബ്രസീല്‍, എത്യോപ്യ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിനും വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കി.
മെയ് മൂന്ന് മുതല്‍ 16 വരെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് . അതേസമയം, ഇസ്രായേൽ പൗരന്മാരല്ലാത്തവര്‍ക്ക് പോകുന്നതിന് വിലക്ക് ബാധകമല്ല. അതെ സമയം ഇവര്‍ ഈ രാജ്യങ്ങളില്‍ സ്ഥിര താമസക്കാരായിരിക്കണമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു .ഈ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നവര്‍ക്ക് 12 മണിക്കൂര്‍ സമയം ഇളവ് നല്‍കിയിട്ടുണ്ട്.
കേസുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ ആഭ്യന്തര, ആരോഗ്യ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് .ഏഴ് രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവര്‍ രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണം. കൊവിഡ് മുക്തരായാലും വാക്‌സിനെടുത്തവരായാലും ക്വാറന്റൈന്‍ നിര്‍ബന്ധമാണ് . രണ്ട് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.
https://www.facebook.com/Malayalivartha

























