ഇരുപത്തിയഞ്ചുകാരി 7 കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചു; യുവതി ജന്മം നല്‍കിയത് 9 കുഞ്ഞുങ്ങളെ

മാലി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി ജന്മം നല്‍കിയത് 9 കുഞ്ഞുങ്ങള്‍ക്ക്. സ്‌കാന്‍ ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞത് പ്രകാരം 7 കുട്ടികളെയാണ് യുവതി പ്രതീക്ഷിച്ചിരുന്നത്. സങ്കീര്‍ണ്ണതയുള്ളതിനാല്‍, പ്രസവത്തിനായി മാലിയിലെ ഒരു ഡോക്ടറോടൊപ്പം യുവതി മാലിയില്‍ നിന്നും മൊറോക്കോയിലെത്തിയിരുന്നു. 25 വയസ്സുകാരിയായ ഹലീമ സിസ്സേയാണ് 5 പെണ്‍കുഞ്ഞുങ്ങള്‍ക്കും 4 ആണ്‍കുഞ്ഞുങ്ങള്‍ക്കും ചൊവ്വാഴ്ച ജന്മം നല്‍കിയത്. എല്ലാ കുഞ്ഞുങ്ങളും അമ്മയും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതുവരെയുണ്ടായിരുന്ന റെക്കോഡ് നാദിയ സുലെമാന്‍ എന്ന സ്ത്രീ 2009 ല്‍ 8 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതാണ്. അതാണിപ്പോള്‍ ഹലീമ സ്വന്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























