ടുണീഷ്യന്‍ ഹോട്ടലില്‍ ആക്രമകാരികളുടെ വെടിവെയ്പ്പ്, വിദേശികളടക്കം 27പേര്‍ കൊല്ലപ്പെട്ടു

ടുണീഷ്യന്‍ ഹോട്ടലില്‍ രണ്ടു തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ വിദേശികളടക്കം 27പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബീച്ച് റിസോര്‍ട്ടുകളുള്ള സൗസ്സേയിലാണ് സംഭവം. സോവീവാ, ഇംപീരിയല്‍ മര്‍ഹബാ എന്നീ ബീച്ച് റിസോര്‍ട്ടുകള്‍ക്കിടയിലാണ് ആക്രമികള്‍ വെടിവയ്പ്പ് നടത്തിയ റിസോര്‍ട്ട്. ഇവരിലൊരാളെ വധിച്ചതായും മറ്റൊരാള്‍ രക്ഷപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ച ആക്രമിയുടെ സമീപത്തു നിന്നും തോക്ക് കണ്ടെടുത്തു.
ജര്‍മന്‍, ബ്രിട്ടന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഐസിസാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും അക്രമിയെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.
യൂറോപ്പില്‍ നിന്നും നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ടുണീഷ്യ ബാര്‍ഡോ മ്യൂസിയം ആക്രമണത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശത്തിലാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വെടിവയ്പ്പില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ഐസിസുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മതമൗലീകവാദികളുടെ സംഘമാണ് അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കൂടാതെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഇവര്‍ താക്കീത് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha