ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾ! സന്തോഷത്തിൽ മാതാപിതാക്കൾ

ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഒരു 'അമ്മ'. ഏറെ അത്ഭുതം നകുന്നതാണ് ഈ വാർത്ത. തന്റെ പൊന്നോമനകളെ കണ്ട സന്തോഷത്തിലാണ് ആ മാതാപിതാക്കൾ. ശാസ്ത്ര ലോകത്തിനും അത്ഭുതമണ് ഈ ഒൻപത് കുഞ്ഞുങ്ങളും.
ആഫ്രിക്കന്‍ രാജ്യമായ മാലി സ്വദേശിയായ ഹാലിമ സിസ്സെ എന്ന 25കാരിയാണ് 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. അപൂര്‍മായി മാത്രമാണ് ഒറ്റ പ്രസവത്തില്‍ ഒന്‍പതു കുഞ്ഞുങ്ങളുണ്ടാകുന്നത്.
ഹലീമയുടെ സ്കാനിങിൽ ഇവർക്ക് ഏഴു കുഞ്ഞുങ്ങളുണ്ട് എന്നാണ് കണ്ടെത്തിയത്. നല്ല കെയർ വേണ്ടിയിരുന്നതിനാൽ വിമാന മാര്‍ഗം മൊറോക്കോയിലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ പ്രസവിച്ചപ്പോള്‍ ഡോക്ടർമാർ സ്കാനിംഗില്‍ കാണാതിരുന്ന 2 കുഞ്ഞുങ്ങളേയും കൂട്ടി 9 കുട്ടികള്‍ക്കാണ് ഹാലിമ ജന്മം നല്‍കിയത്. അഞ്ച് പെണ്‍കുഞ്ഞുങ്ങള്‍കളും നാലു ആണ്‍കുഞ്ഞുങ്ങളും.
കുഞ്ഞുങ്ങൽ എല്ലാവരുംആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് മാലി ആരോഗ്യമന്ത്രി ഫാന്‍റ സിബി അറിയിച്ചു.
ഏതാനും ആഴ്ചകള്‍ക്കു ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും തിരിച്ചെത്തിക്കൂ എന്നും ഫാന്‍റ സിബി വെക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























