കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് എടുക്കാന്‍ അനുമതി
കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് എടുക്കാന്‍ അനുമതി. ഫൈസര്‍ബയോടെക് വാക്സിന് കുത്തി വയ്ക്കുന്നതിനാണ് അനുമതി നല്‍കിയത്. ഈ പ്രായക്കാര്‍ക്ക് വാക്സിന് അനുമതി നല്കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ.
ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് കാനഡ അനുമതി നല്‍കിയത്. കുട്ടികളില്‍ കോവിഡ് രോഗബാധ തടയുന്നതിനായി കാനഡ അ നുമതി നല്കുന്ന ആദ്യ വാക്സിനാണിത്. മഹാമാരിക്കെതിരായ കാനഡയുടെ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്നും ഹെല്‍ത്ത് കാനഡ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് സുപ്രിയ ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ, 16 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. യുഎസിലും 12 മുതല്‍ 15 വരെയുള്ളവരില്‍ വാക്സീന് ഉപയോഗിക്കാന്‍ ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha