നൈജീരിയന്‍ പള്ളിയില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു

നൈജീരിയയിലെ പള്ളിയില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബൊക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണമായിരുന്നു ഇത്. രാജ്യത്തിന്റെ വടക്ക്കിഴക്കുള്ള യോബ് സംസ്ഥാനത്തെ പോട്‌സകുമിലുള്ള റിഡീമ്ഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഒഫ് ഗോഡിലായിരുന്നു സ്‌ഫോടനം. സംഭവസമയത്ത് നിരവധി പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു.
അടുത്തിടെയായി നൈജീരിയയില്‍ ഭീകരര്‍ വനിതകളെയാണ് ചാവേറാക്രമണത്തിനായി നിയോഗിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആറ് വനിതാ ചാവേറുകള്‍ പൊട്ടിത്തെറിച്ച് മൈഡുഗുരിക്ക് പുറത്തുള്ള സബാമാരി മുന ഗ്രാമത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha