Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അപ്രതീക്ഷിതമായി ചോർന്ന് കോവിഡ്-19 എന്ന മഹാമാരി ലോകത്തിലേക്ക് വ്യാപിച്ചു? ആരോപണങ്ങൾ ചൈനയ്ക്കെതിരെ ശക്തി പ്രാപിക്കുന്നു: പൊളിച്ചടുക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ

12 JUNE 2021 06:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അപ്രതീക്ഷിതമായി ചോർന്ന് കോവിഡ്-19 എന്ന മഹാമാരി ലോകത്തിലേക്ക് വ്യാപിച്ചു എന്ന അഭ്യൂഹങ്ങൾ ചൈനയ്ക്കെതിരെ ശക്തി പ്രാപിക്കുകയാണ്. എങ്ങനെയാണ് കൊറോണ വൈറസ് ഉൽഭവിച്ചത് എന്ന സംശയം പല രാഷ്ട്ര നേതാക്കന്മാരും ഉന്നയിച്ചിരുന്നു.

ഇതിനെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയാണ്.ഇന്ത്യയും അത്തരത്തിൽ ഒരു പഠനം നടത്തുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ശാസ്ത്രജ്ഞയുടെ വെളിപ്പെടുത്തൽ ചൈനയെ വരിഞ്ഞു മുറുക്കുകയാണ്.

 

 

കോവിഡ് വൈറസിന്റെ ഉത്ഭവത്തിനു പിന്നിലുള്ള കാരണമായി ചൈന ഉയർത്തുന്ന വാദം അവിശ്വസനീയമാണെന്ന് പുണെയിലെ അഘാർകർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോഎനർജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടർ മൊനാലി രഹൽകാർ പറയുന്നു. എല്ലാ സാഹചര്യത്തെളിവുകളും ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.

എങ്കിലും ചൈനയുടെ തെറ്റ് മറ്റുള്ളവർ കണ്ടുപിടിക്കാതെ ഒളിച്ചു വയ്ക്കാനുള്ള തീവ്രശ്രമം ആണ് അവർ നടത്തുന്നത്. ആ ശ്രമത്തിൽ പകുതിയോളം അവർ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. യാതൊരു അടിസ്ഥാനങ്ങളും ഇല്ലാത്ത പൊള്ളയായ റിപ്പോർട്ടുകളും വാദങ്ങളും രക്ഷപ്പെടാനായി ചൈന ഇതിനോടകം ഉയർത്തി കഴിഞ്ഞിരിക്കുന്നു.

 

 

ഡോക്ടർ മൊനാലിയും ഭർത്താവ് ഡോക്ടർ രാഹുൽ ബാഹുലിക്കറും ചേർന്ന് SARS-CoV-2 ന്റെ ഉത്ഭവത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ബിഎഐഎഫ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രവർത്തിക്കുകയാണ് ഡോക്ടർ രാഹുൽ.

ഇവർ രണ്ടുപേരും ചേർന്ന് നടത്തിയ പഠനങ്ങൾ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. 2012 ലായിരുന്നു ചൈനയിലെ മോജിയാങ്ങിൽ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയ രോഗത്തെ കുറിച്ചും അതിന് കാരണമായ വൈറസിനെ കുറിച്ചും അതിന് കോവിഡുമായുള്ള ബന്ധത്തെ കുറിച്ചും ഇരുവരും ചേർന്ന് ഗവേഷണം നടത്തിയത്. ഇതിന്റെ റിപ്പോർട്ട് കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

ആ പഠനറിപ്പോർട്ടിൽ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഇവർ ഉന്നയിച്ചത്. ചൈനയിൽ 2004 ലെ സാർസ്(SARS) പകർച്ചവ്യാധിക്കും 2019/20 ലെ കോവിഡ് വ്യാപനത്തിനുമിടയിൽ സമാനരീതിയിലുള്ള ന്യുമോണിയാ തരം പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു പ്രധാനമായും ഉയർത്തിയ ചോദ്യം.

യുനാൻ പ്രവിശ്യയിലെ ഹോഴ്സ്ഷൂ വവ്വാലിൽ നിന്ന് കണ്ടെത്തിയ, കൊറോണ വൈറസിന്റെ ബീറ്റ വകഭേദത്തോട് സാദൃശ്യമുള്ള, SARS-CoV2 സമാനവൈറസിന്റെ ഉറവിടത്തിന് 2012 ൽ മോജിയാങ് ഖനിത്തൊഴിലാളികളിൽ രോഗത്തിന് കാരണമായ വൈറസുമായുള്ള ബന്ധത്തെ സംബന്ധിച്ചായിരുന്നു പിന്നീട് ചോദിച്ചത്.

 

 

കോവിഡ് വൈറസ് സാധാരണമായി ഉണ്ടായതാണെന്ന തരത്തിലുള്ള പഠനങ്ങൾ പുറത്തുവരികയും. ഇതിന്റെ അടിസ്ഥാനമായി ലാൻസെറ്റ് ജേണലിൽ 2020 ഫെബ്രുവരിയിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഈ ലേഖനത്തെ സംബന്ധിച്ച് ഡോക്ടർ മൊനാലി സംശയം പ്രകടിപ്പിച്ചു.

ചൈനീസ് ശാസ്ത്രജ്ഞരെ വിശ്വസിക്കാനും പിന്തുണയ്ക്കാനും നമ്മെ പ്രേരിപ്പിക്കുന്നതാണ് ലാൻസെറ്റ് റിപ്പോർട്ടെന്നും എന്നാൽ മതിയായ തെളിവുകൾ അതിലുൾപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടർ മൊനാലി പറയുന്നു. നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച സമാന ലേഖനവും വൈറസ് സ്വയം ആവിർഭവിച്ചതാണെന്ന് വ്യക്തമാക്കുന്നു ണ്ടെങ്കിലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാദങ്ങൾ വിശ്വസനീയമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends