Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയിൽ നിന്നും വീണ്ടും ചങ്കിടിപ്പിക്കുന്ന വാർത്ത! വിവരം പുറത്ത് വിട്ട് ചൈനീസ് ശാസ്ത്രജ്ഞര്‍... നെഞ്ചത്ത് കൈവച്ച് ലോകം...

12 JUNE 2021 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ചൈന എന്ന് കേൾക്കുമ്പോഴേ മനസ്സിൽ ഓടിയെത്തുന്നത് കൊറോണ എന്ന വില്ലൻ വൈറസാണ്, എന്നാൽ ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വാർത്തകൾ ഏറെ ഞെട്ടിക്കുന്നതാണ്.

ലോകവ്യാപകമായി കൊവിഡ് മഹമാരി സംഹാര താണ്ഡവം ആടിക്കോണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ തരം കൊറോണ വൈറസുകളെ ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായിട്ടുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കൊവിഡിനു കാരണമായ കൊറോണ വൈറസുകളുമായ സാമ്യമുള്ള വൈറസുകളുള്‍പ്പെടെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുള്ളത്.

ഷാന്‍ഡോങ് യൂണിവേഴ്‌സിറ്റിയിലെ ചൈനീസ് ശാസ്ത്രജ്ഞരാണ് വൈറസുകളെ കുറിച്ചുള്ള ഈ പഠനം സംഘടിപ്പിച്ചത്. വ്യത്യസ്ത വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്നായി 24 കൊറോണ വൈറസുകളാണ് കണ്ടെത്തിയത്.

വിവിധ തരത്തിലുള്ള കൊറോണ വൈറസുകളില്‍ ഇതിലുണ്ട്. കൊവിഡിന് കാരണമായ സാര്‍സ് കൊവിഡ്-2 വിന് സമാനമായ നാല് വൈറസ് സാമ്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ജനിതക ഘടനയില്‍ ചെറിയ വ്യത്യാസം മാത്രമാണ് ഇവയ്ക്ക് സാര്‍സ് കൊവിഡ്-2 വൈറസില്‍ നിന്നുമുള്ളത്.

കൊവിഡ് വൈറസ് ഉത്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ എന്നത് കണ്ടെത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയില്‍ നിന്നാണോ കൊറോണ വൈറസിന്റെ ഉത്ഭവമെന്നാണ് അന്വേഷിക്കേണ്ടത്.

നേരത്തെ ലോകാരോഗ്യ സംഘടനയും ഈ ലാബ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. 2019നും 2020 നും ഇടയ്ക്ക് വനമേഖലകളില്‍ നിന്നും പിടിച്ച വവ്വാലുകളിലെ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. കൊവിഡിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആഗോള തലത്തില്‍ ആവശ്യം ശക്തമായിരിക്കെയാണ് പുതിയ കണ്ടു പിടുത്തം.

ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് കൊറോണ വൈറസ് ചോര്‍ന്നതാണെന്ന വാദവും ദിനംപ്രതി ശക്തമാവുകയാണ്. എന്നാല്‍ ഈ വാദത്തെ ലോകാരോഗ്യ സംഘചടന ഇതുവരെ അംഗീകരിച്ചിട്ടില്ല.

ചൈനയും ഈ വാദത്തെ ശക്തമായി എതിര്‍ത്തു.എന്നാല്‍ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത രാജ്യമെന്ന നിലയില്‍ കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ചുള്ള അന്താരാഷ്ട്ര പഠനങ്ങളോട് ചൈന പൂര്‍ണമായും സഹകരിക്കാത്തത് വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.

ചൈനീസ് സര്‍ക്കാര്‍ പുലര്‍ത്തുന്ന അതീവ രഹസ്യ സ്വഭാവമാണ് ആഗോള തലത്തില്‍ സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമാവുന്നത്. കൊവിഡ് വ്യാപനം രാജ്യത്ത് തുടങ്ങിയതു മുതല്‍ രാജ്യത്തെ സ്ഥിതി പുറം ലോകമറിയാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

ചൈനയിലെ കൊവിഡ് സാഹചര്യത്തെപറ്റി സംസാരിക്കുന്നു വ്‌ലോഗര്‍മാരെ വിലക്കി. കൊവിഡിന്റെ ആദ്യ സൂചന നല്‍കി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ക്ക് നേരെ പൊലീസ് ഭീഷണിയുണ്ടായി. രാജ്യത്തെ കൊവിഡ് കൊവിഡ് മരണം, ആകെ രോഗ വ്യാപനം എന്നിവ സംബന്ധിച്ച് പുറത്തു വന്ന കണക്കുകള്‍ ഒട്ടും സുതാര്യമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends