ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി മസ്‌ക്കറ്റില്‍ ഇറക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി മസ്‌ക്കറ്റില്‍ ഇറക്കി. മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 12.45ഓടെ ദുബായിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്ിസിന്റെ 9W 536 എന്ന വിമാനമാണ് ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റിലേക്ക് വഴിതിരിച്ചു വിട്ടത്. 54 യാത്രക്കാരും 7 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം ഇറക്കിയതിനെ തുടര്‍ന്ന് പത്ത് മിനിട്ടോളം വിമാനത്താവളം അടച്ചിട്ടു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനം ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി. അതേസമയം, ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പഞ്ചാബിലെ ട്വറ്റര്‍ അക്കൗണ്ടില്‍ നിന്നും ജെറ്റ് എയര്‍വേസ് ജീവനക്കാരന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. \'ഓപ്പറേഷന്‍ ബദ്‌ല\'(പ്രതികാര ദൗത്യം) എന്നും ഭീഷണി സന്ദേശത്തില്‍ രേഖപ്പെടുത്തിയിരുന്നു.
ഒരാഴ്ചക്കിടെ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കിയ രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha