Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..

അധികാര തർക്കത്തിൽ താലിബാൻ!! നിയുക്ത പ്രസിഡന്റിന് മുല്ലാ ബരാദറിന് നേരെ വെടിവെപ്പ്, പിന്നില്‍ പാകപിന്തുണയുള്ള ഹഖാനി നെറ്റ്‌വര്‍ക്ക്; ലക്‌ഷ്യം വെയ്ക്കുന്നത് ഇന്ത്യയോ?? ഭീതിയിൽ ലോകരാഷ്ട്രങ്ങൾ

05 SEPTEMBER 2021 01:04 PM IST
മലയാളി വാര്‍ത്ത

മിന്നൽ ആക്രമണത്തിലൂടെ അഫ്ഗാൻ അധികാരം പിടിച്ചെടുത്തതോടെ താലിബാനില്‍ നേരത്തേ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. പരസ്പരം ഏറ്റുമുട്ടൽ ശക്തമായതോടെ താലിബാന്‍ സഹസ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് നേരെ വെടിയേറ്റതായി റിപ്പോർട്ടുകൾ പുറത്ത്. പരിക്ക് സാരമുള്ളതാണോ എന്ന കാര്യം ഇതുവരെയും വ്യക്തമായില്ല.

ബരാദര്‍ ഇപ്പോള്‍ പാകിസ്താനിലാണ് ചികിത്സയിൽ തുടരുന്നത്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്.

അധിക്കാരത്തെച്ചൊല്ലിയാണ് ഇവര്‍ ഏറ്റുമുട്ടിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.രാജ്യത്ത് പുതുതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ പ്രതിരോധ മന്ത്രി സ്ഥാനത്തിനൊപ്പം മറ്റ് പ്രധാന പദവികളും നാകണമെന്ന ആവശ്യം ഹഖാനി മുന്നോട്ട് വെയ്ക്കുകയായിരുന്നു.

എന്നാല്‍ ഇത്രയും നല്‍കാന്‍ ബരാദറും ഒപ്പമുള്ളവരും തയ്യാറായില്ല. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയതെന്നാണ് സൂചന. എന്നാല്‍ പരിക്കേറ്റ കാര്യത്തില്‍ ഇതുവരെയും സ്ഥിതീകരിച്ചില്ല. അധികാരതര്‍ക്കവും ഏറ്റുമുട്ടലും മൂലമാണ് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീണ്ടുപോകുന്നത്. മുല്ലാ ബരാദര്‍ അഫ്ഗാന്‍ പ്രസിഡന്റ് ആകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹഖാനി വിഭാഗവുമായി പാകിസ്ഥാന്‍ നല്ല ബന്ധമാണുള്ളത്. അതിനാല്‍ തന്നെ സര്‍ക്കാരിലെ പ്രധാന സ്ഥാപനങ്ങള്‍ ഹഖാനി വിഭാഗത്തിന് കിട്ടണമെന്ന് പാകിസ്ഥാനും ആഗ്രഹിക്കുന്നുണ്ട്. ഇതിലൂടെ അഫ്ഗാനില്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനും ഹഖാനി വിഭാഗത്തെ കാശ്മീര്‍ പ്രശ്നത്തിലുള്‍പ്പടെ ഇന്ത്യക്കെതിരെയും നിർത്താനാണ് ഉദ്ദേശം.

അഫ്ഗാനിസ്ഥാന്റെ ഭരണം തിരികെ പിടിക്കാന്‍ താലിബാനെ വളരെയധികം സഹായിച്ചവരാണ് ഹഖാനി നെറ്റ്‌വര്‍ക്ക്. കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്‌വര്‍ക്കിലെ മുതിര്‍ന്ന നേതാക്കള്‍ അഫ്‌ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച്‌ ചര്‍ച്ച തുടങ്ങിയിരുന്നു.

അന്താരാഷ്‌ട്ര സമൂഹത്തിന് വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന സംഘടനയാണ് ഹഖാനി. പ്രത്യേകിച്ച്‌ ഇവര്‍ ഇന്ത്യയ്‌ക്ക് പണ്ടുമുതലേ തലവേദനയാണ്.പാകിസ്ഥാനുമായി നല്ല ബന്ധമുള‌ള ഹാഖാനി നെറ്റ്‌വര്‍ക്ക് നിലനില്‍ക്കാന്‍ പ്രധാന കാരണക്കാര്‍ പാകിസ്ഥാനിലെ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്കായ ഐഎസ്‌ഐയാണ്. ഇവരുമായി സഹകരിച്ച്‌ ഹഖാനികള്‍ ഇന്ത്യയ്‌ക്കെതിരെ അഫ്ഗാന്‍ മണ്ണില്‍ മുന്‍പ് ഭീകരാക്രമണം നടത്തിയിട്ടുണ്ട്.

2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച്‌ 58 പേരുടെ മരണത്തിനിടയായ സംഭവത്തില്‍ പ്രതിസ്ഥാനത്ത് ഹഖാനികളാണ്. 2007ല്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 17 പേരു‌ടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും ഹഖാനി നെറ്റ്‌വര്‍ക്കാണ്. കാര്‍ബോംബ് സ്‌ഫോടനങ്ങള്‍, വലിയ നാശം വിതയ്‌ക്കുന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇവയെല്ലാം ഇന്ത്യയ്‌ക്കെതിരെ ഹഖാനി നെറ്റ്‌വര്‍ക്ക് നടത്തിയിട്ടുണ്ട്.

അഫ്ഗാന്‍ മണ്ണില്‍ തങ്ങളുടെ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ പണവും സഹായവും ആയുധവും നല്‍കി ഹഖാനി നെറ്റ്‌വര്‍ക്കിനെ പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തുകയാണ്. ഇന്ത്യയ്‌ക്കെതിരെ തങ്ങള്‍ നില്‍ക്കില്ലെന്ന താലിബാന്റെ വാദമുണ്ടെങ്കിലും ഹഖാനി നെറ്റ്‌വര്‍ക്കിന്റെ പൂ‌ര്‍വകാല ചരിത്രം അറിയുന്ന ഇന്ത്യ ഇവരെ കരുതലോടെയാണ് കാണുന്നത്. നിലവില്‍ 6000ലധികം അംഗങ്ങളാണ് ഹഖാനികള്‍ക്കുള‌ളത്. ഇന്ത്യ അഫ്ഗാന്‍ മണ്ണില്‍ നി‌ര്‍മ്മിച്ച്‌ നല്‍കിയവയെയും ഇന്ത്യന്‍ സ്ഥാപനങ്ങളെയും നിരന്തരമായി ആക്രമിച്ചവരാണ് ഹഖാനി നെറ്റ്‌വര്‍ക്ക്.

അമേരിക്കയും ഐക്യരാഷ്‌ട്ര സഭയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ഹഖാനി നെറ്റ്‌വര്‍ക്ക്. ജലാലുദ്ദീന്‍ ഹഖാനി എന്ന ഭീകരവാദി 80കളില്‍ സ്ഥാപിച്ചതാണ് സംഘടന.2018ല്‍ ജലാലുദ്ദീന്‍ മരിച്ച ശേഷം ഇയാളുടെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് ഹഖാനി നെറ്റ്‌വര്‍ക്ക് നിയന്ത്രിക്കുന്നത്. ഇയാളുടെ അനുജനായ അനസ് ഹഖാനിയും ഒപ്പമുണ്ട്. അമേരിക്ക മൂന്നരക്കോടി തലയ്‌ക്ക് ഇനാം പ്രഖ്യാപിച്ച കൊടുംഭീകരനാണ് സിറാജുദ്ദീന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (1 minute ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (7 minutes ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (18 minutes ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (49 minutes ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (1 hour ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (1 hour ago)

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (2 hours ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (9 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (10 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (11 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (11 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (12 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (12 hours ago)

Malayali Vartha Recommends