ഞെട്ടൽ വിട്ടുമാറാതെ പാകിസ്ഥാൻ..!! പാകിസ്ഥാനിലെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ താലിബാന്‍ അനുകൂല തീവ്രവാദ സംഘടന

പാകിസ്ഥാനിലെ ക്വെറ്റയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഭീകരവാദി സംഘടനയായ തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍(ടിടിപി) ആണെന്ന് വിവരം. സംഘടന ഇക്കാര്യം സമ്മതിച്ചു. ബോംബ് നിറച്ച ജാക്കറ്റും മോട്ടോര്‍ സൈക്കിളുമാണ് തങ്ങളുടെ ചാവേര്‍ ഉപയോഗിച്ചതെന്ന് ടിടിപി അറിയിച്ചു.
നാല് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത ഭീകരാക്രമണമാണ് ക്വെറ്റയില്‍ നടന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുക്കാന്‍ കൈയയച്ച് സഹായം ചെയ്‌തത് പാകിസ്ഥാനായിരുന്നു. അല്‍ ക്വയ്‌ദയും ലഷ്‌കര്‍-ഇ-തയ്‌ബയും തെഹ്രീക്-ഇ-താലിബാനുമെല്ലാമാണ് അതിനായി സഹായിച്ചത്.
ഇതിന് പ്രത്യുപകാരമായി ഇമ്രാന്‍ സര്‍ക്കാരിനോട് അഫ്ഗാനിലെ ടിടിപി തീവ്രവാദികള്‍ പാകിസ്ഥാനില്‍ ആക്രമണം നടത്തില്ലെന്ന് താലിബാന്‍ സമ്മതിച്ചിരുന്നു. ഈ വാക്കാണ് ഇപ്പോള്‍ തെറ്റിച്ചത്. ഇതിന്റെ ഞെട്ടലിലാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍.
അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ വിവിധ പ്രാദേശിക ഗോത്ര വിഭാഗങ്ങള്‍ ചേര്‍ന്നാണ് തെഹിരീക്-ഇ-പാകിസ്ഥാന്‍ രൂപം കൊണ്ടത്. ഇവര്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നവരല്ല. 2007ലാണ് താലിബാനും അല്‍ ക്വയ്‌ദയുമായി ബന്ധമുളള ബയ്‌തുളള മെഹ്‌സൂദ് ഈ സംഘടന സ്ഥാപിച്ചത്.
പിന്നീട് 2009ല്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സംഘടനെ പിന്നെ ഏറ്റെടുത്ത ഹക്കീമുളള മെഹ്‌സൂദും 2013ല്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ സൈന്യത്തിനും സര്‍ക്കാരിനും എതിരെ ശക്തമായ ആക്രമണങ്ങള്‍ മുന്‍പും ടിടിപി നടത്തിയിട്ടുണ്ട്. പാക് വിമാനത്താവളങ്ങള്‍ക്ക് വേരെ ആക്രമണം നടത്തിയതും ഇതേ സംഘടന തന്നെയാണ്.
https://www.facebook.com/Malayalivartha






















