Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..

പാഞ്ച്ശീരിൽ ഇമ്രാന്റെ ഇരട്ടത്താപ്പ്... പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇറാൻ... തെളിവുകൾ പുറത്ത് വിട്ട് മസൂദ്... കിട്ടാൻ പോകുന്നത് മുട്ടൻ പണി...

06 SEPTEMBER 2021 10:00 PM IST
മലയാളി വാര്‍ത്ത

ശരിക്കും എന്താണ് അഫ്​ഗാനിൽ നടക്കുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു രൂപം ഇതുവരേയും പുറത്ത് വന്നിട്ടില്ല. ഏറെ സംശയം ഉളവാക്കുന്ന തരത്തിലുള്ള വാർത്തകൾ തന്നെയാണ് പുറത്ത് വരുന്നത്. താലിബാൻ പാഞ്ച്ശീർ കീഴടക്കി എന്ന് അവകാശം ഉന്നയിക്കുമ്പോഴും അതിൽ കഴമ്പില്ലാ എന്ന വ്യക്തമാകുന്ന ചില വാദങ്ങൾ മറു ഭാ​ഗത്ത് നിന്നും പുറത്ത് വരുന്നുണ്ട്. പാഞ്ച്ശീർ സിംഹമായ അഹമ്മദ് മസൂദിന്റെ യൂറ്റ്യൂബ് ചാനലിൽ ഇപ്പോഴും തങ്ങൾ പിൻമാറിയില്ല.

തോൽപ്പിക്കാൻ താലിബാൻ പാക്കിസ്ഥാനെ കൂട്ട് പിടിച്ച് പ്രവർത്തിക്കുകയാണ് എന്നുള്ള സന്ദേശം തന്നെയാണ് ഇതിലൂടെ പങ്ക് വച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ഇരട്ടതാപ്പ് പുറത്താകും വിധത്തിലുള്ള മറ്റ് പല വിവരങ്ങളും അതിനോടൊപ്പം പുറത്ത് വന്നിട്ടുണ്ട്. 34 പ്രവിശ്യകളില്‍ താലിബാന് തൊടാന്‍ പറ്റാതിരുന്ന പാഞ്ച്ഷീറില്‍ താലിബാന്‍ വിരുദ്ധ മുന്നണി നടത്തുന്ന പ്രതിരോധം അഫ്ഗാന്റെ ആഭ്യന്തര വിഷയമാണ്.

പാക്കിസ്താന് അവിടെ ഒന്നും ചെയ്യാനില്ല. എന്നിട്ടും, പാക്കിസ്താന്‍ അവിടെ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഏറെ നിർണായകമായി ഇപ്പോൾ ലോകം തന്നെ ഉറ്റുനോക്കുന്നത് മറ്റൊരു കാര്യമാണ്. ഇത് ഇനി എന്ത് നീക്കമാണ് താലിബാൻ അവിടെ സ്വീകരിക്കുക എന്നതാണ്.

പഞ്ച്ശീര്‍ പൂര്‍ണ്ണമായും പിടിച്ചടക്കിയതായിട്ടാണ് താലിബാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. താലിബാന്‍ വക്താവ് സബീബുല്ല മുജാഹിദ് ആണ് പഞ്ച്ശീര്‍ താലിബാന്‍ നിയന്ത്രണത്തിലായതായി വാർത്താസമ്മേളനം വിളിച്ച് കൂട്ടി അറിയിച്ചത്. കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം ഉടനെയുണ്ടാകുമെന്നാണ് മറ്റൊരു വാർത്ത.

ഇതിന്‍റെ ചടങ്ങുകളിലേക്ക് തുര്‍ക്കി, ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളെ ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപികരണം സംബന്ധിച്ച ചടങ്ങുകള്‍ എന്തൊക്കെയെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും പറഞ്ഞിട്ടുണ്ട്. എംബസികൾക്ക് ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. സംശയിച്ച് അഫ്ഗാനെ മറ്റൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും സബിയുളള വ്യക്തമാക്കി.

ഇസ്ലാമിക സര്‍ക്കാരില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇനി ആയുധമെടുക്കുന്ന അഫ്ഗാനികളെ സര്‍ക്കാരിന്റെ ശത്രുക്കളായി കണക്കാക്കുമെന്നും ഒരു നിലപാട് വ്യക്തമാക്കു്നുണ്ട്. 'അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചു. പഞ്ച്ശീര്‍ ഇപ്പോള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണ്. താലിബാന്‍ ചര്‍ച്ചകള്‍ക്ക് സമീപിച്ചപ്പോള്‍ വടക്കന്‍ സഖ്യസേന നിസ്സഹകരിക്കുന്ന ഉത്തരങ്ങളാണ് തന്നത്. പഞ്ച്ശീര്‍ പിടിച്ചടക്കാന്‍ വലിയ ആള്‍നാശം വേണ്ടിവന്നില്ല,' എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സാങ്കേതിക സഹായത്തോടെ കാബൂള്‍ എയര്‍പോര്‍ട്ട് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കും എന്നും ഉറപ്പ് നൽകിയിട്ടുണ്ട്. 'താലിബാന്‍ നല്ല ബന്ധങ്ങളാണ് ലോകവുമായി ആഗ്രഹിക്കുന്നത്. ചൈന ഒരു വലിയ സാമ്പത്തിക ശക്തിയാണ്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനും വികസനത്തിനും ചൈനയുടെ സഹായം ആവശ്യമാണ് എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാന്‍ സര്‍ക്കാരിന് വേണ്ടി ജോലി ചെയ്ത സേനാംഗങ്ങള്‍ക്ക് ഇനി താലിബാന്‍റെ ഭാഗമായി ജോലി ചെയ്യാം എന്ന അവസരവും നൽകുന്നുണ്ട്.

എന്നാൽ അഫ്ഗാനിലെ പഞ്ചശിർ പിടിച്ചെടുക്കാൻ വേണ്ടിയിട്ട് താലിബാന് സഹായം നൽകിയ പാകിസ്താനെ നിശിതമായി വിമർശിക്കുകയാണ് ഇറാൻ ചെയ്തത്. സംഭവത്തിൽ പാകിസ്താനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ വക്താവ് സയീദ് ഖാദിബ്‌ സാദേഹ് പറഞ്ഞിട്ടുമുണ്ട്. പഞ്ചശിറിൽ താലിബാൻ പതാക ഉയർത്തിയതിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.

ഇത്തരത്തിൽ നീചമായ കളിയിറക്കുന്ന പാക്കിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ല എന്ന ഊന്നി പറയുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അവിടെ നടന്നതും. പഞ്ചശീറിലെ പാക് ആക്രമണം അത്യന്തം അപലപനീയവും കുറ്റകരവുമാണ് എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. അഫ്ഗാനിലുണ്ടായ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു. ശത്രുക്കളെയോ, അക്രമികളെയോ അംഗീകരിക്കുന്ന രാജ്യമല്ല അഫ്ഗാൻ എന്നും സയീദ് വ്യക്തമാക്കി.

പഞ്ചശീർ മേഖലയിലെ പാകിസ്താൻ ഇടപെടൽ സൂക്ഷ്മമായി പരിശോധിക്കും. അഫ്ഗാനിലെ ഓരോ നീക്കങ്ങളും ഇറാൻ നിരീക്ഷിക്കാറുണ്ട്. അഫ്ഗാനിലെ പ്രശ്‌നം പരിഹരിക്കാൻ ആഭ്യന്തര ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്. തിങ്കളാഴ്ച രാവിലെ പഞ്ചശിറിൽ പാക് സൈന്യം ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

പാക് യുദ്ധ വിമാനങ്ങള്‍ പഞ്ച്ശീര്‍ പ്രവിശ്യയ്ക്ക് മുകളില്‍ കൂടി പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാക് യുദ്ധ വിമാനങ്ങള്‍ ബോംബ് വർഷിക്കുകയും ചെയ്തുവെന്ന് പ്രതിരോധ സേന നേതാവ് അഹമ്മദ് മസൂദ് പുറത്തു വിട്ട 19 മിനിറ്റ് നീളുന്ന ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ആക്രമണത്തിൽ മസൂദിന്റെ കുടുംബാംഗങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ദേശീയ പ്രതിരോധ സേനയ്ക്കെതിരായുള്ള പഞ്ച്ശീറിലെ പോരാട്ടത്തിൽ താലിബാനു പാക്ക് സഹായം ലഭിച്ചെന്നു രാജ്യാന്തര മാധ്യമങ്ങൾ മുൻപു റിപ്പോർട്ടു ചെയ്തിരുന്നു. പ്രതിരോധ സേനയെ കീഴ്പ്പെടുത്തിയെന്നു താലിബാനും ചെറുത്തുനിൽപ്പു തുടരുകയാണെന്നു പ്രതിരോധ സേനയും അവകാശപ്പെടുന്ന പഞ്ച്ശീറിൽ യുദ്ധസമാന സാഹചര്യം തുടരുകയാണെന്നാണു റിപ്പോർട്ടുകൾ.

അതേസമയം, പഞ്ച്ശീറില്‍ പാകിസ്ഥാന്‍റെ പിന്തുണയോടെ ആക്രമണം നടന്നുവെന്ന ആരോപണത്തെ സാധൂകരിക്കും വിധത്തിലാണ് താവിബാൻ വക്താവിന്റെ സംസാരവും. പകരം പാക് സഹായത്തോടെ പഞ്ച്ശീറില്‍ നടത്തിയ താലിബാന്‍ ആക്രമണത്തെ സബീഹുള്ള ന്യായീകരിക്കുകയായിരുന്നു.

'ഈ പ്രശ്‌നം സമാധാനപൂര്‍ണ്ണമായി ഒത്തുതീര്‍പ്പാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ കാബൂളില്‍ നിന്നും രക്ഷപ്പെട്ടവര്‍ താലിബാനുമായി യുദ്ധം ചെയ്യാമെന്ന് ചിന്തിച്ചു. ഇനി പ്രശ്‌നം സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പഞ്ച്ശീറിലേതു പോലെ അവരെ കൈകാര്യം ചെയ്യും.

അഫ്ഗാന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലേയുടെ വിവരങ്ങള്‍ അറിയില്ല. അയാള്‍ക്ക് വേണ്ടി വേട്ട തുടരും എന്നാണ് പറഞ്ഞത്. ഇതിലൂടെ കനത്ത മുന്നറിയിപ്പും അതുപോലെ തന്നെ ഒരു വലിയ യുദ്ധത്തിനുള്ള തയ്യാറെടുപ്പും ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് കരുതേണ്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 minutes ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (8 minutes ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (19 minutes ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (50 minutes ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (1 hour ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (1 hour ago)

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (2 hours ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (9 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (10 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (11 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (11 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (12 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (12 hours ago)

Malayali Vartha Recommends