Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..

അഫ്ഗാനിസ്ഥാനിൽ പ്രതികാരങ്ങൾ തുടരുന്നു!! അഫ്ഗാനിലെ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി, താലിബാന്‍ സര്‍ക്കാരില്‍ വനിതകളില്ല; സ്ത്രീകളുടെ ജോലി പ്രസവം, ഭരണം അവര്‍ക്ക് പറ്റിയ പണിയല്ലെന്ന് താലിബാന്‍ വക്താവ്

10 SEPTEMBER 2021 07:25 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിലെ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത്. പഞ്ചശിറിലെ സഖ്യസേനയ്‌ക്ക് നേതൃത്വം നല്‍കിയ അമറുള്ള സലേയുടെ മുതിര്‍ന്ന സഹോദരന്‍ റോഹുള്ള സലേയെയാണ് താലിബാന്‍ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. പഞ്ചശിറില്‍ നിന്ന് കാബൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവിട്ടത്.

താലിബാനെതിരെ അവസാന നിമിഷം വരെ പോരാടിയ അമറുള്ള സലേ പഞ്ചശിര്‍ വീഴുന്നതിന് മുന്‍പ് സുരക്ഷിത ഭാഗത്തേക്ക് നീങ്ങിയിരുന്നു എന്നാണ് വിവരം. എന്നാല്‍ സഹോദരനെ കാബൂളിലേക്ക് പോകുന്നതിനിടെ താലിബാന്‍ പിടികൂടി. സലേയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ റോഹുള്ള സലേയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പഞ്ചശിറിന്റെ വിവിധ ഭാഗങ്ങളില്‍ പോരാട്ടങ്ങള്‍ തുടരുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നു. പഞ്ചശിര്‍ കീഴടക്കിയെങ്കിലും താഴ്‌വരയുടെ പല പ്രദേശങ്ങളും താലിബാന് ഇനിയും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വടക്കന്‍ സഖ്യസേന പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന് വേണ്ടിയാണ് ഇവരോട് പഞ്ചശിറില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.

അതേസമയം, സ്ത്രീകളുടെ ജോലി പ്രസവം, ഭരണം അവര്‍ക്ക് പറ്റിയ പണിയല്ലെന്ന് താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി. താലിബാന്‍ സര്‍ക്കാരില്‍ വനിതകള്‍ ഉണ്ടാകില്ല. സ്ത്രീകള്‍ക്ക് ഭരണം വഴങ്ങില്ലെന്ന് മാത്രമല്ല, അവര്‍ക്ക് മന്ത്രിമാരാകാനും പറ്റില്ല. പ്രസവിക്കലാണ് സ്ത്രീകളുടെ ജോലി. അവര്‍ക്ക് അത് മാത്രമേ അറിയുകയുള്ളുവെന്നും അഫ്‌ഗാനിസ്ഥാനിലെ പ്രാദേശിക വാര്‍ത്താ ചാനലായ ടോളോ ന്യൂസുമായുള്ള അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമി പറഞ്ഞു.

സ്ത്രീയെ സംബന്ധിച്ച്‌ അവര്‍ക്ക് താങ്ങാനാകാത്ത വസ്തു കഴുത്തില്‍ അണിയുന്നതു പോലെയായിരിക്കും മന്ത്രിസ്ഥാനം. മന്ത്രിസഭയില്‍ വേണ്ട ആവശ്യമൊന്നുമില്ല. മന്ത്രിപ്പണിയെടുക്കുന്നതിനുപകരം പ്രസവിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. വനിതാ പ്രാതിനിധ്യത്തിനു വേണ്ടി ഇപ്പോള്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളുടേയും പ്രതിനിധികളല്ല. ഇവിടുത്തെ (അഫ്‌ഗാന്‍) സമൂഹത്തില്‍ പകുതിയോളം സ്ത്രീകളാണെന്ന് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങള്‍ അങ്ങനെ കണക്കാക്കുന്നില്ല എന്നായിരുന്നു മറുപടി.

പകുതിയെന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി അഫ്‌ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കിയ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്ക് തുല്യമാണ്. സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സൂചിപ്പിച്ചപ്പോള്‍ എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല എന്നായിരുന്നു മറുപടി.

തെരുവുകളില്‍ പരസ്യമായി പ്രതിഷേധിക്കുന്ന "നാല്" സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ എല്ലാ വനിതകളെയും പ്രതിനിധീകരിക്കുന്നവരല്ല. ഇത്തരം സ്ത്രീകളെ അഫ്‌ഗാന്‍ പൗരന്മാരായി പോലും കണക്കാക്കുന്നില്ല. യഥാര്‍ത്ഥ അഫ്‌ഗാന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് ചെയ്യേണ്ടതെന്ന് സെക്രുള്ള പറഞ്ഞു.

അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. മുന്‍ താലിബാന്‍ സര്‍ക്കാരിനേക്കാളും പുരോഗമന ചിന്തയുള്ളവരാണ് തങ്ങളെന്നും ഇക്കൂട്ടര്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍, സ്ത്രീകളെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളിവിടുന്ന നടപടികളാണ് താലിബാന്‍ അഫ്ഗാനില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.

നേരത്തെ, പിഎച്ച്‌ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ ഇക്കാലത്ത് വിലയില്ലെന്ന് അഫ്ഗാനിസ്ഥാന്‍്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോല്‍വി നൂറുള്ള പറഞ്ഞിരുന്നു. ഹൈസ്കൂളില്‍ പോലും പോകാത്ത മൗലവിമാരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊന്നും സ്ഥാനമില്ലെന്നും എന്നായിരുന്നു മോളിവി നുറുള്ള പറഞ്ഞത്. പിഎച്ച്‌ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് വിലയില്ല. മൗലവിമാരും താലിബാനുമാണ് ഇന്ന് അധികാരത്തില്‍. അവര്‍ക്ക് പിഎച്ച്‌ഡിയോ എംഎയോ ഹൈസ്കൂള്‍ ബിരുദമോ പോലും ഇല്ല. പക്ഷേ, മഹദ് വ്യക്തിത്വങ്ങളാണ്, എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (1 minute ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (7 minutes ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (18 minutes ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (49 minutes ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (1 hour ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (1 hour ago)

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (2 hours ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (9 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (10 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (11 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (11 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (12 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (12 hours ago)

Malayali Vartha Recommends