പാകിസ്താന്‍ കാബൂളിലേയ്ക്കുള്ള വിമാന സെര്‍വീസുകള്‍ തിങ്കളാഴ്‌ചമുതൽ ആരംഭിക്കും; അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതിന് ശേഷം വിമാന സെര്‍വീസ് പുനരാരംഭിക്കുന്ന ആദ്യ രാജ്യം പാകിസ്ഥാൻ

ഇസ്ലാമാബാദില്‍ നിന്നും കാബൂളിലേയ്ക്കുള്ള പാകിസ്താന്‍ ഇന്റർനാഷണൽ എയര്‍ലൈന്‍സിന്റെ വിമാന സെര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് എ എഫ് പി വക്താവ്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതിന് ശേഷം വിമാന സെര്‍വീസ് പുനരാരംഭിക്കുന്ന ആദ്യ രാജ്യമാണ് പാകിസ്താന്‍.
ആഗസ്ത് 30ന് യുഎസ് സൈന്യം പിന്മാറുന്നതിന് മുന്നേ നടന്ന ഒഴിപ്പിക്കലില്‍ കാബുള്‍ എയര്‍പോര്‍ടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 120,000 പേരാണ് ദിവസങ്ങള്‍ക്കകം കാബുള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നത്. ഖത്തറിന്‍്റെ സഹായത്തോടെ വ്യോമഗതാഗതം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് താലിബാന്‍.
വ്യോമഗതാഗതം ആരംഭിക്കാനുള്ള ഏല്ലാ സാങ്കേതിക വശങ്ങളും ശരിയായതായി തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചുവെന്ന് പിഐ എ വക്താവ് അബ്ദുല്ല ഹഫിസ് ഖാന്‍ എ എഫ് പിയോട് പറഞ്ഞു. സെപ്റ്റംബര്‍ 13ന് ഞങ്ങളുടെ ആദ്യ വിമാനം ഇസ്ലാമാബാദില്‍ നിന്ന് കാബൂളിലേയ്ക്ക് പറക്കുമെന്നും ഖാന്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഖത്തര്‍ എയര്‍വെയ്സിന്‍്റെ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ കാബൂളില്‍ നിന്നും പറന്നുയര്‍ന്നിരുന്നു. വിമാന യാത്രികരില്‍ വിദേശികളും അഫ്ഗാനികളുമാണ് ഉണ്ടായിരുന്നത്. അതേസമയം താലിബാന്‍ കഴിഞ്ഞയാഴ്ച ആഭ്യന്തര വിമാന സെര്‍വീസുകള്‍ ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha






















