Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

9/11 ആക്രമണം ഇനിയുമുണ്ടാകും! മുന്നറിയിപ്പുമീയി MI5 ചീഫ്... പദ്ധതിയിട്ടത് 31 തവണ... അൽഖ്വയിദയ്ക്ക് പൂട്ടിടുമോ?

11 SEPTEMBER 2021 10:52 PM IST
മലയാളി വാര്‍ത്ത

വേൾഡ് ട്രേഡ് സെന്റർ തകർന്നിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും താലിബാൻ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക 9/11 ആക്രമണത്തിന്റെ 20 -ാം വാർഷികം ആചരിക്കുന്നത്.

19 അൽ-ക്വയ്ദ ഭീകരർ ചേർന്ന് നടത്തിയ ഭീകരാക്രമണം അമേരിക്കയുടെ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ ഹൃദയങ്ങളിലേക്കാണ് ഇടിച്ചു കയറിയത്. ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഹൃദയം നുറുങ്ങുന്ന മൂന്ന് ആക്രമണങ്ങളാണ് 2001 സെപ്റ്റംബ‍‍‍ർ 11ന് അമേരിക്കയിൽ അരങ്ങേറിയത്. ഇന്നും ഏറെ വേദനയോടെയും ഞെട്ടലോടെയും മാത്രമാണ് അമേരിക്ക് ഈ കറുത്ത ദിനത്തെ അനുസ്മരിക്കാറുള്ളൂ....

ഇപ്പോൾ അഫ്​ഗാനിൽ താലിബാൻ നരനായാട്ട് ആരംഭിച്ചപ്പോൾ ലോകം മുഴുവൻ ഭയക്കുന്നത് ഇനിയും ഇത്തരത്തിൽ ആക്രമണങ്ങളുമായി ഭീകരർ തല പൊക്കുമോ എന്നതും അതിന് വെള്ളവും വളവും അഫ്​ഗാന്റെ മണ്ണ് നൽകുമോ എന്നതൊക്കെയാണ്. എന്നാൽ അത് സംഭവിക്കും എന്ന മുന്നറിയിപ്പ് ബ്രിട്ടൻ തന്നു കഴിഞ്ഞു. സമാധാനിക്കാൻ വരട്ടെ, നല്ല നാളുകളല്ല ഇനി വരാനരിക്കുന്നത് എന്നതിന്റെ ഒരു സൂചനയാകാം ഇതെന്നും ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നുണ്ട്.

ഇസ്ലാമിക തീവ്രവാദികൾ താലിബാന്റെ വിജയം ലോകമെമ്പാടും ആഘോഷമാക്കുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ MI5 രം​ഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷങ്ങളിൽ ബ്രിട്ടനെ ആക്രമിക്കാൻ തീവ്രാവാദികൾ പദ്ധതിയിട്ടത് 31 തവണയെന്നാണ് രഹസ്യാന്വേഷണ ഏജൻസി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതിൽ 2017 മുതൽ 27 ആക്രമണങ്ങളാണ് പരാജയപ്പെട്ടതായി ഒക്ടോബറിൽ ഡയറക്ടർ ജനറൽ കെൻ മക്കല്ലം വെളിപ്പെടുത്തിയത്.

അവ വലിയ തോതിൽ ഇസ്ലാമിക തീവ്രവാദ ഗൂഢാലോചനകളാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ താലിബാനിലേക്ക് വീണത് യുകെയിൽ ഭീകരരെ ധൈര്യപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീവ്രവാദ ഭീഷണി ഒറ്റ രാത്രി കൊണ്ട് മാറുകയില്ല, പക്ഷേ തീവ്രവാദികൾക്ക് "ധൈര്യം വർദ്ധിപ്പിക്കും." "യുകെക്ക് തീവ്രവാദ ഭീഷണി എന്നത്, ഒരു യഥാർത്ഥമായി നിലനിൽക്കുന്ന കാര്യമാണെന്ന് പറയുന്നതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. MI5 അവ സംഭവിക്കുന്നത് തടയാൻ കഴിയുന്നത്ര കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ "ഞങ്ങളുടെ ഭീതിക്ക്, അത് എല്ലാവരിലും സാധ്യമാകില്ലെന്ന് ഞങ്ങൾക്കറിയാം".

MI5 കഴിഞ്ഞ 20 വർഷത്തിനിടയിൽ ആയിരക്കണക്കിന് ജീവൻ രക്ഷിച്ചുവെന്നും എന്നാൽ അത് എല്ലായ്പ്പോഴും വിജയിക്കാനാകില്ലെന്നും സുരക്ഷാ സേവന മേധാവി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് ബ്രിട്ടനു പുറത്തും സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഈ പദ്ധതികളെല്ലാം തന്നെ തകർക്കാൻ കഴിഞ്ഞെന്നു MI5 വക്താക്കൾ പറയുന്നുണ്ട്. ഇതിൽ ഏറ്റവും ഭയക്കേണ്ട കാര്യം ആറ് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത് കൊവിഡ് പ്രതിസന്ധി ഘട്ടത്തിലായിരുന്നു എന്നതാണ്. എന്നാൽ, ശാശ്വതമായി തീവ്രവാദി ഗ്രൂപ്പുകളെ ഇല്ലാതെയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ വീണ്ടും ഒത്തുചേരാൻ ഇടയുണ്ടെന്നും MI5 മേധാവിയായ കെൻ മെക്കലം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

"അഫ്ഗാനിസ്ഥാനിലെ സംഭവങ്ങൾ ആ തീവ്രവാദികളിൽ ചിലരെ ഹൃദയംഗമമാക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുമെന്നതിൽ സംശയമില്ല, അതിനാൽ അത്തരം അപകട സാധ്യതകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക എന്നതാണ് എന്റെ സംഘടന മറ്റ് ഭീഷണികൾക്കൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," എന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ആധുനികമായ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇനി അവർ ശ്രമിക്കുന്നത്. ഏതു നിമിഷവും ബ്രിട്ടന് നേരെ അമേരിക്കയിൽ നടന്ന 9/11 ആക്രമണത്തിന് സമാനമായ രീതിയിലൊരു ആക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

അഫ്ഗാനിൽ താലിബാന്റെ തിരിച്ചു വരവ് തീവ്രവാദികൾക്ക് പുതിയൊരു ഊർജ്ജം പകർന്നിട്ടുണ്ട്. പോലീസ് തകർത്ത ഭീകരാക്രമണ പദ്ധതികളിൽ രണ്ടെണ്ണം നടന്നത് കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായിട്ടായിരുന്നു എന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അൽ-ക്വയ്ദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ നയിക്കുന്ന വലിയ പ്ലോട്ടുകൾ വർദ്ധിക്കുന്നതിനുള്ള അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. താലിബാനിലേക്ക് വീണതിനു ശേഷം ബ്രിട്ടനിൽ ഹെറോയിൻ നിറയുന്ന കാഴ്ച കാണാൻ സാധിക്കും എന്നാണ് പോലീസ് ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ അതീവ ജാ​ഗ്രതയോടെയാണ് ഇപ്പോൾ രാജ്യം സഞ്ചരിക്കുന്നത്. ഇന്ത്യയെ പോലുള്ള മറ്റ് രാജ്യങ്ങളും ഇത്തരം ആക്രമണ ഭീഷണി നേരിടുമോ എന്ന സംശയം നിലനിൽക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (2 minutes ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (7 minutes ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (1 hour ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (2 hours ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (2 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (3 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (3 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (3 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (3 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (4 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (4 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (4 hours ago)

Malayali Vartha Recommends