Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..

അഫ്-പാക് യൂണിയന്‍ ഉടൻ പ്രതീക്ഷിക്കാം! കശ്മീരിൽ കരുക്കൾ നീക്കി ചൈനയും... മുന്നറിയിപ്പുമായി വിദ​ഗ്ധർ... ഉടനെ അത് പ്രതീക്ഷിക്കാം...

12 SEPTEMBER 2021 06:41 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ കാത്തിരുന്ന് കാണുക എന്ന നയമാണ് ഇന്ത്യയും അഫ്​ഗാൻ വിഷയത്തിൽ പിന്തുടരുന്നത്. എന്നാൽ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അഫ്​ഗാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഏറെ ജാ​ഗ്രതയോടെ നീങ്ങണം എന്ന പാഠമാണ് നമുക്ക് നൽകുന്നത്.

താലിബാൻ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകൾ എന്നിവയിൽ നിന്നും ഉണ്ടായേക്കാവുന്ന ഭീഷണികൾ കണക്കിലെടുത്ത് ആഭ്യന്തര സുരക്ഷയുടെ സാഹചര്യം പ്രധാനമായും ഇന്ത്യ കഴിഞ്ഞ മൂന്ന് ആഴ്ചയായി വിവിധ ചർച്ചകളിലൂടെ ഉന്നയിക്കുന്നതാണ്. ഇതിനിടക്കാണ് മുൻകരുതൽ ആവശ്യമാണെന്ന് വിദേശകാര്യ വിദഗ്ധനായ ടി.പി. ശ്രീനിവാസന്‍ പറയുന്നത്.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ കൈകോര്‍ക്കുന്ന ഒരു അഫ്-പാക് യൂണിയന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും ടി.പി. ശ്രീനിവാസന്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നയതന്ത്ര വിദഗ്ധന്‍ ടി.പി. ശ്രീനിവാസൻ ഈ വിലയിരുത്തല്‍ നടത്തിയത്. പാകിസ്ഥാനിലെ താലിബാന്റെയും ഭീകര സംഘടനകളുടെയും സംയുക്ത സഖ്യത്തിൽ നിന്നുള്ള ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഭീഷണിയും ചർച്ച ചെയ്യപ്പെട്ടു.

അഫ്പാക് യൂണിയന്‍ ഉണ്ടായാല്‍ പാകിസ്ഥാനേക്കാള്‍ വലിയൊരു ശത്രു ഇന്ത്യയുടെ അയല്‍പക്കത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാകിസ്ഥാന്‍ തീര്‍ച്ചയായും കശ്മീര്‍ പിടിച്ചടക്കുക എന്നുള്ളതാണ് ലക്ഷ്യം. ചൈനയുടെ പിന്തുണയും പാകിസ്ഥാനുണ്ടാകും. ചൈനയ്ക്ക് വ്യാപാരം സംബന്ധിച്ച് മാത്രമല്ല അഫ്ഗാനില്‍ ഉള്ള താല്‍പര്യം.

പാകിസ്ഥാന്‍ ചൈനയുടെ ഉള്ളംകൈയിലായതിനാല്‍ ചൈനയ്ക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടേണ്ട കാര്യമില്ല. അവര്‍ക്ക് ആവശ്യമായത് പാകിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനെക്കൊണ്ട് സാധിപ്പിച്ചെടുക്കാം.എന്തായാലും ഇന്ത്യയ്ക്ക് ഭീഷണിയായി ഒരു പാകിസ്ഥാന്‍-ചൈന-താലിബാന്‍ എന്ന അച്ചുതണ്ട് രൂപപ്പെടും എന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങോട്ടൊരു ആക്രമണമുണ്ടാകാതെ ഇന്ത്യ ഒരിക്കലും നേരിട്ട് അങ്ങോട്ട് ആക്രമിക്കാന്‍ പോകില്ല. സമാധാനം മാത്രമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷെ ഇങ്ങോട്ട് പ്രകോപനപരമായ നടപടിയുണ്ടായാല്‍ ഇന്ത്യയ്ക്ക് പ്രതിരോധിക്കാതെ മറ്റ് മാര്‍ഗ്ഗമില്ല. ഇപ്പോഴേ ഇന്ത്യ പ്രതിരോധത്തില്‍ ശ്രദ്ധ ഊന്നിത്തുടങ്ങിയിട്ടുണ്ട്.

ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം ആധുനിക ആയുധങ്ങളുമായി പാക് അധീന കാശ്മീരിലെത്തുന്ന ഭീകരരെ കാശ്മീരിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ സഹായിക്കുന്നുണ്ട്. അടുത്തിടെ, പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സുരക്ഷാ ഏജൻസികളുടെ ഉയർന്ന ജാഗ്രത കാരണം പരാജയപ്പെട്ടിരുന്നു.

പാക് രഹസ്യാന്വേഷണ ഏജൻസികളുടെയും സൈന്യത്തിന്റെയും അഫ്ഗാനിസ്ഥാനിലെ അമിത ഇടപെടലുകളെക്കുറിച്ചും വളരെ ജാ​ഗ്രതയോടെ മുന്നോട്ട് നീങ്ങുകയാണ് രാജ്യവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (1 minute ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (7 minutes ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (18 minutes ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (49 minutes ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (1 hour ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (1 hour ago)

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (2 hours ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (9 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (10 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (11 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (11 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (12 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (12 hours ago)

Malayali Vartha Recommends