ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് പഠിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല... പണ്‍കുട്ടികള്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ക്കാര്യങ്ങള്‍ പാലിച്ചേതീരൂ എന്ന് താലിബാന്‍

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് പഠിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് താലിബാന്‍. പെണ്‍കുട്ടികള്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഉള്‍പ്പെടെ സര്‍വകലാശാലകളില്‍ പഠിക്കാമെന്ന് താലിബാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബാഖി ഹഖാനി പറഞ്ഞു. എന്നാല്‍ ക്ലാസുകള്‍ ലിംഗഭേദത്തില്‍ വിഭജിക്കണമെന്നും ഇസ്ലാമിക വസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ഈ പുതിയ നയങ്ങളുടെ രൂപരേഖ ഹഖാനി ഞായറാഴ്ച അവതരിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് താലിബാന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച ഇടക്കാല സര്‍ക്കാരില്‍ ഒരു വനിതാ ഭരണാധികാരിയെ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല.
1990 കളുടെ അവസാനത്തില്‍ ആദ്യമായി അധികാരത്തില്‍ വന്ന താലിബാനില്‍ നിന്നും എത്രമാത്രം വ്യത്യസ്തരാണ് ഇപ്പോഴത്തെ താലിബാനെന്ന് ലോകം ഉറ്റുനോക്കുകയാണ്. ആദ്യ സര്‍ക്കാരിന്റെ കാലത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുകയും പൊതുജീവിതത്തില്‍ നിന്ന് അകറ്റുകയും ചെയ്തിരുന്നു. സ്ത്രീകളോടുള്ള മനോഭാവത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ മാറിയതായി അവര്‍ ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അടുത്തിടെ തുല്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതകള്‍ക്ക് നേരെ താലിബാന്‍ ഭീകരര്‍ അക്രമം അഴിച്ചുവിട്ടിരുന്നു.
താലിബാന്‍ 20 വര്‍ഷം പിന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹഖാനി പറഞ്ഞു. നമ്മള്‍ ഇന്ന് എന്താണോ അതില്‍ നിന്നും മുന്നോട്ട് പോകാന്‍ തുടങ്ങും. വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കേണ്ടിവരുമെന്ന് ഹഖാനി പറഞ്ഞു, എന്നാല്‍ ഇത് ശിരോവസ്ത്രം മാത്രമാണോ അതോ മുഖം മറയ്ക്കല്‍ നിര്‍ബന്ധമാണോ എന്ന് വിശദീകരിച്ചില്ല. താലിബാന്‍ മാറ്റം അവകാശപ്പെടുന്നുണ്ടെങ്കിലും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ക്ക് നിര്‍ബന്ധിത ഡ്രസ് കോഡ് അടക്കമുളള ഉപരോധങ്ങള്‍ താലിബാനില്‍ നിന്നും നേരിടേണ്ടിവരും എന്നത് വ്യക്തമാണ്.
https://www.facebook.com/Malayalivartha






















