Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..

അഷ്റഫ് ഗനി സർക്കാരിന്റെ കീഴിൽ 2014–2020 കാലഘട്ടത്തിൽ ഉപരാഷ്ട്രപതിയായ അബ്ദുൽ റഷീദ് ദോസ്തമിന്റെ ആഡംബര വീട് കണ്ട് അമ്പരന്ന് താലിബാൻ; ദോസ്തം കി ഹവേലി എന്നറിയപ്പെടുന്ന ഈ വലിയ വീട് പിടിച്ചടക്കിയ ശേഷം സംഭവിച്ചത്

13 SEPTEMBER 2021 10:21 AM IST
മലയാളി വാര്‍ത്ത

ഇത് വീടോ സ്വർഗ്ഗമോ? അന്തം വിട്ട് കണ്ണുതള്ളി താലിബാൻകാർ..... താലിബാൻകാരെ ഞെട്ടിച്ച ആ വലിയ വീടും വീടിനുള്ളിലെ സൗകര്യങ്ങളും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്... അഷ്റഫ് ഗനി സർക്കാരിന്റെ കീഴിൽ 2014–2020 കാലഘട്ടത്തിൽ ഉപരാഷ്ട്രപതിയായ അബ്ദുൽ റഷീദ് ദോസ്തമിന്റെ വീടാണിത്. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന സുഖ സൗകര്യങ്ങളാണ് ആ വീട്ടിൽ ഒരുക്കിയിട്ടുള്ളത്.

സോവിയറ്റ് അധിനിവേശത്തിനു ശേഷമുള്ള അഫ്ഗാനിസ്ഥാൻ രാഷ്ട്രീയത്തിൽ യുദ്ധപ്രഭുക്കൻമാരുടെ നീണ്ട നിര തന്നെയുണ്ട് . ഇവരിൽ ഒരാളാണ് അബ്ദുൽ റഷീദ് ദോസ്തം. താലിബാനെതിരെ കനത്ത പ്രതിഷേധമാണ് ഇദ്ദേഹം നടത്തിയത്.

ഉസ്ബെക് വംശജനായ യുദ്ധപ്രഭുവായ ഇയാൾ സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം അഫ്ഗാനിസ്ഥാനിലേക്കു കടന്നു വന്ന യുഎസ് ദൗത്യസംഘത്തിന്റെ ആദ്യ സഖ്യകക്ഷിയായി . താലിബാനെതിരെ മസാരി ഷെറീഫിലും പഞ്ച്ശീറിലുമായി ഉയർന്ന വടക്കൻ സഖ്യത്തിന്റെ നിരവധി കമാൻഡർമാരിൽ നിർണായകസ്ഥാനം വഹിച്ച ദോസ്തം പിന്നീട് അഷ്റഫ് ഗനി സർക്കാരിന്റെ കീഴിൽ 2014–2020 കാലഘട്ടത്തിൽ ഉപരാഷ്ട്രപതിയാകുകയായിരുന്നു

ഇയാൾ കാബൂളിൽ പണിത ആഡംബര വീടാണ് താലിബാൻകാരെ ഞെട്ടിച്ചത്. ദോസ്തം കി ഹവേലി എന്നറിയപ്പെടുന്ന ഈ വലിയ വീട് താലിബാൻ പിടിച്ചടക്കി . നൂറ്റൻപതോളം താലിബാൻ അംഗങ്ങൾ ഇവിടെ തമ്പടിച്ചു ജീവിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇവർ ആ വീട്ടിൽ നിന്നു ഷൂട്ട് ചെയ്ത ചില വിഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു

പരവതാനി വിരിച്ച നീണ്ട ഇടനാഴിയിലുള്ള ഒരു സോഫയിൽ ഒരു താലിബാൻ അംഗം കിടന്നുറങ്ങുന്നു. അയാളുടെ അടുത്ത് എകെ 47 തോക്ക് ചാരിവച്ചിരിക്കുന്നു . അതിനു മുകളിൽ ഏഴു ഫിഷ്ടാങ്കുകളിൽ അപൂർവയിനം മത്സ്യങ്ങളുണ്ട് . വിസ്താരമുള്ള ഹാളുകളുടെ മുകൾഭിത്തിയിൽ നിന്നു തൂങ്ങിക്കിടക്കുന്ന വൻ വില വരുന്ന തൂക്കുവിളക്കുകൾ, വിലപിടിപ്പുള്ള ടൈൽസ് പതിപ്പിച്ച ഇൻഡോർ സ്വിമ്മിങ് പൂളുകൾ ,അത്യാഡംബരപൂർണമായ സോഫകൾ, തുടങ്ങിയവയും ഈ വീട്ടിലുണ്ട് .

സ്റ്റീംബാത്ത് സൗകര്യമുള്ള സോന റൂമുകൾ , ജിമ്മുകൾ,സ്വിമ്മിങ് പൂളുകൾ തുടങ്ങിയവയൊക്കെ അവിടെ ഉണ്ട്. ഇതെല്ലാം താലിബാൻ അംഗങ്ങൾ ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അഫ്ഗാനിൽ അവർ ആധിപത്യം സ്ഥാപിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ പ്രചരിക്കുകയുണ്ടായി . മലകളിലും, അഫ്ഗാനിലെ വിദൂര താഴ്‌വരകളിലുമായി കഴിഞ്ഞിരുന്ന താലിബാൻ അംഗങ്ങൾക്ക് ഇതൊക്കെ ഞെട്ടിക്കുന്ന കാര്യങ്ങൾ തന്നെയാണ്.

കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ ആധിപത്യം പിടിച്ചെടുത്തതിന് ശേഷം താലിബാന്റെ ഉന്നത കമാൻഡറായ ഖാരി സലാഹുദീൻ അയൂബിയാണ് 150 താലിബാൻകാരെ താമസിപ്പിച്ചത്. തന്റെ കീഴിലുള്ള താലിബാൻകാർ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ആഡംബരപൂർണമായ ജീവിതം നയിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടുണ്ടെന്ന് അയൂബി വ്യക്തമാക്കി

സഖ്യങ്ങളിൽ ഉറച്ചുനിൽക്കാതെ സ്റ്റാൻഡ് മാറുന്നതിൽ കുപ്രസിദ്ധിയുള്ള ദോസ്തം നാലുപതിറ്റാണ്ടായി അഫ്ഗാൻ രാഷ്ട്രീയത്തിലെ സ്ഥിരം വ്യക്തിയാണ് .1992ൽ ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് നജീബുല്ലയെ എയർപോർട്ടിൽ കയറുന്നതിൽ നിന്നു വിലക്കിയത് ദോസ്തമായിരുന്നു .

അതുവരെ നജീബുല്ലയുടെ സഖ്യകക്ഷിയായിരുന്ന ദോസ്തം പെട്ടെന്ന് അഹമ്മദ് ഷാ മസൂദിന്റെ ചേരിയിലേക്കു മാറി . മസൂദ് കാബൂൾ വിട്ടുപോകുകയും ഭരണം താലിബാൻ പിടിച്ചടക്കുകയും ചെയ്തു. നജീബുല്ലയെ താലിബാൻ വിളക്കുകാലിൽ കെട്ടിത്തൂക്കി കൊന്നു.

പ്രശസ്തമായ ‘ബാറ്റിൽ ഓഫ് കാബൂൾ’ അടക്കം ഒരുപാടു യുദ്ധങ്ങൾ കണ്ട ദോസ്തത്തിന് ഇപ്പോൾ 67 വയസ്സാണ്. നിരവധി രോഗങ്ങൾ അലട്ടുന്നതിനാൽ തുർക്കിയിൽ ഇടയ്ക്കിടെ ചികിത്സയ്ക്കും പോകണം. ഇക്കാരണങ്ങളാലാകും ഇനിയൊരു പോരാട്ടം ഒഴിവാക്കി ഉസ്ബെക്കിസ്ഥാനിലേക്ക് ദോസ്തം പലായനം ചെയ്തെന്നാണ് പറയപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 minutes ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (8 minutes ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (19 minutes ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (50 minutes ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (1 hour ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (1 hour ago)

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (2 hours ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (9 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (10 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (11 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (11 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (12 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (12 hours ago)

Malayali Vartha Recommends