Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈന മറവി രാജ്യമാകുന്നു.. മാരക രോഗത്താൽ വലഞ്ഞ് കോടിക്കണക്കിന് ജനങ്ങൾ എല്ലാം തകർന്നടിഞ്ഞു പരാജയം സമ്മതിച്ച് ഷിജിൻപിങ്

22 SEPTEMBER 2021 05:05 PM IST
മലയാളി വാര്‍ത്ത

ശത്രു രാജ്യങ്ങളെ തകർക്കാനിറങ്ങി പുറപ്പെട്ട് ചൈന കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് വലിയ തിരിച്ചടികളാണ് ഇപ്പോൾ എല്ലാ വശത്തുനിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്.അത് സാമ്പത്തികപരമായാലും
സൈനിക പരമായാലും ആരോഗ്യ പരമായാലുമൊക്കെ ചൈനയ്ക്ക് കൃത്യമായി കിട്ടുന്നുണ്ട്.വരുമ്പോൾ എല്ലാം കൂടി ഒന്നിച്ചു വരും എന്ന് പറയുന്നപോലെയാണ് ചൈനയുടെ ഇപ്പോഴത്തെ അവസ്ഥ.

 

 

 

 

 

 



ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ നിരോധിച്ചത് ചൈനയ്‌ക്കേറ്റ സാമ്പത്തിക പരമായ ആഘാതമാണ്.എന്നാൽ ഇപ്പോൾ ഏറ്റവും പുതിയായതായി വരുന്ന ഒരു റിപ്പോർട്ട് അനുസരിച്ച്  ചൈനയിലെ ഏകദേശം 10000000 ആളുകളിലും ക്ഷയിച്ചു കൊണ്ടിരിക്കുന്ന – ഭേദപ്പെടുത്താനാകാത്ത – മസ്തിഷ്‌ക സംബന്ധമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്.ഇത് ചൈനയെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിവരങ്ങളാണ്.ഈ കണക്ക്  ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളുടെ നാലിലൊന്ന് വരും.

 

 

 

 

 

 



രാജ്യത്തെ ജനങ്ങൾ അതിവേഗം വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നത് കൊണ്ട്, ഈ കണക്ക് 2050 ഓടെ 40000000 എന്ന സംഖ്യയായി ഉയരാനാണ് സാധ്യതയെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.കേസുകളില്‍ വരുന്ന കുതിച്ചുചാട്ടം കൊണ്ട് വൈദ്യസംബന്ധമായ ചെലവിനത്തില്‍ ഓരോ വര്‍ഷവും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ 1 ട്രില്യണ്‍ ഡോളറിന്റെ ചെലവാണ് ഉണ്ടാക്കുക. അതേപോലെ പരിപാലകര്‍ ജോലിയില്‍ നിന്നും പിന്‍മാറുന്ന അവസ്ഥ കൂടി വരുമ്പോള്‍ ഉത്പാദനക്ഷമത നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

 

 

 

 

 



ഇത്തരമൊരു വെല്ലുവിളി ലോകം മുഴുവന്‍ പടന്നു കൊണ്ടിരിക്കുകയാണ് എന്നുള്ളതും മറ്റൊരു വസ്തുത തന്നെ.എന്നാൽ എവിടെ ചൈനയെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത്
ഈ പ്രതിസന്ധി  നേരിടാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ്.അമേരിക്കയില്‍ 6,200,000 ഓളം അള്‍ഷിമേഴ്‌സ് രോഗികളാണ് ഉള്ളത്. അവരെ ചികിത്സിക്കുന്നതിനായി വിദഗ്ദ ചികിത്സാ കേന്ദ്രങ്ങളില്‍ 73,000 കിടക്കകളും ലഭ്യമാണ്.

 

 

 

 

 

 

 

അതേസമയം, ഇതിന്റെ ഇരട്ടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ചൈനയില്‍ 200 താഴെ കിടക്കകള്‍ മാത്രമാണ് രോഗികളെ ചികിത്സിക്കാന്‍ ഉള്ളത് എന്നത് ഗൗരവകരമായ എടുക്കേണ്ട ഒന്നാണ്.രോഗികൾക്ക് ആവശ്യമായ ഒരു അന്തരീക്ഷം സൃഷ്ട്ടിക്കാൻ ചൈനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളത് ആശങ്ക ഉളവാക്കുന്നു.

 

 

 

 

 



എന്തുകൊണ്ടാണ് വ്യത്യസ്തങ്ങളായ പല രോഗങ്ങളും ചൈനയിൽ നിന്നും ഉത്ഭവിക്കുന്നത് അല്ലങ്കിൽ ചൈനയിൽ അതിന്റെ തോത് കൂടുന്നത്  എന്നത് ലോകം സംശയത്തോടെ നോക്കിക്കാണുന്ന ഒന്നാണ്.ലോക ക്രമത്തിന് ഭീഷണിയാകുന്ന ചൈനയുടെ കണ്ടുപിടിത്തങ്ങൾ  തന്നെയാണ് കേട്ടുകേഴ്വി പോലുമില്ലാത്ത പല രോഗങ്ങളും പൊട്ടിപ്പുറപ്പെടാൻ കരണമെന്ന് കണക്കാക്കുന്നു.

 

 

 

 

 

 

കൃതിമ മഴ,മാരകമായ വൈറസുകളുടെ കണ്ടെത്തൽ തുടങ്ങിയവ പലതും പ്രകൃതിയെ മോശമായി ബാധിക്കുകയും അതുവഴി ജനങ്ങൾക്ക് വിനാശം ഉണ്ടാക്കുകയും ചെയ്യുന്നു .ഇത്തരം കണ്ടുപിടിത്തങ്ങളുടെ പരിണിത ഫലങ്ങൾ ചൈനയിൽ ആരോഗ്യപരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് തെളിഞ്ഞിട്ടുണ്ട്.  

 

 

 

 

 

 

 



ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ എച്ച്10എന്‍3 വകഭേദം മനുഷ്യരിൽ സ്ഥിരീകരിച്ചത് ചൈനയിലാണ്. കൊറോണ എന്ന  ലോകം ഭീതിയോടെ നോക്കിക്കാണുന്ന മഹാമാരി ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ചതും നമ്മൾ കണ്ടു.ഒരിനം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ബാധിച്ച് ഏഴു പേർ മരിച്ചതായും 60 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ഈ അടുത്തിടെ ചൈന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതെല്ലം തന്നെ ചൈന ഉപയോഗിച്ച ജൈവ ആക്രമണത്തിന്റെ പണിത ഫലമാണിതെന്ന്  വേണം കരുതാൻ.

 

 

 

 

 

 



എന്തിനേറെ പറയുന്നു ലോകം മുഴുവൻ ചർച്ച ചെയ്ത ഹവാന സിൻഡ്രോം എന്ന മനുഷ്യ മസ്തിഷ്കത്തെ തകരാറിലാക്കുന്ന അജ്ഞാത രോഗത്തിന് പിന്നിൽ ചൈനയുടെ കൈകളാണെന്ന് സംശയമുയരുന്നുണ്ട്.നൂതന ആയുധങ്ങള്‍ വികസിപ്പിക്കാനായി വന്‍ ബജറ്റില്‍ പരീക്ഷണ ഗവേഷണങ്ങള്‍ നടത്തുന്ന ചൈനയും ഈ ആയുധത്തിനുള്ള ശേഷി കൈവരിച്ചിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.ശത്രുരാജ്യങ്ങളെ നശിപ്പിക്കാൻ വികസിപ്പിച്ചെടുക്കുന്ന ഇത്തരം ആക്രമണ രീതി പ്രത്യക്ഷമായോ പരോക്ഷമായോ ലോക ജനതയ്ക്ക് തന്നെ ഭീഷണിയാകുന്നു എന്നുള്ളതാണ് സത്യം.

 

 

 

 

 

 

 

 

 

എന്നാൽ ഇത്തരം യുദ്ധ തന്ത്രങ്ങൾ ചൈന മാത്രമല്ല ഉപയോഗിച്ചിരുന്നത്.ഇത്തരം യുദ്ധ രീതികൾ  ഒട്ടുമിക്ക രാജയങ്ങളും പണ്ടുമുതലേ ഉപയോഗിച്ച് പോന്നിരുന്നു.മധ്യേഷ്യയിലെ സ്‌കൈതിയന്‍ പടയാളികള്‍ അഴുകിയ ശവശരീരത്തില്‍ തങ്ങളുടെ അസ്ത്രം മുക്കിയും മറ്റും ഉപയോഗിച്ചതായി ചരിത്രം പറയുന്നു. പുരാതന ഗ്രീക്ക് റോമന്‍ സാഹിത്യങ്ങളില്‍ ശുദ്ധജലത്തില്‍ വിഷം കലക്കിയതും വിഷപാമ്പുകളെ ശത്രുപാളയങ്ങളിലും ശത്രുക്കളുടെ കപ്പലുകളിലുമെത്തിച്ചതുമായ യുദ്ധതന്ത്രങ്ങളും കാണാം.

 

 

 

 

 

 

 

 

മംഗോളുകളും താര്‍ത്താറുകളും  ശത്രുപക്ഷത്ത് പ്ലേഗ് പടര്‍ത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ റഷ്യയും പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സും യുദ്ധങ്ങളില്‍ വസൂരിയെന്ന മാരകരോഗത്തിന്റെ അണുക്കളെ ആയുധമാക്കിയിട്ടുണ്ട്.

തുടര്‍ന്നു മനുഷ്യന്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയും ദുരുപയോഗപ്പെടുത്തി. ലബോറട്ടറിയില്‍ വാര്‍ത്തെടുക്കാവുന്ന ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നീ സൂക്ഷ്മാണുക്കളെ ആയുധമാക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. ഒന്നാംലോക മഹായുദ്ധത്തില്‍ ജര്‍മ്മനി ആന്ത്രാക്‌സ്, കോളറ, കുതിരകള്‍ക്കുണ്ടാകുന്ന ഗ്രാന്റേഴ്സ്, ഗോതമ്പ് പൂപ്പല്‍ എന്നീ രോഗാണുക്കളെ ശത്രുപക്ഷത്തിനെതിരായി ഉപയോഗിച്ചു.

 

 

 

 

 

 

 

 

യുദ്ധത്തിന്റെ ഈ പ്രയാണം മാനവലോകത്തിനു ഭീഷണിയാണെന്നു തിരിച്ചറിഞ്ഞതിനാല്‍ 1925-ല്‍ ജനീവ നിബന്ധനകള്‍ രൂപീകരിച്ചു. 1928-ല്‍ അതു പ്രയോഗത്തില്‍ വരുമ്പോള്‍ 108-ഓളം രാജ്യങ്ങള്‍ ഈ ജൈവ രാസനിരോധന കരാറിന്റെ ഭാഗഭാക്കായി, അമേരിക്ക അത് അംഗീകരിക്കാന്‍ ലോകം 1975 വരെ കാത്തിരിക്കേണ്ടിവന്നു. മറ്റൊരു രസകരമായ വസ്തുത അതേ കാലത്ത് തന്നെയാണ് ജൈവ രാസായുധ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച റഷ്യ ജൈവ രാസായുധ പരീക്ഷണങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

 

 

 

 

 

 

 

ഇന്ത്യ 1974-ലും ചൈന 1984-ലും കരാര്‍ അംഗീകരിച്ചു.കരാറുകള്‍ എന്തൊക്കെ ആയാലും രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാന്‍ മംചൂരിയയില്‍ രഹസ്യമായി ജൈവായുധ കേന്ദ്രം സ്ഥാപിച്ചു. ആന്ത്രാക്‌സിനു പുറമെ, ബൂട്ടോളിനം മുതലായ അപകടകരമായ ബാക്ടീരിയകളെ ബ്രിട്ടനും ജര്‍മ്മനിയുമെല്ലാം ജൈവായുധങ്ങളായി പ്രയോഗിച്ചു. വിയറ്റ്‌നാം യുദ്ധത്തില്‍ ഗറില്ലകളും അണുക്കളെ ഉപയോഗിച്ചു.

 

 

 

 

 

 

 



1979-ല്‍ റഷ്യയിലെ സ്വ്വര്‍ഡോവ്സ്‌ക്-ലെ  ആന്ത്രാക്‌സ് രോഗാണു കേന്ദ്രത്തില്‍നിന്നും അണുക്കള്‍ പുറത്തുവന്ന് 66-ഓളം പേര്‍ മരിച്ചത് റഷ്യയ്ക്കു തിരിച്ചടിയായി. ജൈവായുധത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ടെന്നു പറയുന്നത് അതു പലപ്പോഴും നിര്‍മ്മാതാവിനെ തന്നെ നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതാണ്.

 

 

 

 

 

 

 

 

ഒരു ആയുധം നിര്‍മ്മിക്കുമ്പോള്‍ മുഖ്യമായും പരിഗണന നല്‍കുന്നത് അത് ഉപയോഗിക്കുന്നതിനു മുന്‍പ് സൂക്ഷിക്കാനും ഫലപ്രാപ്തിയോടെ ഉപയോഗിക്കാനും അതുപോലെ വേണ്ടി വന്നാല്‍ നിര്‍വ്വീര്യമാക്കാനും കഴിയുക എന്നതിലാണ്. രാസ, ആണവ ആയുധങ്ങള്‍ക്ക് ഇതു രണ്ടും സാധ്യമെങ്കിലും ജൈവ അണുക്കളെ കൊണ്ടുനടക്കുകയും പിടിച്ചുകെട്ടുകയും അത്ര എളുപ്പമല്ല. എങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ രാഷ്ട്രങ്ങള്‍ മത്സരിച്ചു നടത്തുന്നു.

 

 

 

 

 

 

 


 
ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ പരസ്പരം രാസജൈവായുധങ്ങള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഖ്യരാഷ്ട്രങ്ങള്‍ സദ്ദാം ഹുസൈനെതിരെയുള്ള ആരോപണം തന്നെ മുഖ്യമായും രാസായുധ പ്രയോഗം ഇറാക്ക് നടത്തിയെന്നതാണ്. ഈയടുത്ത കാലത്ത് റഷ്യന്‍ സേനയും സിറിയയില്‍ രാസ - ജൈവായുധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നു പറയപ്പെടുന്നു.

 

 

 

 

 

 

 

ശാസ്ത്ര പുരോഗതിയില്‍ അതിമാരകമായ സംഹാരശേഷിയുള്ള ആയുധങ്ങള്‍  രാഷ്ട്രങ്ങള്‍ പരസ്പരം നിര്‍മ്മിച്ചതോടെ, ആധുനിക യുദ്ധങ്ങള്‍, നേരിട്ടുള്ള ആക്രമണത്തില്‍നിന്നും മാറി, പരോക്ഷമായ മാര്‍ഗ്ഗങ്ങളെയാണ് ആശ്രയിച്ചു വരുന്നത്. അതിനായി പലപ്പോഴും തീവ്രവാദികളേയും വിഘടനവാദികളേയും ശത്രുരാജ്യങ്ങള്‍ ഉപയോഗിക്കുന്നു. 1984-ല്‍ അമേരിക്കയിലെ ആള്‍ ദൈവമായ ഭഗവാന്‍ രജനീഷിന്റെ അനുയായികള്‍ എന്നു പറയപ്പെടുന്നവര്‍ ഹോട്ടല്‍ ഭക്ഷണത്തില്‍ സാല്‍മണോല മെഹാീിലഹഹമ എന്ന മാരക വിഷം കലര്‍ത്തിയത് ഏകദേശം 750 പേരെയോളം ബാധിക്കപ്പെട്ടു.

 

 

 

 

 

 

 

 

1994-ല്‍ ജപ്പാനില്‍ ഓം ഷ്രിന്‍കിയോ കള്‍ട്ട്, ആന്ത്രാക്‌സ് രോഗാണുവിനെ വായുവില്‍ സ്പ്രേ ചെയ്യാന്‍ പരിശ്രമിച്ചിട്ടുണ്ട്. 2001-ല്‍ ആന്ത്രാക്‌സ് രോഗാണു ആക്രമണം അമേരിക്ക നേരിടേണ്ടിവന്നിട്ടുണ്ട്. 2003-ല്‍ ബ്രിട്ടനിലെ റഷ്യന്‍ എംബസ്സി ഉദ്യോഗസ്ഥരെ ജൈവ, രാസപ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചതിനു തീവ്രവാദികളെ  ബ്രിട്ടന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

 

 

 

 

 

 

 



പ്ലേഗും ജപ്പാന്‍ ജ്വരവും പക്ഷിപ്പനിയുമൊക്കെ ഇന്ത്യയുടെ പലഭാഗത്തേയും ബാധിച്ചിട്ടുണ്ടെങ്കിലും പല തവണ ഭീകര ആക്രമണങ്ങള്‍ക്കു വിധേയമായ ഇന്ത്യയില്‍ ജൈവാക്രമണം ഇതു വരെ ഉണ്ടായതായി വ്യക്തമായ തെളിവില്ല. ഭൗതിക ശാസ്ത്രജ്ഞര്‍ ആയാലും മൈക്രോബയോളജിസ്റ്റുകളായാലും പരീക്ഷണങ്ങള്‍ നടത്തുക എന്നതു ശാസ്ത്രപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. അത്തരം പരീക്ഷണഫലങ്ങള്‍ ഏതു തരത്തിലാണ് അതാതു രാജ്യങ്ങള്‍ ഉപയോഗിക്കുന്നത് എന്നതാണ് പ്രസക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (2 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (8 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (13 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (31 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (39 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (2 hours ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

Malayali Vartha Recommends