സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും മോഷണം പോയി. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വാസുദേവ വിലാസം എല്‍പിസ്‌കൂളിലെ ഉച്ചക്കഞ്ഞിക്കായുള്ള അരിയാണ് കള്ളന്‍ കൊണ്ടുപോയത്. സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന അരിയും മസാലകളും പാത്രങ്ങളും അടക്കമാണ് കളവുപോയത്.
സ്‌കൂളിനോട് ചേര്‍ന്നുള്ള പാചകപ്പുരയും സ്‌റ്റോര്‍ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ചാക്ക് അരിയും മറ്റ് ഭക്ഷണ സാധനങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുമാണ് മോഷണം പോയത്. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























