'എന്റെ ജീവിതത്തിലെ വിലമതിക്കാനാകാത്ത ദിവസമെന്ന് മലാല'.... പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. ... ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പറേഷന്‍സ് മാനേജരായ അസ്സര്‍ മാലിക്കാണ് വരന്‍

പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളില്‍ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചുവരുന്നത്.
'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു' മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
മനുഷ്യാവകാശം, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നതിനോട് ചേര്‍ത്ത് വായിക്കാവുന്ന പേരാണ് മലാല യൂസഫ്‌സായ് എന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തകനായ സിയാവുദ്ദീന്‍ യൂസഫ്‌സായിയുടെ മകളായി പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വയില്‍ ജനിച്ച മലാല തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്നാണ് വിദ്യാഭ്യാസ രംഗത്ത് സജീവമായത്.
പാക്കിസ്ഥാന്‍ താലിബാന്‍ പല ഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചപ്പോള്‍ അതിനെതിരെ ബി ബി സി ഉറുദുവില്‍, തൂലികനാമത്തില്‍ ബ്ലോഗുകള്‍ എഴുതി താലിബാന്‍ ആശയങ്ങള്‍ക്കെതിരെ രംഗത്തെത്തിയത് പതിനൊന്നാം വയസ്സിലാണ്.
അക്കാലത്ത് പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക് താലിബാന്‍ പിടിമുറുക്കുന്ന കാലം. മൗലാന ഫാസിലുള്ളയുടെ നേതൃത്വത്തില്‍ ടെലിവിഷനും പാട്ടും നൃത്തവുമെല്ലാം നിഷേധിക്കപ്പെട്ടു. ഒപ്പം പെണ്‍കുട്ടികള്‍ക്ക് വിധ്യാഭ്യാസവും. ആ സമയത്താണ് താലിബാനെതിരെയുള്ള ലേഖനവുമായി മലാല ബി ബി സി ഉറുദുവില്‍ എത്തുന്നത്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡച്ച് സംഘടനയായ കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ പാക്കിസ്ഥാന്‍ പെണ്‍കുട്ടിയായിരുന്നു മലാല.
ഇതിനിടയ്ക്ക് സമൂഹമാധ്യമങ്ങളിലും മലാല ശ്രദ്ധനേടാന്‍ തുടങ്ങിയതോടെ ഫോളോവേഴ്‌സും ധാരാളമായി. ആ സമയത്ത്ധാരാളം വധഭീഷണികള്‍ ഈ പെണ്‍കുട്ടിയെ തേടിയെത്തി. പരീക്ഷയെഴുതി ബസ്സില്‍ വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് സ്വന്തം നാടായ പാകിസ്താനില്‍ വെച്ച് 2012-ല്‍ താലിബാനികളുടെ വെടിയേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ മലാല സാവധാനം സാധാരണ ജീവിതത്തിലേക്ക് ഒടുവില്‍ തിരിച്ചുവന്നു. എന്നാല്‍, ഈ സംഭവം ലോകവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പാക്കിസ്ഥാനിലും പ്രതിഷേധം കൊടുമ്പിരികൊണ്ടു. ഇതാണ് പാക്കിസ്ഥാനിലെ ആദ്യത്തെ വിദ്യാഭ്യാസ അവകാശ നിയമം ഉടലെടുക്കാന്‍ കാരണമായതും. മലാലയെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് ആറുപേര്‍ അറസ്റ്റിലായെങ്കിലും പിന്നീട് അവരെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിടുകയായിരുന്നു.
ബ്രിട്ടനിലേക്ക് താമസം മാറ്റിയ മലാല യൂസഫ്‌സായി ബിര്‍മ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ഹൈ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം അതിനിടയില്‍ ഇവര്‍ അവരുടേ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുപോന്നു.
2014-ല്‍ ഇവര്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ഇന്ത്യയില്‍ നിന്നുള്ള ബാലാവകാശ പ്രവര്‍ത്തകനായ കൈലാഷ് സ്ത്യാര്‍ത്തിയുമായി പങ്കുവയ്ക്കുകയും ചെയ്തു. നോബേല്‍ സമ്മാനം കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി അതോടെ 17 കാരിയായ മലാല യൂസഫ്‌സായ്. മകളെ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി ജീവിക്കാന്‍ വിട്ടമലാലയുടെ പിതാവ് ഇന്നും തന്റെ മകളെ കുറിച്ച് അഭിമാനിക്കുകയാണ്. ഗോത്രവും ജാതിയുമൊന്നുമല്ല തന്റെ പ്രശ്‌നമെന്നും മകളുടെ ജീവിതവും അവളുടെ സന്തോഷവുമാണ് വലുതെന്നും അയാള്‍ പറയുന്നു.
മകളെ സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി ജീവിക്കാന്‍ വിട്ട മലാലയുടെ പിതാവ് ഇന്നും തന്റെ മകളെ കുറിച്ച് അഭിമാനിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















