വാക്‌സിൻ സ്വീകരിച്ച് ഒറ്റദിവസത്തിൽ കോടീശ്വരിയായി മാറി 25 വയസുകാരി; ദ് മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായി ജോവാൻ, ലഭിച്ചത് 7. 4 കോടി രൂപ

കൊറോണ വ്യാപനം പ്രതിരോധിക്കാനായി വാക്സീൻ സ്വീകരിക്കുകയാണ് ലോകരാഷ്ട്രങ്ങൾ. സൗജന്യമായി വാക്‌സിൻ നൽകി കൂടുതൽ പ്രതിരോധം തീർത്തുകൊണ്ട് മുന്നേറുകയാണ് അധികാരികൾ. വിവിധ തരത്തിലുള്ള അവബോധ പരിപാടികളും സർക്കാർ നിർദേശങ്ങളുമൊക്കെ വാക്സീൻ എടുക്കാനായി നടക്കുന്നുണ്ടെങ്കിലും ഇതു സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവറം നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇതൊക്കെയും മാറ്റിമറിച്ച് വാക്സീൻ എടുത്ത് കോടീശ്വരിയായിരിക്കുകയാണ് ഓസ്ട്രേലിയയിൽ ജോവാൻ ഷു എന്ന 25 വയസ്സുകാരി.
വാക്‌സിൻ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനായി വാക്സീൻ സ്വീകരിച്ചവർക്കായി അധികൃതർ ഏർപ്പെടുത്തിയ ദ് മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായി മാറുകയായിരുന്നു ജോവാൻ. സമ്മാനത്തുകയായി ലഭിച്ചതാകട്ടെ ഒരു മില്യൻ ഡോളറും. അതായത് 7. 4 കോടി രൂപയാണ്.
ഓസ്ട്രേലിയക്കാരെ വാക്സിനെടുപ്പിക്കാൻ ഒരു സ്വകാര്യ സ്ഥാപനം തയ്യായാറാക്കിയ പദ്ധതിയായ 'ദ് മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറി' പദ്ധതിക്ക് മികച്ച പ്രതികരണമാണ് ആദ്യം മുതൽക്കേ തന്നെ കിട്ടിയത്. മൂന്ന് ദശലക്ഷത്തോളം പേർ വാക്സിനെടുത്ത് നറുക്കെടുപ്പിൽ ഭാഗ്യം തേടിയിരുന്നു. എന്നാൽ ഒടുവിൽ ഭാഗ്യം തേടിയെത്തിയതാകട്ടെ ജോവാനെയും.
അങ്ങനെ കോടീശ്വരിയായി മാറിയ ചൈനീസ് വംശജയായ യുവതിക്ക് വലിയ പദ്ധതികളാണ് മനസിലുള്ളത്. ചൈനീസ് പുതുവർഷത്തിൽ കുടുംബത്തെ ബിസിനസ് ക്ലാസ് ടിക്കറ്റിൽ ഓസ്ട്രേലിയയിൽ കൊണ്ടുവരണമെന്നാണ് ജോവാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. അതിർത്തികൾ തുറന്നാൽ മാതാപിതാക്കളെ ഉടൻ തന്നെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിക്കണമെന്നും ആഗ്രഹമുണ്ട്.
അതോടൊപ്പം തന്നെ കുടുംബത്തിനായി ചെലവഴിച്ച ശേഷം ബാക്കി പണം എവിടെയെങ്കിലും നിക്ഷേപിക്കണമെന്നും സഹായം ആവശ്യമുള്ളവരെ സഹായിക്കുമെന്നും ജോവാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മില്യൻ ഡോളർ വാക്സ് അലയൻസ് ലോട്ടറിയിൽ ആയിരം ഡോളറിന്റെ 100 ഗിഫ്റ്റ് കാർഡുകളും ആളുകൾക്ക് സമ്മാനമായി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















