താഴികക്കുട ഇരിപ്പിടങ്ങൾക്ക് പിന്നാലെ ഫിഷ്ടാങ്കിൽ ഒരു റെസ്റ്റോറന്റ്; വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കാം! ജപ്പാനിൽ വൈറലായി ഫിഷ്ടാങ്ക് റെസ്റ്റോറന്റ്

ലോകം വ്യത്യസ്തമായ ആശയങ്ങളിലേക്ക് കടക്കുകയാണ്. ഇന്നുവരെ ഉള്ളതിൽവച്ച് പിന്തുടർന്നുവന്നതൊക്കെയിലും മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുകയാണ് മനുഷ്യർ. ടെക്നോളജി വമ്പന്മാരായ ജപ്പാനിൽ വൈവിധ്യങ്ങൾ കാണുവാൻ കഴിയും. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് വൈറലാകുന്നത്.
അതായത് വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കാം എന്ന ആശയം മുന്നോട്ട് വച്ച ഒരു റെസ്റ്റോറന്‍റിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. വെള്ളപ്പൊക്കത്തില്‍ പെട്ട ബാങ്കോക്കിലെ ഒരു റെസ്റ്റോറന്‍റ് ആണ് വെള്ളത്തിലിട്ട കസേരകളിലിരുത്തി ഭക്ഷണം വിളമ്പി വരുന്നത്.
അത്തരത്തിൽ സമാനമായ ഒരു ആശയമാണ് മറ്റൊരു റെസ്റ്റോറന്‍റും ഇവിടെ മുന്നോട്ടുവയ്ക്കുന്നത്. തായ്ലന്‍റിലുള്ള ഈ റെസ്റ്റോറന്‍റ് ഫിഷ് ടാങ്കിനുള്ളില്‍ എന്ന മാതൃകയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിട്ടുള്ളത്. റെഡ്ഡിറ്റിലൂടെയാണ് ഇപ്പോൾ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.
അതോടൊപ്പം തന്നെ ഈ റെസ്റ്റോറന് ചെറിയ മുറിക്കുള്ളിലാണ് ഉള്ളത്. ഇതിൽ കസേരകളും മേശകളും ഒരുക്കിയിരിക്കുന്നു. നിലത്ത് ഫിഷ് ടാങ്കിനുള്ളില്‍ എന്ന പോലെ തന്നെ വെള്ളവും മീനുകളുടെ കൂട്ടവും കാണാൻ സാധിക്കുന്നതാണ്. 18 സെക്കന്‍റുളള വീഡിയോ സൈബര്‍ ലോകത്ത് വൈറലാവുകയും ചെയ്തിരുന്നു.
അതേസമയം അടുത്തിടെ താഴികക്കുട മാതൃകയിൽ ഇരിപ്പിടങ്ങൾ ഒരുക്കി ജപ്പാനിലെ ഒരു റെസ്റ്റോറന്‍റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിരുന്നു. തീന്‍മേശയിലെ ഒരു കസേരയ്ക്ക് മുകളിലായി പ്രശസ്തമായ ജാപ്പനീസ് പേപ്പറും മുള-വിളക്കുകളും ചേര്‍ത്തുള്ള ഒരു വലിയ താഴികക്കുടവുമാണ് ഹോഷിനോയ തങ്ങളുടെ ടോക്കിയോയിലെ റെസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത്, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ തന്നെ ഒരുമിച്ച് ഇരുന്ന് തന്നെ ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















