അപൂർവങ്ങളിൽ അപൂർവമായ സംഭവം യു കെയിൽ!!വളർത്തു നായയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു, കോവിഡ് ബാധിച്ച ഉടമയില്‍ നിന്നാണ് നായയ്ക്ക് കൊറോണ വൈറസ് ബാധിച്ചതെന്ന് സംശയം, അപൂര്‍വ സംഭവമാണെന്ന് വെറ്ററിനറി ഓഫീസര്‍

യുകെയിലെ ഒരു വളർത്തു നായയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത് ഏജെന്‍സി ലബോറടറിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇപ്പോൾ നായ സുഖം പ്രാപിച്ചുവരികയാണെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ക്രിസ്റ്റിന്‍ മിഡില്‍മിസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മുന്നേ കോവിഡ് ബാധിച്ച ഉടമയില്‍ നിന്നാണ് നായയ്ക്ക് കൊറോണ വൈറസ് ബാധിച്ചതെന്നാണ് ലഭ്യമായ എല്ലാ തെളിവുകളിലും നിന്നും ലഭിക്കുന്ന വിവരം. നായക്ക് കോവിഡ് ബാധിച്ചത് അപൂര്‍വമായ സംഭവമാണെന്ന് വെറ്ററിനറി ഓഫീസര്‍ വ്യക്തമാക്കി.
വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യരിലേക്കോ മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കോ കോവിഡ് വൈറസ് പകര്‍ത്തുമെന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.
കോവിഡ് ബാധിച്ച മൃഗങ്ങളുടെ കേസുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നിന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൃഗങ്ങളില്‍ ഭൂരിഭാഗവും കോവിഡ് ഉള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷമാണ് രോഗബാധിതരായത്.
എന്നാൽ പോലും, മനുഷ്യരിലേക്ക് കോവിഡ് പകരുന്നതില്‍ മൃഗങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട് എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.
https://www.facebook.com/Malayalivartha






















