പാക് അധിനിവേശ കശ്മീരില്‍ നിന്ന് പിന്മാറണം, അനധികൃതമായി കൈവശംവച്ചിരുക്കുന്ന സ്ഥലങ്ങൾ ഒഴിയണം, ഐക്യരാഷ്ട്ര സംഘടനാ രക്ഷാ സമിതിയില്‍ പാകിസ്ഥാനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ഐക്യരാഷ്ട്ര സംഘടനാ രക്ഷാ സമിതിയില്‍ പാകിസ്ഥാനെ അതി രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്ത്. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പിന്മാറണം, അനധികൃതമായി കൈവശംവച്ചിരുക്കുന്ന സ്ഥലങ്ങൾ ഒഴിയണം എന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല. ഇന്ത്യയുടെ അഭിവജ്യ ഘടകമാണ് ജമ്മുകാശ്മീർ എന്നും ഇന്ത്യന്‍ പ്രതിനിധി കാജൽ ഭട്ട് വ്യക്തമാക്കി.
കൂടാതെ ജമ്മുകശ്മീരിൽ പാകിസ്ഥാൻ കടന്നുകയറാൻ നടത്തുന്ന ശ്രമങ്ങൾ ആവർത്തിക്കുന്നതിന്റെ തെളിവുകളും ഇന്ത്യ നിരത്തി. സിംല-ലാഹോർ കാരാറുകളുടെ ലംഘനമാണ് പാകിസ്താൻ നടത്തുന്നതെന്നും അന്താരാഷ്‌ട്ര നിയമലംഘനം ആവർത്തിക്കുകയാണെന്നും ഭട്ട് വ്യക്തമാക്കി.
ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ ജീവിതത്തെ ദു:സ്സഹമാക്കിയാണ് ഈ കടന്നുകയറ്റം നടക്കുന്നതെന്നും ഭട്ട് ചൂണ്ടിക്കാട്ടി.
ഭീകരതയ്‌ക്ക് അറുതിവരുത്താതെ പാകിസ്ഥാനുമായി യാതൊരുവിധ ചർച്ചയ്‌ക്കും തയ്യാറല്ലെന്നും ഭട്ട് പറഞ്ഞു.
മാത്രമല്ല, ഇന്ത്യയ്‌ക്കെതിരെ അധഃപതിച്ചതും വിദ്വേഷം നിറഞ്ഞതുമായ പ്രചാരവേലയ്ക്കായി ഐക്യരാഷ്ട്ര സഭയുടെ വേദികള്‍ പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ഡോ. കാജല്‍ ഭട്ട് തുറന്നടിച്ചു. യുഎൻ വേദിയിൽ ഇന്ത്യക്കെതിരായി പാകിസ്ഥാൻ വ്യാജ പ്രചാരണം നടത്തുന്നത് ഇതാദ്യമായല്ല.
പാകിസ്ഥാൻ ഭീകരരുടെ താവളമാണെന്നും ഇവർക്ക് വേണ്ടി പാക് സർക്കാർ സഹായം നൽകുന്ന കാര്യം യുഎൻ അംഗരാജ്യങ്ങൾക്ക് അറിയാമെന്നും വ്യക്തമാക്കി.പാകിസ്ഥാന്റെ ദുരവസ്ഥയില്‍ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള നിഷ്ഫല ശ്രമമാണ് ഇസ്ലാമാബാദ് പ്രതിനിധി നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























