അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ സബര്‍ബന്‍ മില്‍വാക്കിയിലെ ക്രിസ്തുമസ് പരേഡിലേക്ക് കാര്‍ ഇടിച്ചു കയറി.....അപകടത്തില്‍ നിരവധി മരണം, 27 പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ സബര്‍ബന്‍ മില്‍വാക്കിയിലെ ക്രിസ്തുമസ് പരേഡിലേക്ക് അതിവേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു.
12 കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അപകടത്തിന്റെ പേടിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മില്‍വൗക്കി ഡൗണ്‍ടൗണില്‍ നിന്ന് 20 മൈല്‍ അകലെയുള്ള വൗകെഷയില്‍ വാര്‍ഷിക ക്രിസ്മസ് പരേഡിനിടെയായിരുന്നു അപകടം നടന്നത്.
പരേഡ് ആരംഭിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിയോടെയായിരുന്നു ചുവന്ന നിറത്തിലുള്ള കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്.
പലരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറി. പാഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























