‘പ്രേത’മായ മറ്റൊരു നായയ്ക്കൊപ്പം തന്റെ വളർത്തുനായ ഓടിക്കളിക്കുന്നു;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

‘പ്രേത’മായ മറ്റൊരു നായയ്ക്കൊപ്പം തന്റെ വളർത്തുനായ ഓടിക്കളിക്കുന്നുവെന്ന ആരോപണവുമായി ഒരു യുവാവ്. സിസിടിവി ദൃശ്യങ്ങളും ഓസ്ട്രേലിയയിൽ യുവാവ് പങ്കുവച്ചിരിക്കുകയാണ് . മെൽബണിൽ നിന്നുള്ള ജേക്ക് ഡിമാർക്കോയാണ് വീട്ടിലെ സിസിടിവി ദൃശ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. കാറ്റേഴ്‌സ് ന്യൂസ് ഏജൻസിയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത് .
യുവാവ് പങ്കുവച്ചിരിക്കുന്ന വിഡിയോയിൽ ജെയ്‌ക്കിന്റെ നായയായ റൈഡർ വെളുത്ത രൂപമുള്ള മറ്റൊരു നായയുമായി ഓടുന്നതും കളിക്കുന്നതും കാണുന്നുണ്ട് . വീടിന് ചുറ്റും ഉയർന്ന വേലിക്കെട്ട് ഉണ്ടെന്നും മറ്റൊരു നായയ്ക്ക് അകത്തു കടക്കാൻ കഴിയില്ലെന്നും യുവാവ് വ്യക്തമാക്കുന്നു.
നിഗൂഢമാള്ള വിഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പുറത്തിറങ്ങി പരിശോധിച്ചു .എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സത്യം കണ്ടെത്തണമെന്ന ആവശ്യവുമായി യുവാവ് രംഗത്തുവന്നിരിക്കുന്നത്. വിഡിയോ വ്യാജമാണോ എന്ന വിധത്തിലും സമൂഹമാധ്യമങ്ങളിൽ സംശയമുയരുകയാണ്.ഏതായാലും സംഭവം വളരെയധികം ശ്രദ്ധേയമാകുകയാണ്.
https://www.facebook.com/Malayalivartha
























