ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികള്‍ ഉള്‍പെടെ 45 പേര്‍ വെന്തുമരിച്ചു

ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ വെന്തുമരിച്ചു. സോഫിയയില്‍ നിന്ന് 45 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അധികവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്.
ചൊവ്വാഴ്ച പുലര്‍ചെ രണ്ടു മണിക്കാണ് സംഭവം. ഇസ്താംബളില്‍ നിന്ന് മാസിഡോണിയയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്. കത്തുന്ന ബസില്‍ നിന്ന് ചാടിയ ഏഴ് പേരെ സോഫിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
ഹൈവേയുടെ നടുവില്‍ ബസ് കത്തിക്കരിഞ്ഞ നിലയിലാണ്. തീ പിടിക്കുന്നതിന് മുമ്പോ ശേഷമോ ബസ് ഹൈവേ ബാരിയറില്‍ ഇടിച്ചതായി ബള്‍ഗേറിയന്‍ അധികൃതര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ദുരന്തമുഖത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും താന്‍ മുന്‍പ് ഇത്തരത്തിലൊരു ഭീകര കാഴ്ച കണ്ടിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ബോയ്‌കോ റാഷ്‌കോവ് പറഞ്ഞു.
ഒരു നോര്‍ത് മാസിഡോണിയന്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്നുള്ള നാല് ബസുകള്‍ തുര്‍കിയില്‍ നിന്ന് തിങ്കളാഴ്ച വൈകി ബള്‍ഗേറിയയിലേക്ക് പ്രവേശിച്ചതായി ബള്‍ഗേറിയന്‍ അന്വേഷണ സേവന മേധാവി ബോറിസ്ലാവ് സരഫോവ് പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയോ സാങ്കേതിക പ്രശ്‌നമോ ആയിരിക്കാം അപകടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























