അഞ്ചുകോടിയുടെ വീടും സ്ഥലവും സ്വന്തമാക്കി ആറുവയസുകാരി; അമ്പരന്ന് നാട്ടുകാര്‍

ഇന്നത്തെ കാലത്ത് നമുക്കൊക്കെ 5 കോടി പോയിട്ട് 5 ലക്ഷം പോലും സമ്പാദിക്കാനാവില്ല. എന്നാല്‍ അഞ്ചു കോടി രൂപയുടെ വീടും സ്ഥലവും സ്വന്തമാക്കിയിരിക്കുന്ന ഒരു മിടുമുടുക്കി. ആസ്‌ട്രേലിയയിലെ മെല്‍ബബില്‍ നിന്നാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഈ വാര്‍ത്ത വരുന്നത്. റൂബി മാക് ലെലന്‍ എന്ന കൊച്ചു മിടുക്കിയാണ് ആ ആറു വയസുകാരി.
ഇനി ആ കുട്ടി അറിയപ്പെടാന്‍ പോകുന്നത് ഏറ്റവും പ്രായം കുറഞ്ഞ റിയല്‍ എസ്‌റ്റേറ്റ് ബയര്‍ എന്ന പേരിലാകും. റൂബി മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതിയെങ്കില്‍ തെറ്റി, അവളുടെ പണത്തിനൊപ്പം അവളുടെ കുഞ്ഞനിയനും കുഞ്ഞനുജത്തിയും സ്വരൂപിച്ച പണവും ഇതിലേക്ക് ചേര്‍ത്തിട്ടുണ്ട്.
വീട്ടുജോലിയില്‍ സഹായിച്ചും വാഹനം കഴുകാന്‍ സഹായിച്ചും പിതാവിന്റെ ബെസ്റ്റ് സെല്ലിംഗ് ബുക്ക് പാക്ക് ചെയ്യാന്‍ സഹായിച്ചും അവ വിറ്റുമൊക്കെ കിട്ടുന്ന തുകയാണ് ഈ സഹോദരങ്ങളുടെ സേവിംഗ്‌സ്. ഇങ്ങനെ കിട്ടിയ തുകയും പിതാവിന്റെ ചെറിയ സഹായവും ചേര്‍ത്ത് 671000 ഡോളര്‍ (ഏകദേശം 5 കോടി ) ഉപയോഗിച്ചാണ് ഇവര്‍ സ്ഥലം വാങ്ങിയത്.
തെക്കു കിഴക്കന്‍ മെല്‍ബണിലെ ക്ലൈഡ് എന്ന സ്ഥലത്താണ് ഭാഗികമായി പണി കഴിപ്പിച്ച വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. ഇവരുടെ പിതാവ് കാം മാക് ലെലന്‍ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് വിദഗ്ദ്ധനാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ സ്ഥലത്തിന്റെ വില ഇരട്ടി ആകുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. 2032 ഓടു കൂടി സ്ഥലം വിറ്റ് തുക പങ്കിട്ടെടുക്കാനാണ് കുട്ടികളുടെ പ്ലാന്‍. അതേസമയം, വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറഞ്ഞതോടെ കുട്ടികളുടെ ഈ നീക്കത്തെ ഏറെ പേരും അഭിനന്ദിക്കുകയാണ്.
https://www.facebook.com/Malayalivartha
























