പൊലീസ് സ്റ്റേഷനിലെ ടോയ്ലറ്റില് യുവതി തൂങ്ങിമരിച്ച നിലയില്‍
പൊലീസ് സ്റ്റേഷനിലെ ടോയ്ലറ്റില് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആസമിലെ ദിസ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്കപ്പിലെ ടോയ്ലറ്റില് തൂങ്ങിമിരിക്കാന് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതി അവിടെ വച്ചാണ് മരിച്ചതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
പടിഞ്ഞാറന്‍ ഷില്ലോംഗിലെ നോന്ഗ്രിംബയിലെ സ്റ്റീഫന്‍ പിങ് റോപിന്റെ മകള്‍ വിക്ടോറിയയാണ് (39) മരിച്ചത്. ഈ പേരിലുള്ള ഐഡന്റിറ്റി കാര്‍ഡും പാന്‍ കാര്‍ഡും ഇവരുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അടുത്തുള്ള ആശുപത്രിയില്‍ അസ്വസ്ഥയായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ലോക്കപ്പിലാക്കി. ഇതിനു ശേഷമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്കപ്പില്‍ ഉണ്ടായിരുന്ന യുവതി ടോയിലറ്റില്‍ പോയ ശേഷം തിരിച്ചു വരാതായപ്പോള്‍ വാതില്‍ ചവിട്ടി തുറക്കുകയായിരുന്നുവെന്നാണ് വിഷയത്തിലെ പൊലീസ് ഭാഷ്യം. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി തൂങ്ങി മരിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha