കല്യാണം കഴിക്കൂ കുട്ടികള്‍ക്ക് ജന്മം നല്‍കൂ; 25 ലക്ഷം രൂപ വരെ ഇനാം

കല്യാണം കഴിച്ച് കുട്ടികളുണ്ടായാല്‍ ഞെട്ടിക്കുന്ന വാഗാദാനമാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയിലാണ് സംഭവം. 140 കോടിയാണ് നിലവില്‍ ചൈനയിലെ ജനസംഖ്യ. എന്നാല്‍ ചൈനയിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്എന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും അവിടത്തെ പ്രവിശ്യാ ഭരണകൂടങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ചൈനയില്‍ വയോധികരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധി പ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുന്നത്. വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയാണ് ഏറ്റവുമൊടുവില്‍ ജനസംഖ്യാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുന്നവര്‍ക്ക് രണ്ടു ലക്ഷം യുവാന്‍ (ഏകദേശം 25 ലക്ഷം രൂപ) ലോണ്‍ നല്‍കാനായി ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് ജിലിന്‍ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
'മാര്യേജ് ആന്‍ഡ് ബര്‍ത്ത് കണ്‍സ്യൂമര്‍ ലോണ്‍സ്' എന്ന പേരിലുള്ള പുതിയ പദ്ധതിയില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പലിശനിരക്കിലും ഇളവുണ്ടാകും. രണ്ടോ മൂന്നോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ചെറിയ ബിസിനസുകള്‍ ആരംഭിക്കുകയാണെങ്കില്‍ നികുതിയിളവ് ലഭിക്കുമെന്ന് രേഖയില്‍ പറയുന്നു.
സാമ്പത്തിക സഹായത്തിന് പുറമെ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള കുട്ടികളുള്ള ദമ്പതികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുക, ജിലിനിലെ പൊതു സേവനങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതും വ്യവസ്ഥചെയ്യുന്നു. പ്രസവാവധിയും പിതൃത്വ അവധിയും ജിലിന്‍ ഭരണകൂടം നീട്ടിയിട്ടുണ്ട്. നേരത്തെ 158 ദിവസമായിരുന്നു പ്രസവാവധി. ഇത് 180 ആക്കി നീട്ടിയിട്ടുണ്ട്. പിതൃത്വ അവധി 15ല്‍നിന്ന് 25 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികള്‍ക്ക് മൂന്നു വയസാകുംവരെ ഓരോ വര്‍ഷവും 20 ദിവിസം മാതൃത്വപിതൃത്വ അവധിയും ലഭിക്കും.
https://www.facebook.com/Malayalivartha
























