പിറന്നാള്‍ സമ്മാനവുമായി ജോ ബൈഡന് ബീച്ചില്‍; എല്ലാവര്ക്കും അമ്പരപ്പ്
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തു നായക്കുട്ടിയാണ് താരം. ജോ ബൈഡന് വളര്ത്തുനായക്കുട്ടി ബീച്ചില്‍ കളിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതിയ നായക്കുട്ടി കമാന്‍ഡറുമൊത്ത് ബൈഡനും പത്നി ജില് ബൈഡനും സാധാരണക്കാരെ പോലെ ബീച്ചില്‍ ഉല്ലസിക്കുന്നതാണ് ദൃശ്യങ്ങള്‍.
ഡെലാവേറിലെ റെഹോബോത്ത് ബീച്ചിലുള്ള ബൈഡന്റെ വീടിനടുത്താണ് ഈ കാഴ്ച. നിലവില്‍ ഡെലാവേറില്‍ അവധിയാഘോഷിക്കുകയാണ് ബൈഡനും കുടുംബവും. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിലെത്തിയ പുതിയ അതിഥിയാണ് കടല്‍ തീരത്ത് ബൈഡന്റെ കുടുംബത്തോടൊപ്പം കളിക്കുന്ന ജര്‍മന്‍ ഷെപ്പേഡ്.
പന്ത് എറിയുമ്ബോള്‍ ഓടിച്ചെന്ന് എടുക്കുന്നതും ജില് ബൈഡന്റെ ദേഹത്ത് ചാടിക്കയറാന്‍ ശ്രമിക്കുന്നതും തുടങ്ങി കമാന്‍ഡറുടെ കുസൃതികള്‍ ദൃശ്യങ്ങളിലുണ്ട്. പ്രസിഡന്റിന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതായിരുന്നു ഈ നായക്കുട്ടിയെ.
സഹോദരന് ജെയിംസ് ബൈഡനും ഭാര്യ സാറ ബൈഡനും ചേര്‍ന്ന് നല്കിയ സമ്മാനമായിരുന്നു ഇത്. നവംബറില്‍ 79 തികഞ്ഞ ബൈഡന് കിട്ടിയ പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
വൈറ്റ് ഹൗസിലെത്തുന്ന മൂന്നാമത്തെ ജര്‍മന്‍ ഷെപ്പേഡ് ആണിത്. മൂന്ന് വയസുകാരനായ മേജറിന്റെ അക്രമ സ്വഭാവം കൂടുതലായതുമൂലം കഴിഞ്ഞയിടയ്ക്ക് വൈറ്റ് ഹൗസില്‍ നിന്ന് മാറ്റിയിരുന്നു. മറ്റൊരു ജര്‍മന്‍ ഷെപ്പേഡ് ചാംപ് 13ാം വയസില്‍ ജീവന് വെടിഞ്ഞു. ഇതിന് പിന്നാലെയാണ് കമാന്‍ഡര്‍ എത്തുന്നത്.
https://www.facebook.com/Malayalivartha