താലിബാന് നേതാക്കളുടെ കൈയ്യില്‍ ഹാര്‍മോണിയം കിട്ടിയാല്‍ വെറുതെ വിടുമോ
കലകളോടുള്ള താലിബാന്റെ വെറുപ്പ് എല്ലാവര്‍ക്കുമറിയാം. സംഗീത ഉപകരണങ്ങളോടുള്ള താലിബാന്റെ വെറുപ്പ് ഏറെ പ്രസിദ്ധമാണ്. ഇത്തരം ഉപകരണങ്ങള്‍ കണ്ണില്‍ കണ്ടാല്‍ തല്ലിപ്പൊളിക്കുമെന്നത് പുതിയ സംഭവമല്ല.
സംഗീത ഉപകരണങ്ങളോടുള്ള ഇഷ്ടക്കേട് അവ ആഹ്ലാദപൂര്‍വം അടിച്ചുതകര്‍ത്താണ് താലിബാന് ആഘോഷിക്കുക. ഇത്തരത്തില്‍ ഹാര്‍മോണിയവും തബലയുമെല്ലാം വലിയ കല്ലെടുത്ത് തല്ലിപ്പൊട്ടിക്കുന്നതാണ് ദൃശ്യങ്ങള്‍. ഓരോരുത്തരും മാറിമാറി വന്ന് തല്ലിപ്പൊട്ടിക്കുന്നതും വീഡിയോയില്‍ കാണാം. പാക് മാദ്ധ്യമപ്രവര്‍ത്തകനായ ഹംസ അഷര്‍ സലാമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോള്‍ ഇവയെല്ലാം തല്ലിപ്പൊട്ടിച്ചാലും ഭാവിയില്‍ ഇവയൊക്കെ താലിബാന് തന്നെ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും വീഡിയോ പങ്കുവെച്ച മാദ്ധ്യമപ്രവര്ത്തകന് ചൂണ്ടിക്കാട്ടുന്നു. പാകിസ്താനിലെ മൗലവിമാരെ ഉദാഹരിച്ചാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ടിവി, റേഡിയോ തുടങ്ങിയവയ്ക്ക് എതിരായിരുന്ന മൗലവിമാര്‍ ഇപ്പോള്‍ അവ ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha