അമേരിക്കയിലെ ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരെ ആയുധധാരിയായ അക്രമി ബന്ദികളാക്കി

അമേരിക്കയിലെ ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരെ ആയുധധാരിയായ അക്രമി ബന്ദികളാക്കി. പ്രാര്‍ഥനയ്‌ക്കെത്തിയ നാലുപേരെയാണ് ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചു. ബാക്കിയുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
മേഖല സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. അമേരിക്കന്‍ ജയിലിലുള്ള പാക്കിസ്ഥാന്‍ ഭീകരവനിത ആഫിയ സിദ്ദിഖിയുടെ സഹോദരനാണ് അക്രമിയെന്നാണ് സൂചന.
അഫ്ഗാനിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കാണ് അഫിയ സിദ്ദിഖിയെ ശിക്ഷിച്ചത് . ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നാണ് ഇയാളുടെ ആവശ്യം.
https://www.facebook.com/Malayalivartha























