ടോംഗയിൽ കടലിനടിയിൽ അഗ്നിപർവത സ്ഫോടനം: റഷ്യയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്; 30 വർഷത്തിനിടെ ഇത്രയും വലിയ പൊട്ടിത്തെറി ഇതാദ്യം! അമെരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ശബ്ദം കേട്ടെന്ന് ദൃക്സാക്ഷികൾ

ദ്വീപ് രാഷ്ട്രമായ ടോംഗയിൽ സമുദ്രാന്തർ ഭാഗത്തുണ്ടായ വൻ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് മുന്നറിയിപ്പുമായി റഷ്യയും ജപ്പാനും. റഷ്യയുടെ കുറില്‍ ദ്വീപുകളില്‍ തിരമാലകള്‍ ശക്തിപ്രാപിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.
ടോംഗയിലും ഇതുമൂലം കടലാക്രമണമുണ്ടായി. ജപ്പാനിലെ അമാമി, തോകറ ദ്വീപുകളിലും ഇത്തരത്തില്‍ മീറ്ററുകളോളം ഉയരത്തില്‍ തിരമാല വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ശാന്തസമുദ്രത്തിലെ ഹംഗാ ടോംഗ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെ വരെ ചാരം എത്തിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് അഗ്നിപര്‍വതം.
വെള്ളിയാഴ്ച മുതല്‍ക്കേ അഗ്നിപര്‍വതത്തില്‍ ആദ്യ സ്‌ഫോടനമുണ്ടായെങ്കിലും ശനിയാഴ്ച പ്രാദേശിക സമയം 5.26 ഓടെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപ ദ്വീപ് രാഷ്ട്രമായ ഫിജിയിലും താഴ്ന്ന മേഖലകളിലെ ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 30 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയൊരു പൊട്ടിത്തെറി ഉണ്ടാകുന്നത്. ഇതിന്റെ ശബ്ദം യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കേട്ടെന്നാണു ദൃക്സാക്ഷികൾ പറയുന്നത്.
പസഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന ഒരു അഗ്നിപർവത മേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്.
ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. 2009ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത് ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. ഈ സ്ഫോടനത്തിൽ ഹംഗ ഹാപായ് ദ്വീപിലെ സസ്യങ്ങളും ജീവജാലങ്ങളും പൂർണമായും നശിച്ചിരുന്നു. 2014–15 കാലഘട്ടത്തിലും ഇതു പൊട്ടിത്തെറിച്ചു.
"https://www.facebook.com/Malayalivartha























