Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ചോറുകൊടുത്ത കൈയ്ക്ക് തന്നെ തിരിഞ്ഞ് കൊത്തി...!!! രാജ്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരം ഇമ്രാന്‍ ഖാന്‍ വിടവാങ്ങുന്നത്....,അന്താരാഷ്ട്ര യാചകന്‍!!.....ഇമ്രാൻ ഖാനെ ആറംപറ്റുന്ന വാക്കുകൾക്കൊണ്ട് മുടി ജമാത്ത് ഇ ഇസ്ലാമി, മുൻ ഭാര്യയുടെ വക പോരാത്തതിന് കണക്കിന് കിട്ടി....

17 JANUARY 2022 02:17 PM IST
മലയാളി വാര്‍ത്ത

ഇമ്രാൻ ഖാന്റെ സമയം വളരെ മോശമാണ്. രാജ്യത്തെ സമ്പത്തിക പ്രതിസന്ധിയിലാക്കിയതിന് കണക്കിന് കിട്ടുന്നത് പോരാഞ്ഞ് പാലൂട്ടി വളർത്തുന്ന ഭീകരസംഘടനപോലും ഇമ്രാന് നേരെ ആറംപറ്റുന്ന വാക്കുകൾ പ്രയോഗിച്ചിരിക്കുകയണ്. ചോറുകൊടുത്ത കൈയ്ക്ക് തന്നെ തിരിഞ്ഞു കൊത്തി എന്നു തന്നെ പറയാം. ഇമ്രാന്‍ ഖാന്‍ വിടവാങ്ങുന്നത് മാത്രമാണ് രാജ്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരമെന്ന് ജമാത്ത് ഇ ഇസ്ലാമി തലവന്‍ സിറാജുല്‍ ഹഖ് തുറന്നടിച്ചിരിക്കുന്നത്.

തീർന്നില്ലേ....ഇതിൽപ്പരം ഇനി എന്ത് കേൾക്കാനാണ്. ലാഹോറില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും പാകിസ്ഥാനും തമ്മിലുള്ള കരാറിനെക്കുറിച്ച്‌ പരാമര്‍ശിച്ച സിറാജുല്‍ ഹഖ് സമ്മേളനത്തിനിടെ ഇമ്രാന്‍ ഖാനെ അന്താരാഷ്ട്ര യാചകന്‍ എന്നും പരിഹസിച്ചു. പിന്നാലെ രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.

 

ഇന്ധന വില വര്‍ദ്ധനവില്‍ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയെയും സിറാജുല്‍ ഹഖ് വിമര്‍ശിച്ചു. ഇമ്രാന്‍ ഖാനും പാകിസ്ഥാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സിറാജുല്‍ ഹഖ് പറഞ്ഞതായി പാകിസ്ഥാന്‍ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. സമ്പദ് ഘടനയുടെ ചാമ്പ്യനെന്ന് സ്വയം വിശേഷിപ്പിച്ച ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും പുതിയ യന്ത്രത്തില്‍ പഴയ ഭാഗങ്ങള്‍ വച്ചുപിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സിറാജുല്‍ ഹഖ് വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ ഐ എം എഫ് കരാറിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇമ്രാന്‍ ഖാനെ ഈ നൂറ്റാണ്ടിലെ പ്രതിസന്ധിയെന്ന് വിശേഷിപ്പിച്ചു. ഐ എം എഫുമായി സര്‍ക്കാര്‍ ദുര്‍ബലമായ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഇതിന്റെ ഭാരം ജനങ്ങള്‍ ചുമക്കേണ്ടി വരുമെന്നും ബിലാവല്‍ ഭൂട്ടോ മുന്നറിയിപ്പ് നല്‍കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യമിപ്പോള്‍. വലിയ രീതിയിലെ വിമർശനമാണ് ഇമ്രാൻഖാൻ പാകിസ്താന്റെ വിവിധ കോണുകളിൽ നിന്നും നേരിടുന്നത്. കടുത്ത സാമ്പത്തിക തകർച്ചയിൽ നട്ടം തിരിയുന്ന ഈ സമയത്ത് സാമ്പത്തിക സഹായ പാക്കേജിനായി ഐഎംഎഫിനെ സമീപിക്കില്ലെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചത്.

 

സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് മറ്റ് വഴികൾ തേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകൾ ഐഎംഎഫ് മുന്നോട്ട് വെച്ച സാഹചര്യത്തിലാണ് ഐഎംഎഫിനെ സമീപിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാകിസ്താൻ എത്തിച്ചേർന്നത്

ഇമ്രാന്‍ ഖാന്‍റെ മുൻ ഭാര്യ രേഹം ഖാനും ഇമ്രാൻ ഖാന്‍റെ ഭരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.ഇമ്രാൻ ഖാന്‍റെ ഭരണത്തിന് കീഴിൽ പാകിസ്താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന് രേഹം ഖാൻ കുറ്റപ്പെടുത്തിയത്.എന്‍റെ അനന്തരവന്‍റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എന്‍റെ കാറിനു നേരെ മോട്ടോർ ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തു.

എന്‍റെ പേഴ്സണൽ സെക്രട്ടറിയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഞാനപ്പോള്‍ മറ്റൊരു വാഹനത്തിലായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്‍റെ പുതിയ പാകിസ്താൻ? ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും രാജ്യത്തേക്ക് സ്വാഗതം"എന്നാണ് രേഹം ഖാൻ ട്വീറ്റ് ചെയ്തത്.ആർക്കും പരിക്കേറ്റില്ലെങ്കിലും സംഭവം തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് രേഹം ഖാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (3 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (30 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (46 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (49 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends