Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറുതായോന്ന് മയങ്ങിയതാ... യുക്രെയ്ൻ താരങ്ങളുടെ മാർച്ച് പാസ്റ്റ് നടക്കവേ മയങ്ങി വ്ലാഡിമർ പുടിൻ; യുക്രെയ്ൻ-റഷ്യ സംഘർഷാവസ്ഥയുമായി കൂട്ടിച്ചേർത്ത് സൈബർ ലോകം

05 FEBRUARY 2022 01:47 PM IST
മലയാളി വാര്‍ത്ത

ആരോപണ-പ്രത്യാരോപണങ്ങളുമായി റഷ്യ ഒരു വശത്തും പാശ്ചാത്യ ശക്തികൾ മറുവശത്തും നിൽക്കുമ്പോൾ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീളുകയാണോയെന്നാണ് ആശങ്ക. യുക്രെയ്നിൽ അധിനിവേശത്തിനൊരുങ്ങുകയാണെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയത് യുഎസ് ആണ്. എന്നാൽ ഇക്കാര്യം റഷ്യ നിഷേധിക്കുകയാണ്. ഇതിനിടെയാണ് ബെയ്ജിങ്ങിൽ ശീതകാല ഒളിമ്പിക്സിന് തുടക്കമായത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഉൾപ്പെടെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. ഇതിൽ, യുക്രെയ്ൻ താരങ്ങളുടെ മാർച്ച് പാസ്റ്റ് നടക്കവേ മയങ്ങിപ്പോകുന്ന പുടിന്‍റെ ദൃശ്യങ്ങളാണ് സൈബർ ഇടങ്ങളിൽ വൈറലാകുന്നത്. യുക്രെയ്നും റഷ്യക്കുമിടയിൽ നിലവിലുള്ള സംഘർഷാവസ്ഥയുമായി കൂട്ടിച്ചേർത്താണ് പലരും വിഡിയോയെ വിലയിരുത്തിയത്.

 

പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ചേർന്ന് നാറ്റോക്കെതിരെ സംയുക്ത പ്രസ്താവന നടത്തിയിരുന്നു.ഇതോടെ, പ്രബല രാഷ്ട്രങ്ങൾ ഇരുചേരിയായി അണിനിരക്കുകയാണോയെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം യുഎസിനും സഖ്യകക്ഷികൾക്കുമെതിരെ ഒറ്റക്കെട്ടായി നീങ്ങുമെന്ന സന്ദേശമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും നൽകിയിരിക്കുന്നത്. ശീതകാല ഒളിംപിക്സിന് മുന്നോടിയായാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം നാറ്റോ സഖ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങളെ ശക്തമായ ഭാഷയിലാണ് ഇരുനേതാക്കളും എതിർത്തത്. കൊവിഡ് ആരംഭിച്ച ശേഷം ചൈനയ്ക്ക് പുറത്തുപോകാത്ത ഷി ജിൻപിങ് ആദ്യമായാണ് ഒരു പ്രധാന രാഷ്ട്ര നേതാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (5 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (23 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (38 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (45 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (56 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (2 hours ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (2 hours ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

Malayali Vartha Recommends