Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവില്‍ ഏവരും ഭയന്നത് പോലെ.... വരുന്ന ഫെബ്രുവരി 16 ന് റഷ്യ ഉക്രൈനിനെ ആക്രമിക്കും എന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്... ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തന്നെ വഴി വച്ചേക്കുമോയെന്ന് ആശങ്ക

14 FEBRUARY 2022 10:41 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ ഏവരും ഭയന്നത് പോലെ തന്നെ സംഭവിക്കുവാന്‍ പോവുകയാണ്. ഈ വരുന്ന ഫെബ്രുവരി 16 ന് റഷ്യ ഉക്രൈനിനെ ആക്രമിക്കും എന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിനനുസരിച്ച് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജോ ബൈഡന്‍ നിര്‍ദ്ദേശം നല്കിയതായിട്ടാണ് ഇപ്പോള്‍ ലഭ്യമായ വിവരം. ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തന്നെ വഴി വച്ചേക്കുമോ എന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.


ഫെബ്രുവരി 16 ന് ഉക്രെയ്ന്‍ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ് , യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധം തടയാനുള്ള ശ്രമത്തില്‍ ശനിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അടിയന്തരമായി ടെലിഫോണില്‍ ബന്ധപ്പെടുകയുണ്ടായി, ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു



അതെ സമയം തന്നെ അമേരിക്കന്‍ പ്രെസിഡന്റ് നാറ്റോയുടെ മറ്റ് സഖ്യ കക്ഷികളുമായും ഫോണില്‍ ബന്ധപ്പെടുകയും, ആസന്നമായിരിക്കുന്ന അടിയന്തര സാഹചര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ടെലിഫോണ്‍ സംഭാഷണത്തിലൂടെ ചര്‍ച്ച ചെയ്യുകയും ചെയ്തു



യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ഇറ്റലി, കാനഡ, പോളണ്ട്, റൊമാനിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നേതാക്കളും നാറ്റോ സെക്രട്ടറി ജനറലും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റും ചര്‍ച്ചയില്‍ പങ്കെടുത്തതായി അന്തര്‍ദേശീയ മാധ്യമമായ പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.



മിസൈല്‍ ആക്രമണങ്ങളും സൈബര്‍ ആക്രമണങ്ങളും 'അധിനിവേശത്തിന്' മുന്നോടിയായേക്കാമെന്ന് ബൈഡന്‍ അവരെ അറിയിച്ചതായി ആണ് റിപ്പോര്‍ട്ട്


സൈബര്‍ ആക്രമണങ്ങള്‍ 'ആസന്നമാണ്' എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ഉറവിടങ്ങളെ ഉദ്ധരിച്ച് മാധ്യമം വ്യക്തമാക്കി , അതെ സമയം പുറത്തു വന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വളരെയധികം വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നതും ഭയാനകവും ആണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്


ജര്‍മ്മന്‍ പത്രമായ ഡെര്‍ സ്പീഗല്‍ പറയുന്നതനുസരിച്ച്, യുഎസ് സീക്രട്ട് സര്‍വീസ്, സിഐഎ, പെന്റഗണ്‍ എന്നിവയ്ക്ക് ഈ വരുന്ന ഫെബ്രുവരി 16 ന് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ള ഉക്രൈന്‍ അധിനിവേശ പദ്ധതിയെ കുറിച്ചുള്ള രൂപ രേഖ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ലഭിച്ചതായി പറയപ്പെടുന്നു.




റഷ്യന്‍ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അമേരിക്കന്‍ സര്‍ക്കാരിന് കൈമാറുകയും, അമേരിക്കന്‍ പ്രെസിഡന്റ് ജോ ബൈഡന്‍ ഇത് അടിയന്തര പ്രാധാന്യത്തോടെ നാറ്റോ സഖ്യകക്ഷികളുമായി രഹസ്യ ബ്രീഫിംഗില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.


അസാധാരണമാം വിധം വിശദമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തിഗത റഷ്യന്‍ യൂണിറ്റുകള്‍ എടുക്കുന്ന നിര്‍ദ്ദിഷ്ട റൂട്ടുകള്‍ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു. സംഘട്ടനത്തില്‍ അവര്‍ എന്ത് റോളുകള്‍ ആയിരിക്കും വഹിക്കുകയ്യെന്നടക്കം ഈ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട് എന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



പദ്ധതികളെ തുരങ്കം വയ്ക്കാനുള്ള ശ്രമത്തില്‍ അത് പരസ്യമാക്കണമോ എന്ന് യുഎസ് ആലോചിക്കുകയാണെന്ന് ഡെര്‍ സ്‌പൈഗല്‍ മാധ്യമം അഭിപ്രായപ്പെടുന്നു.


അമേരിക്കന്‍ പ്രെസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രെസിഡന്റ് വ്‌ളാഡിമര്‍ പുടിനും ഫോണിലൂടെ ഈ പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു - ആയിരക്കണക്കിന് ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഉക്രെയ്നില്‍ നിന്ന് പുറത്തുപോകാന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഏറെ നാളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന പിരിമുറുക്കം തിളച്ചുമറിയുന്ന ഘട്ടത്തിലെത്തിയത് .




പുടിന്‍ കിയെവില്‍ വ്യോമാക്രമണം നടത്തിയേക്കുമെന്ന ആശങ്കയ്ക്കിടയിലാണ് മുന്നറിയിപ്പ് വന്നത് . ഇത് ഉയര്‍ന്ന സിവിലിയന്‍ മരണസംഖ്യ സൃഷ്ടിച്ചേക്കുമെന്ന ഭയത്തിലാണ് പാശ്ചാത്യ രാഷ്ട്രങ്ങളും ലോകവും.


ബെല്‍ജിയം ഉള്‍പ്പെടെയുള്ള മറ്റ് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് രാജ്യത്ത് നിന്ന് പുറത്തുപോകാന്‍ പറഞ്ഞിട്ടുണ്ട്, അടിയന്തിരമായ ഒരു ആക്രമണം ഉണ്ടാകുവാനുള്ള സാധ്യത നില നില്‍ക്കുന്നതിനാല്‍ ഒഴിപ്പിക്കലിന് ഒരു ഗ്യാരണ്ടിയും ഉണ്ടാകില്ലെന്ന് ശനിയാഴ്ച ലോക രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി, ഇന്റര്‍നെറ്റും ടെലിഫോണും ഉള്‍പ്പെടെയുള്ള ആശയവിനിമയ ലിങ്കുകള്‍ തകരുവാനും വായു മുഖേനെയുള്ള ഗതാഗതം താറുമാറാകാനും സാധ്യതയുള്ളതിനാലാണ് ഇത്.



അതെ സമയം,ഇത്തരം വാര്‍ത്തകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കയ്യിലുണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് നല്‍കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് കൊണ്ട് ഉക്രൈന്‍ പ്രെസിഡന്റ് തന്നെ രംഗത്ത് വന്നതും ശ്രദ്ധേയമായി. ഉക്രൈന്‍ അധിനിവേശത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ഫെബ്രുവരി 16 നു റഷ്യ ഉക്രൈന്‍ ആക്രമിക്കും എന്ന തരത്തിലുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് എന്താണ് എന്ന് ഉക്രൈന്‍ പ്രെസിഡന്റ് മാധ്യമങ്ങളോട് ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.



ഫെബ്രുവരി 16 ന് റഷ്യന്‍ ഫെഡറേഷന്റെ ഉക്രെയ്ന്‍ അധിനിവേശത്തെക്കുറിച്ച് നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെങ്കില്‍, ദയവായി അത്തരം വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുക,'' സെലെന്‍സ്‌കി ആവശ്യപ്പെട്ടു.


ഇന്ന് വരെ, റഷ്യന്‍ ഫെഡറേഷനില്‍ നിന്നുള്ള പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമ ഇടംങ്ങളില്‍ ധാരാളമായി പ്രചരിക്കുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു, ചില തീയതികള്‍ പോലും നിര്‍ദ്ദേശിക്കപ്പെടുന്നു. ഞങ്ങള്‍ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരാണ്, അത്തരം അപകടസാധ്യതകള്‍ നിലവിലുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.


അതെ സമയം അതിര്‍ത്തിയില്‍ നിന്നും ഏത് നടപടിക്കും ഉക്രെയ്ന്‍ സജ്ജരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി


എന്തായാലും കാര്യങ്ങള്‍ വിചാരിച്ചതിലും അധികം ഗൗരവ പൂര്‍ണ്ണം തന്നെയാണ്. ഫ്രഞ്ച് പ്രസിഡന്റ ഇമ്മാനുവല്‍ മാക്രോണടക്കമുള്ള നേതാക്കള്‍ റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല എന്ന് തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്


ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒരു അഭിമുഖത്തില്‍ അമേരിക്കന്‍ പ്രെസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്


ഞങ്ങള്‍ ഒരു തീവ്രവാദ സംഘടനയുമായി ഇടപെടുന്നത് പോലെയല്ല ഇത്. ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇത് വളരെ വ്യത്യസ്തമായ ഒരു സാഹചര്യമാണ്, കാര്യങ്ങള്‍ വളരെ പെട്ടെന്ന് കൈ വിട്ടു പോയേക്കാം ഇത് ഒരു അസാധാരണമായ സാഹചര്യമാണ് നമ്മള്‍ ഇതു വരെ ജീവിച്ച ഒരു സാഹചര്യം അല്ല നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ളത് അദ്ദേഹം വ്യക്തമാക്കിയിരുന്നു.


അതെ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈ വിട്ടു പോകാം. സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (8 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (37 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (46 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (52 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (54 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (55 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends