Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉക്രെയിനു നേരേ അതിര്‍ത്തിയില്‍ തമ്പടിച്ച റഷ്യന്‍ സൈന്യം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മിസൈല്‍ തൊടുക്കാനുള്ള സാധ്യത നിലനില്‍ക്കെ കിഴക്കന്‍ യൂറോപ്പ് ഭീതിയുടെ നിഴലില്‍

14 FEBRUARY 2022 09:44 PM IST
മലയാളി വാര്‍ത്ത

ഉക്രെയിനു നേരേ അതിര്‍ത്തിയില്‍ തമ്പടിച്ച റഷ്യന്‍ സൈന്യം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മിസൈല്‍ തൊടുക്കാനുള്ള സാധ്യത നിലനില്‍ക്കെ കിഴക്കന്‍ യൂറോപ്പ് ഭീതിയുടെ നിഴലില്‍.

ഉക്രെയിനു നേരേ അതിര്‍ത്തിയില്‍ തമ്പടിച്ച റഷ്യന്‍ സൈന്യം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മിസൈല്‍ തൊടുക്കാനുള്ള സാധ്യത നിലനില്‍ക്കെ കിഴക്കന്‍ യൂറോപ്പ് ഭീതിയുടെ നിഴലില്‍. മെഡിസിന്‍ പഠനത്തിനുള്‍പ്പെടെ എത്തിയ ആയിരത്തിലേറെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരത്തോളം ഇന്ത്യക്കാര്‍ ഉടന്‍ ഉക്രയിന്‍ വിട്ടുപോരേണ്ടിവന്നേക്കും.




മിസൈല്‍ ആക്രമണങ്ങളും സൈബര്‍ ആക്രമണങ്ങളും യുക്രെയിന് നേരെ റഷ്യ ആരംഭിച്ചേക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോംബാക്രണത്തിലൂടെയോ മിസൈല്‍ ആക്രമണത്തിലൂടെയോ റഷ്യ സൈനീക്ക നീക്കം ആരംഭിക്കാന്‍ സാധ്യ്യതയുള്ളതായി യു.എസ് നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞ സാഹചര്യത്തില്‍ വ്യാഴാഴ്ചയ്ക്കു മുന്‍പ് ഉക്രെയിനു നേരെ ആക്രമണം നടന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.



യുക്രെയിനില്‍ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ തിരിച്ചുവിളിച്ചതിനു പിന്നാലെ റഷ്യന്‍ അധിനിവേശം ഭയന്ന് തങ്ങളുടെഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നതായി അമേരിക്കയും വ്യക്തമാക്കിയിരിക്കുന്നു.

 

അന്‍പതോളം ലോകരാജ്യങ്ങള്‍ ആക്രമണ ഭീതിയെത്തുടര്‍ന്ന് യുക്രെയിനിലേക്കുള്ള വിമാന സര്‍വീസ് നിറുത്തലാക്കുകയും ചെയ ്തിരിക്കുന്നു. യുക്രെയിനില്‍ ഇനിയും തുടരുന്ന യു.എസ് പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ കീവിലെ തങ്ങളുടെ എംബസിയിലെ ജീവനക്കാരും മടങ്ങിയെത്തണമെന്ന് യു.എസ്.എംബസിയിലെ എല്ലാ നോണ്‍ എമര്‍ജന്‍സി ജീവനക്കാരും തിരികെയെത്തണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. റഷ്യന്‍ അധിനിവേശം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്നിരിക്കെ പൗരന്മാര്‍ യുക്രെയിനിലേക്ക് യാത്ര നടത്തരുതെന്നും അമേരിക്ക നിര്‍ദ്ദേശിച്ചു.


ലോകത്തിലെ ഏറ്റവും വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപെടുന്നതെന്നും വളരെ വ്യത്യസ്തമായ സാഹചര്യമാണെന്നും ബൈഡന്‍ വ്യക്തമാക്കി. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അവിടെയുള്ള അമേരിക്കക്കാരെ രക്ഷിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്ന് ബൈഡന്‍ പറഞ്ഞു.




കിഴക്കന്‍ യുക്രെയിനിലേക്ക് യാത്ര പാടില്ലെന്ന് തുര്‍ക്കി തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അടിയന്തര സാഹചര്യത്തിന്സാദ്ധ്യതയുണ്ടെന്നും അതിനാല്‍ പരിഭ്രാന്തരാകാതെ ജാഗ്രതയോടെ തയാറായി ഇരിക്കണമെന്നും എംബസിയില്‍ സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഇറാന്‍ യുക്രെയിനിലെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. .യുക്രെയിന്‍ വിടുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് നിര്‍ദ്ദേശിച്ചു. കുവൈറ്റ്, സൗദി അറേബ്യ, ജോര്‍ദ്ദാന്‍, യു.എ.ഇ, ഇസ്രയേല്‍, ലിത്വാനിയ, ഇറാഖ്, നെതര്‍ലന്‍ഡ്സ്, ജര്‍മ്മനി, ബ്രിട്ടണ്‍, ന്യൂസിലന്‍ഡ്, തായ്വാന്‍തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗന്മാരോട് യുക്രെയിന്‍ വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റഷ്യ ഉക്രെയിനില്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബെഡന്‍ പറഞ്ഞതോടെയാണ് യുദ്ധമുണ്ടായാല്‍ അത് അമേരിക്കയും റഷ്യയും തമ്മിലുള്ള ചേരി പോരാട്ടമായി മാറുമോ എന്ന ഭീതി വളരുന്നത്. രണ്ടാഴ്ചയിലേറെയായി റഷ്യ ഉക്രെയിന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തിയതാണ് ഇപ്പോള്‍ യുദ്ധ ഭീതിയ്ക്കു കാരണമായിരിക്കുന്നത്. അമേരിക്കയെ പോലും വെല്ലുവിളിച്ച് ഒരു ലക്ഷത്തോളം സൈനികരെയാണ് റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.


നേരത്തെ ഉക്രെയിനില്‍ നിന്നു പിടിച്ചെടുത്ത റഷ്യന്‍ പ്രദേശത്ത് നാല് നാവികസേനാ യുദ്ധക്കപ്പലുകളും വിമാനവാഹിനിയും അടക്കം റഷ്യ നിരത്തിയിട്ടുണ്ട്. ഇതെല്ലാം കടുത്ത കാര്യങ്ങളുടെ നീക്കം യുദ്ധത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍
നല്‍കുന്ന സൂചന.


റഷ്യ ഉക്രൈന്‍ പോരാട്ട ആശങ്കയ്ക്ക് ആക്കം കൂട്ടി റഷ്യ ബലാറസ് സംയുക്ത സൈനീകാഭ്യാസം ആരംഭിച്ചുകഴിഞ്ഞു. യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രതിരോധമന്ത്രാലയ ആസ്ഥാനമായ പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈന്‍ അതിര്‍ത്തിയിലെ സേനാവിന്യാസം റഷ്യ
വേഗത്തിലാക്കിയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

 

നിലവില്‍ ഏകദേശം 1.3 ലക്ഷം സൈനികര്‍ സര്‍വ്വസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനമെന്നും കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും വടക്കന്‍ മേഖലയിലേക്കുള്ള സൈനികരുടെ നീക്കങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുയാണെന്നും പെന്റഗണ്‍ പറയുന്നു. ഏത് നിമിഷയും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അറിയിച്ചു.

 

റഷ്യ യുക്രൈന്‍ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നാറ്റോ സഖ്യസേന തലവനുമായുള്ള കൂടിക്കാഴ്ചക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചത്. അതേസമയം റഷ്യയുടെ സുരക്ഷ പരമപ്രധാനമാണെന്നും അതിക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഉക്രൈനുമായി ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ബലാറസുമായി ചേര്‍ന്നാണ് റഷ്യ സൈനിക അഭ്യാസം നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (6 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (35 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (44 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (50 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (52 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (53 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (58 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends