Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത ലോകമഹായുദ്ധം ഉടനേ... ഇന്ത്യക്കാർ ഉടനെ നാട്ടിലെത്തണം.. യുക്രൈൻ റഷ്യ യുദ്ധം നാളെ! വാളോങ്ങി അമേരിക്കയും...

15 FEBRUARY 2022 04:59 PM IST
മലയാളി വാര്‍ത്ത

ഏവരും പേടിച്ച, അല്ലെങ്കിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് എന്ന് കരുതിയ ഒരു വിഷയം ഇപ്പോൾ നടക്കാൻ പോകുന്നു എന്ന മുന്നറിയിപ്പാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി 16ന് റഷ്യ ആക്രമിച്ചേക്കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ഏകദേശം കാര്യങ്ങൾ ഉറപ്പായതോടെയാണ് ഫേസ്ബുക്കിലൂടെ യുക്രൈൻ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. യുക്രൈൻ - റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെയാണ് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി (Volodymyr Zelensky) ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

ബുധനാഴ്ച രാജ്യത്ത് അവധി ദിനമായി പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യ ഉക്രൈനെ ആക്രമിക്കാനൊരുങ്ങുന്നെന്ന് നേരത്തെ പലതവണ അമേരിക്ക മുന്നറിയിപ്പ് നൽകിയെങ്കിലും ഉക്രൈൻ പ്രസിഡന്റ് ഇത് ​ഗൗരവമായെടുത്തിരുന്നില്ല. തനിക്ക് ഇത് ബോധ്യപ്പെടാൻ വ്യക്തമായ തെളിവുകൾ വേണമെന്നായിരുന്നു നേരത്തെ ഇദ്ദേഹം പറഞ്ഞത്.

എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ സെലെൻസ്കി(Zelensky) പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിനമായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എന്ന് മാത്രമാണ് യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കുന്നത്. എന്നാൽ ഇതിന്റെ ആധികാരികതയോ ആക്രമണം നടക്കുമെന്ന് പറഞ്ഞത് ആരാണെന്നോ അദ്ദേഹം വ്യക്തമാക്കുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റഷ്യ യുക്രൈനിന് നേരെ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

അങ്ങനെ സംഭവിച്ച് കഴിഞ്ഞ തീർത്താൽ തീരാത്ത നഷ്ടം തന്നെയാകും ഇരുരാജ്യങ്ങൾക്കും സംഭവിക്കാൻ പോകുന്നത്. അത്തരം ഒരു ഘട്ടത്തിൽ, യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാര്‍ തത്കാലം രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം നൽകിയിരിക്കുകയാണ് ഇന്ത്യയും. യുക്രൈനിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

യുക്രൈനില്‍ അധിനിവേശം നടത്താന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണിത്. നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് അവിടെ താമസിക്കേണ്ടത് അനിവാര്യമല്ലാത്ത വിദ്യാര്‍ത്ഥികളോട് താത്കാലികമായി യുക്രൈന്‍ വിടാനാണ് നിര്‍ദേശം. യുക്രൈനിലുള്ളത് നൂറു കണക്കിന് മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. വിദേശകാര്യ മന്ത്രാലയം സ്ഥിതി നിരീക്ഷിക്കുകയാണ്.

ഉക്രൈനിൽ നിലവിൽ പഠനം നടത്തുന്ന മെഡിക്കൽ-എഞ്ചിനീയറിംഗ് വിദ്യാർത്ഥികളടക്കം നിരവധി പേർ ഒരു മാസമായി നിർദ്ദേശങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്നു. ലോകരാഷ്‌ട്രങ്ങൾ പലതും പൗരന്മാരേയും എംബസി ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയും കരുതൽ നടപടികളിലേക്ക് നീങ്ങുന്നത്.

യുദ്ധ ഭീഷണിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് യുക്രൈന്‍ വിടാന്‍ ആഹ്വാനം ചെയ്യുകയുമാണ്. യുഎസ്എ, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍ സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യ ശക്തമായ സൈനിക നീക്കമാണ് ഉക്രൈൻ അതിർത്തിയിലേക്ക് നടത്തിയിട്ടുള്ളത്. ഈ മാസം ബീജിംഗ് ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നതിനാൽ മേഖലയിൽ സംഘർഷമുണ്ടാക്കാൻ റഷ്യ ശ്രമിക്കുന്നില്ലെന്നതാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഉക്രൈനെ റഷ്യ തീർച്ചയായും ആക്രമിക്കുമെന്നും അമേരിക്കയും ബ്രിട്ടനും കാനഡയും പ്രസ്താവന നടത്തിയിരുന്നു. സഖ്യസേനയാണ് ഉക്രൈനായി സൈനിക സഹായം നൽകുന്നത്. പോളണ്ട് കേന്ദ്രീകരിച്ച് അമേരിക്ക യുദ്ധവിമാനങ്ങളേയും പതിനായിരത്തിനടുത്ത് സൈനിക രേയും എത്തിച്ചിട്ടുണ്ട്.

ഫെബ്രുവരി 16ന് റഷ്യ, യുക്രൈനെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാശ്ചാത്യ സഖ്യകക്ഷികളോട് പറഞ്ഞതായി റിപ്പോർട്ടുകൾ നേരത്തേ പുറത്ത് വന്നിരുന്നു. ഫെബ്രുവരി 12ന്, ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

യുക്രൈന്‍ അതിർത്തിയിൽ റഷ്യ വൻ തോതിൽ സൈന്യത്തെ വിന്യസിപ്പിച്ചതും യുക്രൈന് മേൽ സമ്മർദ്ദം ചെലുത്താൻ ബലാറസിൽ സൈന്യത്തെ വിന്യസിപ്പിച്ചതും സ്ഥിതി രൂക്ഷമാക്കിയിരുന്നു. ഇത് ഒരു വൻ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യ യുക്രൈനെ ആക്രമിച്ചാൽ സാമ്പത്തിക മേഖലയിലും അല്ലാതെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ പ്രതികരിച്ചു.

ജനുവരി 17ന് റഷ്യൻ സൈന്യം മുൻ സോവിയറ്റ് യൂണിയൻ അംഗമായിരുന്ന ബലാറസിൽ സൈനിക അഭ്യാസം ആരംഭിച്ചു. സൈനിക നീക്കം ആരംഭിക്കുന്നത് നാറ്റോ സഖ്യം തങ്ങളെ ആക്രമിച്ചാൽ തടയാനാണെന്നായിരുന്നു റഷ്യയുടെ വാദം. ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണികൾക്ക് വഴങ്ങേണ്ടതില്ലെന്നായിരുന്നു പുടിന്റെ തീരുമാനം.

അതേസമയം ഉക്രൈന് പൂർണ പിന്തുണയറിയിച്ച് അമേരിക്കയും സഖ്യ രാജ്യങ്ങളും രം​ഗത്തുണ്ട്. റഷ്യ ഉക്രൈനിനെ ആക്രമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഇരു രാജ്യങ്ങളും ചർച്ച നടക്കുകയാണ്. നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക തയ്യാറാണ്. അതേപോലെ തന്നെ മറ്റ് സാഹചര്യങ്ങൾക്കും അമേരിക്ക തയ്യാറാണെന്നും ജോ ബൈഡൻ വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (7 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (36 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (45 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (51 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (53 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (54 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (59 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends