Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യ ഇപ്പോഴും ആക്രമിക്കാന്‍ സാധ്യത....ഉക്രൈനെ വളഞ്ഞ് 150,000 സൈനികര്‍മുന്നറിയിപ്പുമായി ബൈഡന്‍...സർവ്വ സന്നാഹങ്ങളുമായി അമേരിക്ക പാഞ്ഞെത്തും

16 FEBRUARY 2022 01:44 PM IST
മലയാളി വാര്‍ത്ത

ഏറെ നാളായി യൂറോപിനെയും ലോകത്തെയും മുൾ നിർത്തിക്കൊണ്ട് മുന്നോട്ടു പോവുകയാണ് റഷ്യ - ഉക്രൈൻ സംഘർഷം, ഏതു നിമിഷവും റഷ്യ ഉക്രൈനിനെ ആക്രമിക്കുന്ന് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ചിന്തിക്കുമ്പോൾ, എന്നാൽ അങ്ങനെയൊന്നും ഇല്ല പാശ്ചാത്യ ചേരി റഷ്യക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് റഷ്യ. ഇതിൽ ഏതാണ് ശരി എന്നറിയാതെ ലോകവും.

 

എന്നാൽ റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യതയുണ്ടന്ന് തന്നെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവർത്തിച്ച് പറയുന്നത്. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചിട്ടുമില്ല. ഉക്രൈനെ അതിര്‍ത്തിയില്‍നിന്ന് ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ബൈഡന്റെ പരാമര്‍ശം.

റഷ്യയുടെ ഉദ്ദേശ്യങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നതാണ്. 150,000 റഷ്യന്‍ സൈനികര്‍ ഉക്രൈനെ വളഞ്ഞിട്ടുണ്ടെന്ന് യുഎസ് കണക്കാക്കുന്നു. എപ്പോള്‍ വേണമെങ്കിലും ആക്രമം നടക്കാം. അങ്ങനെ യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. റഷ്യയിലെ ജനങ്ങളെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡന്‍ പറഞ്ഞു.

 

യുഎസിനോ നാറ്റോ രാജ്യങ്ങള്‍ക്കോ ഉക്രൈനില്‍ മിസൈലുകളില്ല. മിസൈലുകള്‍ അയയ്ക്കാനും പദ്ധതിയില്ല. ഉക്രൈന്‍ റഷ്യയ്ക്ക് ഭീഷണിയല്ല. റഷ്യ ഉക്രൈനെ ആക്രമിച്ചാല്‍ ആവശ്യമില്ലാത്ത മരണവും നാശവും റഷ്യ തിരഞ്ഞെടുത്തെന്ന് ലോകം മറക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. അതിനിടെ, ഉക്രൈന്റെ മേല്‍ ഉടന്‍ സൈനിക നടപടിക്ക് നീങ്ങില്ലെന്ന സൂചനയുമായി പുടിന്‍ രംഗത്തെത്തി.

 

ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന് അയവുണ്ടായെന്ന് പറയാറായിട്ടില്ലന്ന് നാറ്റോ വ്യക്തമാക്കി. എന്നാല്‍ ഉക്രൈനിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഉക്രൈനിലെ സൈന്യം, പ്രതിരോധ മന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്‌സൈറ്റുകള്‍ ഓഫ്‌ലൈനായി. വിദേശകാര്യ, സാംസ്‌കാരിക മന്ത്രാലയ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി.

ഉക്രെയ്നിനോട് ചേർന്നുള്ള റഷ്യയുടെ സൈനിക ജില്ലകളിലെ ചില സൈനികർ അഭ്യാസങ്ങൾ പൂർത്തിയാക്കി അവരുടെ താവളങ്ങളിലേക്ക് മടങ്ങുകയാണെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

 

പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ റഷ്യ ഉക്രൈനിനെ ആക്രമിക്കുമോ എന്ന പാശ്ചാത്യ ശക്തികളുടെ ആശങ്കകൾക്ക് അല്പം സമാധാനം നൽകുന്ന പ്രവൃത്തിയായിരിക്കും ഇത്. റഷ്യൻ വിപണികൾ വാർത്തകളോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത് , യുദ്ധമുണ്ടായാൽ പുതിയ പാശ്ചാത്യ ഉപരോധങ്ങളെ ഭയന്ന് സമ്മർദ്ദത്തിലായ റൂബിൾ, പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ 1.5% നേട്ടമുണ്ടാക്കി.


രാജ്യത്തുടനീളം വലിയ തോതിലുള്ള അഭ്യാസങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണെങ്കിലും , തെക്കൻ, പടിഞ്ഞാറൻ സൈനിക ജില്ലകളിലെ ചില യൂണിറ്റുകൾ അവരുടെ അഭ്യാസങ്ങൾ പൂർത്തിയാക്കി താവളത്തിലേക്ക് മടങ്ങാൻ തുടങ്ങിയതായി ഒരു മന്ത്രി സഭാ വക്താവ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ പറഞ്ഞു.

 

പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ച വീഡിയോ ഫൂട്ടേജിൽ ചില ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും റെയിൽവേ ഫ്ലാറ്റ്കാറുകളിൽ കയറ്റുന്നത് ആയിരിന്നു കാണിച്ചത് .ഇത് യഥാർത്ഥത്തിൽ റഷ്യ പിൻവാങ്ങുന്നതാണോ അതോ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചെയ്യുന്നതാണോ എന്ന് ഉറപ്പില്ല.

 


എന്നാൽ പൂർണ്ണമായും റഷ്യയുടെ പിൻവാങ്ങൽ കണ്ടതിന് ശേഷം മാത്രമേ ഏതെങ്കിലും രീതിയിലുള്ള പ്രതിരോധ തയ്യാറെടുപ്പുകൾ നിർത്തി വെക്കുന്നതിനെ കുറിച്ച് ഉക്രൈൻ ചിന്തിക്കുകയുള്ളൂ " എന്ന് ഉക്രെയ്നിന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞതായിൻ ഇന്റർഫാക്സ് ഉക്രെയ്ൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

 

റഷ്യൻ ഫെഡറേഷനിൽ നിന്ന് ഞങ്ങൾ തുടർച്ചയായി വ്യത്യസ്തമായ പ്രസ്താവനകൾ കേൾക്കുന്നുണ്ട് , അതിനാൽ ഞങ്ങൾഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട് ... ഞങ്ങൾ കണ്ണ് കൊണ്ട് കാണുന്നത് മാത്രമേ ഞങ്ങൾ വിശ്വസിക്കുന്നു. പിൻവലിക്കൽ കണ്ടാൽ ഞങ്ങൾ ഡീസ്കലേഷനിൽ വിശ്വസിക്കും," കുലേബയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

 


ഒരു അധിനിവേശത്തെക്കുറിച്ചുള്ള ഭയം ഉത്പാദിപ്പിച്ചു കൊണ്ട് റഷ്യ ഉക്രെയ്നിന്റെ അതിർത്തിക്ക് സമീപം ഒരു ലക്ഷത്തിലധികം അടുത്ത കാലത്തായി സൈനികരെ വിന്യസിച്ചിരുന്നു , പ്രത്യേകിച്ച് ബെലാറസുമായുള്ള മോസ്കോയുടെ ഫെബ്രുവരി മാസത്തെ സംയുക്ത സൈനിക അഭ്യാസങ്ങൾ അർത്ഥമാക്കുന്നത് ഉക്രെയ്നെ മിക്കവാറും പൂർണ്ണമായും റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്നു എന്നാണ്.

 


ഉക്രെയ്‌നെ ആക്രമിക്കാൻ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്ന് മോസ്‌കോ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും , ഉക്രൈനിനെ പാശ്ചാത്യ സൈനിക ഉടമ്പടിയായ നാറ്റോവിൽ ചേരാൻ അനുവദിക്കില്ലെന്ന് അമേരിക്കയിൽ നിന്നും നാറ്റോയിൽ നിന്നും നിയമപരമായി ഉറപ്പുനൽകുന്ന ഗ്യാരണ്ടി റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള ഒരു ഉറപ്പും നൽകാനാവില്ലെന്ന് വാഷിംഗ്ടണും ബ്രസ്സൽസും റഷ്യയോട് തുറന്നു പറഞ്ഞിട്ടുണ്ട്.

 


മോസ്‌കോ തങ്ങളുടെ സേനയെ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചാൽ, യൂറോപ്പിൽ ആഴ്ചകളായി ഉയർന്നുവരുന്ന ഒരു വലിയ യുദ്ധത്തെക്കുറിച്ചുള്ള ഭയം അത് ലഘൂകരിക്കും.ഇതിനിടയിൽ നിർണ്ണായകമാകാവുന്നത് ജർമനിയുടെ നിലപാടാണ്.


മോസ്കോയുടെ പ്രധാന സാമ്പത്തിക പങ്കാളിയും റഷ്യൻ വാതക ഇറക്കുമതിക്കാരനുമായ ജർമ്മനിയിൽ നിന്നുള്ള പിന്തുണ ഇവിടെ റഷ്യക്ക് നിർണായകമാണ്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിൽ നിന്നാണ് ആദ്യ പ്രതികരണം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ചകൾക്കായി ചൊവ്വാഴ്ച മോസ്‌കോയിൽ എത്തിയതായിരുന്നു അദ്ദേഹം.

 


ചൊവ്വാഴ്ചത്തെ ചർച്ചകൾക്ക് മുന്നോടിയായി, ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് മുന്നറിയിപ്പ് നൽകി, "സാഹചര്യം പ്രത്യേകിച്ച് അപകടകരമാണെന്നും ഏത് നിമിഷവും അത് രൂക്ഷമാകുമെന്നും".സാഹചര്യങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്തം റഷ്യയ്ക്കാണ്, അവർ വ്യക്തമാക്കി സൈനികരെ പിൻവലിക്കേണ്ടത് മോസ്കോയാണ് ,” അവർ ഒരു പ്രസ്താവനയിൽ പറഞ്ഞു, “സമാധാനപരമായ ഒരു പരിഹാരത്തിലെത്താൻ ഞങ്ങൾ സംഭാഷണത്തിനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കണം”.അവർ കൂട്ടി ചേർത്തു.


തിങ്കളാഴ്‌ച പുടിന്റെ വിദേശ, പ്രതിരോധ മന്ത്രിമാരിൽ നിന്നുള്ള അഭിപ്രായങ്ങൾ പുറത്തു വന്നത് , ഇപ്പോൾ നിലവിലുള്ള സംഘർഷ ഭരിതമായ സാഹചര്യത്തിന്റെ തീവ്രത കുറയുമെന്നതിന്റെ നേരിയ സൂചനകൾ ആയി കണക്കാക്കപ്പെടുന്നുണ്ട് .റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് തിങ്കളാഴ്‌ച പുടിനുമായി നടത്തിയ ചർച്ചയിൽ , ഉക്രെയ്‌നുമായി ബന്ധപ്പെട്ട് പാശ്ചാത്യരാജ്യങ്ങളുമായി ഒരു കരാറിലെത്താൻ “ഇപ്പോഴും അവസരമുണ്ടെന്ന്” വ്യക്തമാക്കിയിട്ടുണ്ട് .

 

യൂറോപ്യൻ തലസ്ഥാനങ്ങളിലും വാഷിംഗ്ടണിലും നേതാക്കളുമായി നടത്തിയ ആശയവിനിമയം റഷ്യയുടെ ലക്ഷ്യങ്ങൾ പിന്തുടരുന്നതിന് ആവശ്യമായ പുരോഗതിക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം പുടിനോട് പറഞ്ഞിട്ടുണ്ട്.ഈ വിവരങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ , റഷ്യയുടെ ഇപ്പോഴത്തെ നീക്കം ഇപ്പോൾ നിലനിൽക്കുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനു വേണ്ടി തന്നെയാണുള്ളതെന്ന് ആണ് പ്രതീക്ഷിക്കപ്പെടുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (6 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (35 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (44 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (50 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (52 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (53 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (58 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends