പട്ടിണി കൊണ്ട് പൊറുതി മുട്ടിയ അവസ്ഥയിൽ അഫ്‌ഗാനിസ്ഥാൻ ജനങ്ങൾ; അമ്പതിനായിരം ടൺ ഗോതമ്പ് പാകിസ്ഥാൻ വഴി അയക്കാൻ തയ്യാറായി ഇന്ത്യ, കൊടുത്ത ഗോതമ്പിന്റെ നന്ദിയില്ലാതെ ഇന്ത്യയെ ലക്ഷ്യംവച്ച് താലിബാൻ തങ്ങളുടെ പുതിയ സൈനിക യൂണിറ്റ് ഉദ്ഘാടനം ചെയ്തു! പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നംഗർഹാർ പ്രവിശ്യയിലേക്ക് വിന്യസിക്കുമെന്ന് സൂചന

പട്ടിണി കൊണ്ട് പൊറുതി മുട്ടിയ അവസ്ഥയിൽ നിൽക്കുന്ന അഫ്‌ഗാനിസ്ഥാൻ ജനങ്ങൾക്ക് അമ്പതിനായിരം ടൺ ഗോതമ്പ് പാകിസ്ഥാൻ വഴി അയക്കാൻ തയ്യാറായി നിൽക്കുകയാണ് ഇന്ത്യ. ഗോതമ്പ് മാത്രമല്ല, അവശ്യ സാധനങ്ങളും മരുന്നും ഇന്ത്യ അവർക്ക് നൽകുന്നുണ്ട്. എന്നാൽ ഇതിന്റെ നന്ദി താലിബാൻ പ്രകടിപ്പിച്ചിരിക്കുന്നത് വളരെ വ്യത്യസ്ഥമായ രീതിയിലാണ്. താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ ഇനി 'പാനിപ്പത്ത്' എന്ന പേരിൽ ഒരു പ്രത്യേക സൈനിക വിഭാഗം ഉണ്ടാകും - അഫ്ഗാൻ സൈന്യം മറാഠികളെ തോൽപ്പിച്ച ചരിത്രപരമായ മൂന്നാം പാനിപ്പത്ത് യുദ്ധത്തിന്റെ സ്മരണാർത്ഥമാണ് ഇത്.
കാബൂൾ ആസ്ഥാനമായുള്ള മാധ്യമ വെബ്‌സൈറ്റ് ആമജ് ന്യൂസ് ആണ് താലിബാൻ തങ്ങളുടെ പുതിയ സൈനിക യൂണിറ്റ് ഉദ്ഘാടനം ചെയ്തുവെന്നും അത് രാജ്യം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നംഗർഹാർ പ്രവിശ്യയിലേക്ക് വിന്യസിക്കുമെന്നും റിപ്പോർട്ട് ചെയ്തത്. പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നാമെങ്കിലും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒരു നടപടി തന്നെയാണ് ഇത്. ഏറ്റവും കുറഞ്ഞത് വിദൂര ഭാവിയിൽ എങ്കിലും ഇന്ത്യ ആക്രമിച്ചു കീഴടക്കണം എന്ന് താലിബാൻ ലക്‌ഷ്യം വയ്ക്കുന്നുണ്ട് എന്ന് തന്നെയാണ് ഈ നടപടി വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ഇപ്പോൾ വിവാദമായ ഹിജാബ് വിഷയത്തിൽ താലിബാന്റെ ഡെപ്യൂട്ടി വക്താവ് ഇനാമുള്ള സമംഗാനി കർണാടകയിലെ മുസ്ലീം പെൺകുട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് വെറും രണ്ടു ദിവസത്തിന് ശേഷം ഇപ്പോൾ താലിബാൻ ഒരു പുതിയ സൈനിക യൂണിറ്റിന് 'പാനിപ്പത്ത്' എന്ന് പേരിട്ടത് ഇന്ത്യക്കുള്ള ഒരു "വ്യക്തമായ അടയാളം" ആയി കാണാവുന്നതാണ്, എന്ന് ദി പ്രിന്റ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ അനവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ മുസ്ലീം പെൺകുട്ടികൾ ഇപ്പോൾ നടത്തിവരുന്ന ഹിജാബിനായുള്ള പോരാട്ടം കാണിക്കുന്നത് ഹിജാബ് ഒരു അറബ്, ഇറാനിയൻ, ഈജിപ്ഷ്യൻ അല്ലെങ്കിൽ പാകിസ്ഥാൻ സംസ്കാരമല്ല, മറിച്ച് ലോകമെമ്പാടുമുള്ള മുസ്ലീം പെൺകുട്ടികൾ, പ്രത്യേകിച്ച് മതേതര ലോകത്ത്, വ്യത്യസ്ത രീതികളിൽ ബലിയർപ്പിക്കുകയും അവരുടെ മതപരമായ മൂല്യം സംരക്ഷിക്കുകയും ചെയ്യുന്ന ഇസ്ലാമിക മൂല്യമാണ്. ” എന്ന് സമാംഗാനി ട്വീറ്റ് ചെയ്തിരുന്നു. മുഖംമൂടി ധരിച്ച താലിബാൻ പോരാളികൾ സൈനിക യൂണിഫോമിൽ യുഎസ് നിർമ്മിത റൈഫിളുകൾ പിടിച്ച് നംഗർഹാറിന്റെ തലസ്ഥാനമായ ജലാലാബാദിൽ പരേഡ് നടത്തുന്ന ചിത്രങ്ങളും വാർത്താ ഏജൻസി പങ്കിട്ടു.പുറത്തു വിട്ടിട്ടുണ്ട്.
താലിബാൻ ആരംഭിച്ച വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ഈ പുതിയ യൂണിറ്റ്. ഇതിന് കീഴിൽ 110,000 അംഗ സൈന്യത്തെയാണ് അവർ ലക്‌ഷ്യം വയ്ക്കുന്നത് . ആവശ്യമെങ്കിൽ ഈ സംഖ്യ ഇനിയും ഉയർത്തുമെന്ന് താലിബാന്റെ താത്കാലിക പ്രതിരോധ മന്ത്രി വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, താലിബാൻ, അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം 10,000 പേർ സൈന്യത്തിനായി പരിശീലനം നേടിയിട്ടുണ്ട്, കൂടാതെ ഇതുവരെ 80,000 പേർ അധികമായി എൻറോൾ ചെയ്തിട്ടുമുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന പ്രസിദ്ധമായ ഒരു ചരിത്രയുദ്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യൂണിറ്റിന്റെ പേര്. ഇതിൽ മറാഠാ സൈന്യം ഒരു അഫ്ഗാൻ ഭരണാധികാരിയുടെ ആക്രമണത്തിൽ പരാജയപ്പെട്ടിരുന്നു. മൂന്ന് പാനിപത് യുദ്ധങ്ങൾ ആണ് നടന്നത്, അതിൽ ആദ്യത്തെ രണ്ടെണ്ണത്തിൽ അഫ്ഘാൻ സൈന്യം പരാജയപ്പെടുകയും മൂന്നാമത്തേതിൽ അവർ വിജയിക്കുകയുമാണ് ചെയ്തത്
1761-ൽ നടന്ന മൂന്നാമത്തെ യുദ്ധത്തിൽ ആണ് മറാത്താ സാമ്രാജ്യവും, അഫ്ഘാനിൽ നിന്നുള്ള ആക്രമണ കാരിയായ അഹ്മദ് ഷാ അബ്ദാലിയുടെയും അദ്ദേഹത്തിന്റെ ഇന്ത്യൻ സഖ്യകക്ഷികളും കൂടെ നടത്തിയ മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്. യുദ്ധത്തിൽ അബ്ദാലി വിജയിച്ചു, 60,000-70,00 ആളുകൾ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കൂടാതെ അനവധി പേർ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു.
പുതിയ യൂണിറ്റിന്റെ പേരിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയാണ് നടക്കുന്നത്. ചിലർ പ്രഖ്യാപനത്തെ അപലപിച്ചപ്പോൾ മറ്റു ചിലർ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. താലിബാന് ഇത്തരം ജിംഗോയിസം പുതിയ കാര്യമല്ലെന്ന് ഒരു ഇന്ത്യൻ ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചു. . ഇന്ത്യക്കാരെ പരിഹസിക്കുന്നതിന് പകരം തീവ്രവാദ സംഘം ആദ്യം അഫ്ഗാനികളെ സഹായിക്കണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താവ് പറഞ്ഞു.
താലിബാൻ ഭരണത്തിൻ കീഴിലെ "അഭിമാനമുള്ള" പൗരനായി സ്വയം വിശേഷിപ്പിക്കുന്ന ഇസ്ലാം പാൽ എന്ന ട്വിറ്റർ ഉപയോക്താവ്, പുതിയ പാനിപ്പത്ത് സൈനിക യൂണിറ്റ് ഇത് ഇന്ത്യക്കാർക്ക് "വ്യക്തമായ അടയാളം" ആണെന്ന് പറഞ്ഞു. "ഇന്ത്യക്കാർ ഇത് വ്യക്തമായ അടയാളമായി എടുക്കണം. നമ്മുടെ പൂർവ്വികരെ നമ്മൾ മറന്നിട്ടില്ല എന്ന് നിങ്ങൾ മനസിലാക്കണം . മുസ്‌കാൻ സഹോദരി, നിങ്ങളുടെ നിലവിളി ഞങ്ങൾ കേൾക്കുന്നു ,” അദ്ദേഹം പറഞ്ഞു
യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് യുഎസ് സൈന്യം പോയതിനെത്തുടർന്ന് 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വന്നതിനുശേഷം, , താലിബാനും ഇന്ത്യയും തമ്മിൽ കൂടിയും കുറഞ്ഞുമുള്ള ബന്ധമാണുള്ളത്. നിലവിൽ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം എന്നിരുന്നാലും കാത്തിരുന്ന് കാണാം എന്ന ഒരു നിലപാടാണ് ഇന്ത്യൻ വിദേശ കാര്യാ മന്ത്രാലയം ഇപ്പോഴും സ്വീകരിക്കുന്നത്. എങ്കിലും യുദ്ധത്തിൽ തകർന്ന രാജ്യത്തിന് ഇന്ത്യ ഇപ്പോഴും സഹായം അയയ്‌ക്കുന്നുണ്ട്, മുൻപത്തെ അപേക്ഷിച്ച് വളരെ താഴ്ന്ന നിലയിൽ ആണെങ്കിലും. എന്തായാലും അതിന്റെ നന്ദി അഫ്ഘാനിസ്ഥാൻ കാണിച്ചു എന്ന് തന്നെ പറയാം.
https://www.facebook.com/Malayalivartha






















