Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ആയിരത്തോളം പെൺകുട്ടികളെ വിതരണം ചെയ്ത പിമ്പ് തൂങ്ങി മരിച്ചു... പണം കുമിഞ്ഞുകൂടിയപ്പോൾ ഓടിനടന്നു പെണ്ണിനെ ഭോഗിച്ച ജെഫ്രി എപ്സ്റ്റീനിൽ തുടങ്ങി ദുരൂഹ മരണങ്ങൾ വർദ്ധിക്കുന്നു... പീഡനകേസിൽ പ്രമുഖരായ പ്രതികൾ ജയിലിൽ മരിക്കുന്നത് എന്തുകൊണ്ട്...

20 FEBRUARY 2022 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ആയിരത്തോളം പെൺകുട്ടികളെ വിതരണം ചെയ്ത പിമ്പ് തൂങ്ങി മരിച്ചു... പണം കുമിഞ്ഞുകൂടിയപ്പോൾ ഓടിനടന്നു പെണ്ണിനെ ഭോഗിച്ച ജെഫ്രി എപ്സ്റ്റീനിൽ തുടങ്ങി ദുരൂഹ മരണങ്ങൾ വർദ്ധിക്കുന്നു... പീഡനകേസിൽ പ്രമുഖരായ പ്രതികൾ ജയിലിൽ മരിക്കുന്നത് എന്തുകൊണ്ട്...

 

ആൻഡ്രൂ രാജകുമാരൻ പണം കൊടുത്തൊതുക്കിയ കേസിനു സമാനമായ കേസുകളിൽ പ്രതികളായവർ ഒന്നൊന്നായി ജയിലിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരണമടയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയും മറ്റു പല പ്രമുഖർക്കും കാഴ്‌ച്ചവെയ്ക്കുകയും ചെയ്ത കേസുകളിൽ പ്രതിയാ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ജയിലനകത്ത് മരണമടയുകയായിരുന്നു. ഇപ്പോഴിതാ, എപ്സ്റ്റീന് ആയിരത്തോളം പെൺകുട്ടികളേയും സ്ത്രീകളേയും കൂട്ടിക്കൊടുത്ത പിമ്പും മോഡലിങ് ഏജന്റുമായ ജീൻ ലക് ബ്രൂണേൽ ജയിലിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടിരിക്കുന്നു.

 

തെക്കൻ പാരിസിലെ ലാ സാന്റെയിലായിരുന്നു ഇയാളെ തടവിൽ പാർപ്പിച്ചിരുന്നത്. ആത്മഹത്യാ സ്വഭാവം പ്രകടിപ്പിക്കാതിരുന്നതിനാൽ ഇയാൾ നിരീക്ഷണത്തിൽ അല്ലായിരുന്നു. ഇയാളെ താമസിപ്പിച്ചിരുന്ന സെല്ലിൽ നിരീക്ഷണ ക്യാമറയും ഘടിപ്പിച്ചിരുന്നില്ല. സെല്ലിനകത്ത് തന്നെ തൂങ്ങി മരിച്ച നിലയിലാണ് ബ്രുണലിനെ കാണപ്പെട്ടതെന്ന് പാരിസിലെ പ്രോസിക്യുട്ടർമാർ സ്ഥിരീകരിച്ചു. ഇതോടെ ഈ കേസുകളിലെ മറ്റൊരു പ്രതിയായിൽ ജയിൽ വാസം അനുഷ്ഠിക്കുന്ന ബ്രിട്ടീഷ് സോഷ്യലൈറ്റ് ഗിലേയ്ൻ മാക്സ്വെല്ലിന്റെ കുടുംബം, അവരുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.

 

ദിവസങ്ങൾക്ക് മുൻപാണ് എപ്സ്റ്റീന്റെയും മാക്സ്വെല്ലിന്റെയും സഹായത്തോടെ ആൻഡ്രൂ രാജകുമാരൻ തനിക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപ് മൂന്നു പ്രാവശ്യം തന്നെ പീഡിപ്പിച്ചു എന്ന വെർജീനിയ റോബർട്സ് എന്ന യുവതിയുടെ കേസ് ഒത്തുതീർപ്പാക്കാൻ ആൻഡ്രൂ ലക്ഷങ്ങൾ വാരിയെറിഞ്ഞ വാർത്ത പുറത്തുവന്നത്. എപ്പോഴും പീഡനാരോപണങ്ങൾ നിഷേധിച്ചിരുന്ന ആൻഡ്രു പക്ഷെ അവസാനം വലിയൊരു തുക നൽകി കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിക്കുകയായിരുന്നു.

 

എപ്സ്റ്റീന് അനുഭവിക്കാനായി ആയിരത്തോളം പെൺകുട്ടികളേയും സ്ത്രീകളേയും ആകർഷിച്ച് കൊണ്ടുവന്നിരുന്നത് ബ്രൂണെൽ (76) ആയിരുന്നു എന്ന് വെർജീനിയ റോബർട്സ് ആയിരുന്നു ആദ്യം ആരോപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാൾ ഫ്രാൻസിൽ വിചാരണ നേരിടുകയായിരുന്നു.

ബ്രൂണലിന്റെ മരണവാർത്ത പുറത്തുവന്നയുടനെ അതിൽ ഞെട്ടൽ രേഖപ്പെടുത്തി മാക്സ്വെല്ലിന്റെ കുടുംബം രംഗത്തെത്തി. ബ്രൂക്ക്ലിനിലെ മെട്രോപോളിറ്റൻ ഡെറ്റെൻഷൻ സെന്ററിൽ തടവിലുള്ള അവരുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ലണ്ടനിലെ വീട്ടിൽ നിന്നും അവരുടെ സഹോദരൻ ന്യുയോർക്ക് പോസ്റ്റിനോട് സംസാരിച്ചു. അതീവ സുരക്ഷയുള്ള ജയിലിൽ മറ്റൊരു തൂങ്ങി മരണം കൂടി നടന്നത് തന്നെ ആശങ്കപ്പെടുത്തുന്നതായും അയാൾ പറഞ്ഞു.

 

തന്റെ സഹോദരി രാത്രി ഓരൊ 15 മിനിറ്റിലും ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നുണ്ടെന്നും, അവർക്ക് ആത്മഹത്യാ പ്രവണത ഉള്ളതായി സംശയിക്കപ്പെടുന്നു എന്നും മാക്സ്വെല്ലിന്റെ സഹോദരൻ പറഞ്ഞു. എന്നാൽ, അവർക്ക് അത്തരത്തിലുള്ള ഒരു പ്രവണത ഇല്ലെന്നാണ് അവരെ പരിശൊധിച്ച മാനസികരോഗ വിദഗ്ദർ പറഞ്ഞത്. എന്നാൽ, തന്റെ സഹോദരി നിരീക്ഷണത്തിലാണെന്നും എപ്സ്റ്റീനും ബ്രൂണെലും നിരീക്ഷണത്തിൽ ഇല്ലായിരുന്നു എന്നും അയാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു സ്ത്രീ കടത്തിൽ കുറ്റം ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗിലേയ്ൻ മാക്സ്വെല്ലിനെ തടവിലാക്കിയത്. എപ്സ്റ്റീനു വേണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആകർഷിച്ചുകൊണ്ടു വരികയായിരുന്നു ഇവരുടെ ജോലി. അവരെ പുനർവിചാരണയ്ക്ക് വിധേയയാക്കണമെന്ന് അവരുടെ നാലുപേരടങ്ങുന്ന അഭിഭാഷക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഏതായാലും വിചാരണ കാത്തുകിടക്കവെ ജയിലിനകത്ത് മരണമടഞ്ഞ എപ്സ്റ്റീന് ശേഷം കൂട്ടുപ്രതിയായ ബ്രൂണെൽ ആത്മഹത്യ ചെയ്യുക കൂടി ചെയ്തതോടെ പുതിയ ഗൂഢാലോചന വാദങ്ങൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. എപ്സ്റ്റീനെ താമസിപ്പിച്ചിരുന്ന മാൻഹട്ടൺ മെട്രോപോളിറ്റൻ കറക്ഷൻ സെന്ററിലെ ക്യാമറകൾ അയാളുടെ മരണ സമയത്ത് പ്രവർത്തിച്ചിരുന്നില്ല എന്നതാണ് ആ മരണത്തിന് ദുരൂഹത വർദ്ധിപ്പിച്ചത്. അയാളൊടൊപ്പം മറ്റൊരു കുറ്റാരോപിതനും ആ സെല്ലിൽ ഉണ്ടായിരുന്നു.

 

എന്നാൽ, ബ്രൂണൽ തന്റെ മരണസമയത്ത് തീർത്തും ഒറ്റയ്ക്കായിരുന്നു എന്നാണ് കരുതുന്നത്. മാത്രമല്ല, അയാളെ പാർപ്പിച്ചിരുന്ന സെല്ലിനകത്ത് കാമറകളും ഉണ്ടായിരുന്നില്ല. രാത്രി ജയിലിനകത്ത് പട്രോളിങ് നടത്തുന്ന സംഘമാണ് 1 മണിയോടെ ബ്രൂണലിന്റെ നിശ്ചലമായ ശരീരം കണ്ടെത്തിയത്. ഈ മരണത്തെ സംബന്ധിച്ച് ഒരു ജുഡീഷണൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമികമായ തെളിവുകൾ പരിശോധിച്ചതിൽ നിന്നും ഇത് ഒരു ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അധികൃതർ എത്തിച്ചേർന്നിരിക്കുന്നത്.

 

ബ്രൂണൽ കുറ്റക്കാരനാണെന്ന് ആദ്യം പറഞ്ഞ വിർജീനിയ റോബർട്സ്, അന്തിമ വിചാരണയിൽ അയാളെ നേരിൽ കാണാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ചു. അയാൾ തന്നോടും മറ്റു പെൺകുട്ടികളോടും ചെയ്ത ക്രൂരകൃത്യങ്ങൾ കോടതിയിൽ അയാളുടെ മുൻപിൽ എണ്ണിയെണ്ണി പറയണമെന്നായിരുന്നു ആഗ്രഹം എന്നു പറഞ്ഞ അവർ, കേസിന്റെ മറ്റൊരു അദ്ധ്യായം ഇവിടെ അവസാനിക്കുകയാണെന്നും പറഞ്ഞു. അതേസമയം തനിക്കെതിരെ ഉയർന്ന് ആരോപണങ്ങളിൽ മനസ്സ് മടുത്താണ് ബ്രൂണൽ ആത്മഹത്യ ചെയ്തതെന്ന് അയാളുടെ അഭിഭാഷകൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (2 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (2 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (2 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (2 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (2 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (4 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (4 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (5 hours ago)

Malayali Vartha Recommends