Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

റഷ്യ തുടങ്ങി; കീവില്‍ ആറ് ഇടങ്ങളില്‍ ഉഗ്ര സ്‌ഫോടനം, തീ തുപ്പി യുദ്ധവിമാനങ്ങള്‍; ആയുധമെടുത്ത് ഉക്രൈനും;എല്ലാം കൈവിട്ട് ഉക്രൈന്‍ ജനത

24 FEBRUARY 2022 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധപ്രഖ്യാപനം. യുക്രെയ്നിന്റെ ഭൂവിഭാഗത്തിലേക്ക് സൈനിക നീക്കം അനിവാര്യമെന്ന് ഔദ്യോഗിക പ്രഖ്യാപനമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.



യുദ്ധ പ്രഖ്യാപനത്തോടെ റഷ്യയുടെ രണ്ടു ലക്ഷം സൈനികരെ യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് നീങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുക്രെയ്ന്റെ വിമത മേഖലയിലേക്ക് ടാങ്കുകളെ രണ്ടുദിവസമായി റഷ്യ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോണിയാസ്‌ക്-ലാഹോസ്‌ക് മേഖലകളില്‍ റഷ്യ വിമത സൈന്യത്തിന് സഹായവം നല്‍കിയിരിക്കുകയാണ്.

ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ അടിയന്തിര യോഗം നടക്കുന്നകതിനിടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. റഷ്യക്കെതിരെ സൈനിക പ്രതിരോധം നടത്തുമെന്ന് പ്രഖ്യാപിച്ച നാറ്റോ-അമേരിക്കന്‍ സൈന്യത്തിന്‍രെ നടപടിയില്‍ തീര്‍ത്തും അവ്യക്തതയാണ് നിലവിലുള്ളത്. ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധം മാത്രമാണ് നിലവില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്‌നില്‍ സൈനിക നടപടി അനിവാര്യമാണ്. റഷ്യന്‍ നീക്കത്തിനെതിരെ ബാഹ്യ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.

ഉക്രെയിന് 20 കിലോമീറ്റര്‍ അകലെ റഷ്യ സൈനികവിന്യാസം നടത്തുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തു വന്നിരുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള സൈനികവിന്യാസത്തിന്റെ ചിത്രങ്ങള്‍ യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സര്‍ ടെക്‌നോളജീസാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഉക്രെയിനിലേക്ക് പടയൊരുക്കത്തിന് റഷന്യന്‍ പ്രസിഡന്റ് വ്ളാടിമര്‍ പുട്ടിന്‍ ഉത്തരവിട്ടത്. ഉക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് തെക്കന്‍ ബെലാറസിലെയും പടിഞ്ഞാറന്‍ റഷ്യയിലെയും വിവിധ പ്രദേശങ്ങളിലാണ് സൈനികവിന്യാസം. ഇവിടേക്ക് റഷ്യന്‍ സൈന്യം ഉടന്‍ ഇരച്ചു കയറും.

ഉക്രെയിനെ പിടിച്ചടുക്കല്‍ അല്ല ലക്ഷ്യമെന്നും അവിടെ നിരായുധീകരണമാണ് ഉദ്ദേശമെന്നും പുട്ടിന്‍ പറയുന്നു. ഉക്രെയിന്‍ സൈന്യത്തോട് ആയുധം വച്ച് കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം. ലോക രാജ്യങ്ങളുടെ ഉപരോധ ഭീഷണിയേയും റഷ്യ കാര്യമാക്കുന്നില്ല. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുട്ടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ഈ നീക്കം അനിവാര്യമാണെന്ന് പുട്ടിന്‍ വിശദീകരിക്കുന്നു. പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഉക്രെയിന്‍ നഗരമായ കീവില്‍ പൊട്ടിത്തെറിയും ഉണ്ടായി. പല ഇടത്തും സംഘര്‍ഷം തുടങ്ങിയെന്നും സൂചനയുണ്ട്. ഉക്രെയിന് മേല്‍ വ്യോമാക്രമണം റഷ്യ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

സ്ഫോടനങ്ങളുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറന്‍ ബെലാറസിലെ ബെല്‍ഗോറോദിലെ സൈനികപാളയത്തില്‍ ആശുപത്രിയുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ സൈനികരും ആയുധങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും ചിത്രങ്ങള്‍ തെളിയിക്കുന്നു. തെക്കന്‍ ബെലാറസിലെ മസിറിലെ വ്യോമപരിധിയില്‍ നൂറിലേറെ വാഹനങ്ങളും ഒട്ടേറെ സൈനിക ടെന്റുകളും കണ്ടെത്തിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 40 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. പടിഞ്ഞാറന്‍ റഷ്യയിലെ പോചെപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിനായി വലിയൊരു പ്രദേശവും സജ്ജമാക്കിയിട്ടുണ്ട്.



ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങള്‍ ഉക്രെയിന് 40 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള ഉക്രെയിന്‍ ശ്രമങ്ങളെ അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ പിന്തുണച്ചാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തിന് സാഹചര്യമൊരുക്കും. കിഴക്കന്‍ ഉുക്രെയ്ന്‍ മേഖലയിലെ വ്യോമാതിര്‍ത്തി അടച്ച് റഷ്യ മുന്‍ കരുതല്‍ എടുക്കുന്നു.

മേഖലയില്‍ സിവിലിയന്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യ യുക്രെയ്നില്‍ ആക്രമണം നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അതേ സമയം, സമാധാനത്തിനായി അപേക്ഷിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്. ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിനോട് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി ചേര്‍ന്നു. റഷ്യയെ പ്രതിരോധിക്കാനാണ് തീരുമാനം. അതിനിടെ റഷ്യയുമായുള്ള നയതന്ത്രബന്ധം പൂര്‍ണമായി വിഛേദിച്ച ഉക്രെയ്ന്‍, രാജ്യത്ത് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുള്ള പൗരന്മാരോട് ഉടന്‍ നാട്ടിലേക്കു മടങ്ങാനും നിര്‍ദേശിച്ചു.

സ്വതന്ത്രരാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രെയ്നിലെ കിഴക്കന്‍ വിമത മേഖലകളായ ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിന് റഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഉക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള തെക്കന്‍ ബെലാറൂസ്, പടിഞ്ഞാറന്‍ റഷ്യയുടെ വിവിധ മേഖലകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറിനിടെ വന്‍തോതില്‍ സൈനികനീക്കം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് ഉപഗ്രഹ ഇമേജിങ് കമ്പനി പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്. തെക്കന്‍ ബെലാറൂസിലെ മൊസൈറില്‍ നൂറുകണക്കിന് സൈനിക വാഹനങ്ങളും ടെന്റുകളും ദൃശ്യമാണ്. ഒന്നര ലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ഉക്രെനിലെ റഷ്യന്‍ അധിനിവേശത്തിന് ഉപരോധത്തിലൂടെയാണ് രാജ്യങ്ങള്‍ മറുപടി നല്‍കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തെത്തി. ജപ്പാന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പുതുതായി ഉപരോധം ഏര്‍പ്പെടുത്തിയത്. റഷ്യയ്ക്കും ഡോണ്‍ട്സ്‌ക്, ലുഹാന്‍സ്‌ക് വിമത മേഖലകള്‍ക്കുമെതിരേ ജപ്പാന്‍ ഉപരോധം പ്രഖ്യാപിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകളുടെ കൊടുക്കലിനും വാങ്ങലിനും ജപ്പാനില്‍ വിലക്കേര്‍പ്പെടുത്തി. വിമത മേഖലകളുമായുള്ള വ്യാപാരബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയതായും ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിഡ പറഞ്ഞു.

കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കാനഡ വ്യക്തമാക്കി. നാറ്റോയുടെ സൈനികശക്തി വര്‍ധിപ്പിക്കാന്‍ ലാത്വിയക്കു സമീപം 460 സൈനികരെക്കൂടി വിന്യസിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. റഷ്യന്‍ സുരക്ഷാ കൗണ്‍സിലിലെ എട്ടു അംഗങ്ങള്‍ക്ക് ഓസ്ട്രേലിയ ഉപരോധവും യാത്രാവിലക്കും ഏര്‍പ്പെടുത്തി.

പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് റഷ്യന്‍ സ്ഥാനപതി ജോര്‍ജി സുയേവിനെ വിളിച്ചുവരുത്തി ന്യൂസീലന്‍ഡ് ആവശ്യപ്പെട്ടു. അതേസമയം, ഉപരോധങ്ങളെ എതിര്‍ത്ത് ചൈന രംഗത്തെത്തി. ഉപരോധം പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുന്‍ യിങ് പറഞ്ഞു. റഷ്യന്‍ അതിര്‍ത്തിക്കു സമീപം സൈന്യത്തെ വിന്യസിച്ച നാറ്റോയുടെയും യു.എസിന്റെയും നടപടിയെ അവര്‍ വിമര്‍ശിച്ചു.

അതിനിടെ പ്രശ്നത്തില്‍ നയതന്ത്രപരിഹാരത്തിനായി ചര്‍ച്ചകള്‍ക്കു തയ്യാറാണെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് രംഗത്തു വന്നു. എന്നാല്‍ റഷ്യന്‍ താത്പര്യങ്ങളില്‍ വിലപേശലുകള്‍ക്കില്ലെന്നും പുട്ടിന്‍ വ്യക്തമാക്കി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (24 minutes ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (53 minutes ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (1 hour ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (1 hour ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (1 hour ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (1 hour ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (1 hour ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (1 hour ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (1 hour ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (2 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (3 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (3 hours ago)

Malayali Vartha Recommends