പുടിന്റെ നെഞ്ചില്‍ ആദ്യ ബോംബ് പൊട്ടിച്ച് ഉക്രൈന്‍....! റഷ്യയിലും ഉഗ്ര സ്ഫോടനം, റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് യുക്രൈന്റെ കനത്ത തിരിച്ചടി, ഇനി രണ്ടും കൽപ്പിച്ച്

റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് യുക്രൈൻ തിരിച്ചടി നൽകിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. റഷ്യയിലും സ്ഫോടന ശബ്ദം കേട്ടെന്ന തരത്തിലുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എവിടെയാണ് സ്ഫോടനം നടന്നതെന്നോ എത്ര സ്ഫോടനങ്ങൾ നടന്നെന്നോ വ്യക്തമല്ല.യുക്രെയ്‌നെ പൂര്‍ണ്ണമായും പിടിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയുള്ള പുടിന്റെ നീക്കം ശക്തം. ക്രമറ്റോസ്ക്കില്‍ ആറിടത്ത് വ്യോമാക്രമണവും സ്ഫോടനവും നടത്തിയുള്ള സൈനിക നീക്കമാണ് നടന്നിരിക്കുന്നത്.
തലസ്ഥാനമായ കീവിലും സ്ഫോടനം നടന്നതായാണ് വിവരം. യുക്രെയ്‌നിന്റെ കിഴക്കന്‍ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചി രിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്. യുക്രെയ് നെ പൂര്‍ണ്ണമായും നിരായുധീകരി ക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം.
ഡോണ്‍ബാസ്‌ക് എന്നറിയപ്പെടുന്ന ഡോണിയാസ്‌ക്-ലുഹാന്‍സ്‌ക് മേഖലയിലെ റഷ്യന്‍ അനുകൂല വിമത സൈന്യവും യുക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോകരാഷ്‌ട്രങ്ങള്‍ക്ക് തങ്ങളുടെ തീരുമാനത്തി നെതിരെ ഒന്നും ചെയ്യാനാകില്ലെന്നും യുക്രെയ്ന്‍ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്.
റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഏര്‍പ്പെടുത്തി ഉപരോധത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം
യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയെന്ന അമേരിക്ക വ്യക്തമാക്കി. യുദ്ധത്തിൽ ലോകരാജ്യങ്ങൾ ഇടപെടരുതെന്നും എതിർത്തുനിൽക്കുന്നവർക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ രംഗത്തെത്തിയത്.
യുക്രൈനിൽ മനുഷ്യക്കുരുതി നടക്കുകയാണെങ്കിൽ അതിൽ റഷ്യ ആയിരിക്കും പൂർണ ഉത്തരവാദിയെന്ന് ബൈഡൻ വ്യക്തമാക്കി. ലോകത്തിൻ്റെ പ്രാർത്ഥന യുക്രൈനൊപ്പമുണ്ട്. വൈറ്റ് ഹൗസിലിരുന്ന് ഇതൊക്കെ താൻ നിരീക്ഷിക്കുന്നുണ്ട്. ജി7 രാജ്യങ്ങളുമായും നാറ്റോ സഖ്യവുമായും കൂടിയാലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. ഇക്കാര്യത്തിൽ ഉടൻ അമേരിക്കൻ ജനതയോട് സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുക്രെയ്നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരവിടുകയായിരുന്നു.സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചു.
ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്‍റെ പ്രഖ്യാപനം.യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യ നിര്‍ദേശം നല്‍കി. ഇടപെടാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി ഉണ്ടാകുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ യുക്രെയ്ന്‍ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാനും പുടിന്‍ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha






















