പ്രധാന നഗരങ്ങളില്‍ എടിഎമ്മുകള്‍ പലതും കാലിയായി; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂ; റോഡുകളിൽ ഗതാഗത കുരുക്ക് രൂക്ഷം; ഷെല്ലാക്രമണ ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ ഭൂഗര്‍ഭ മെട്രോയില്‍ അഭയം പ്രാപിച്ച് കുടുംബങ്ങൾ; റഷ്യന്‍ ആക്രമത്തിന് പിന്നാലെ ആശങ്കയിലും ഭീതിയിലും പരക്കം പാഞ്ഞ് യുക്രെയ്ന് നിവാസികള്‍

റഷ്യന്‍ സൈന്യത്തിന്റെ ആക്രമത്തിന് പിന്നാലെ ആശങ്കയിലും ഭീതിയിലും പരക്കം പാഞ്ഞ് യുക്രെയ്ന് നിവാസികള്‍. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ എടിഎമ്മുകള്‍ പലതും കാലിയായ അവസ്ഥയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഭക്ഷണശാലകള്‍ അടച്ചിട്ടിരിക്കുകയാണ്.
തലസ്ഥാനമായ കീവില്‍നിന്ന് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. മിക്ക റോഡുകളിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇതിനിടെ, ഷെല്ലാക്രമണ ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ ഭൂഗര്‍ഭ മെട്രോയില്‍ അഭയം പ്രാപിച്ചവരും ഏറെയാണ്.
അതിനിടെ യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം ഊര്‍ജിതമാക്കി ഇന്ത്യ. വ്യോമമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ മുടങ്ങിയതിനാല്‍ കരമാര്‍ഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
ഇന്ത്യയിലേക്ക് വരേണ്ടവര്‍ പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് എത്തണം. എല്ലാ പൗരന്മാരോടും പാസ്പോര്‍ട്ട് നിര്‍ബന്ധമായും കൈയില്‍ കരുതണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha






















