യുക്രെയിൻ - റഷ്യ സംഘർഷം; സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; ക്രൂഡ് വില 100 ഡോളര്‍ പിന്നിടുന്നത് ഏഴു വര്‍ഷത്തിനു ശേഷം; ഇന്ത്യയിലും വിലവർദ്ധനവ് ഉണ്ടാകുമെന്ന് വിദഗ്ധർ

യുക്രെയ്നില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളര്‍ ആയി. ഏഴു വര്‍ഷത്തിനു ശേഷം ആദ്യമാണ് ക്രൂഡ് വില 100 ഡോളര്‍ പിന്നിടുന്നത്. ഇതിനു മുന്‍പ് 2014 സെപ്റ്റംബറില്‍ ആണ് ക്രൂഡ് വില 100 ഡോളര്‍ കടന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഒരു ദിവസം കൊണ്ട് 5.4 ശതമാനമാണ് ഉയര്‍ന്നത്.
2022 തുടക്കം മുതല്‍ ക്രൂഡ് വില മുകളിലേക്കായിരുന്നു. യുക്രെയ്ന്-റഷ്യ സംഘര്‍ഷം രൂക്ഷമായതോടെയാണ് ക്രൂഡ് വില ഉയരാന്‍ തുടങ്ങിയത്. ജനുവരി മുതല്‍ ഇതുവരെ ബാരലിന് 20 ഡോളറിലധികം വര്‍ധിച്ചു.
ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എണ്ണ വില അനങ്ങാതെ നില്‍ക്കുകയാണ്. ക്രൂഡ് വില മുന്‍പെങ്ങും ഇല്ലാത്ത വിധം ഉയര്‍ന്നിട്ടും ഒന്നുമറിയാത്ത മട്ടില്‍ തുടരുന്ന ഇന്ത്യന്‍ എണ്ണ കമ്ബനികള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ റോക്കറ്റ് വേഗത്തില്‍ വില കയറ്റാനാണ് സാധ്യത. റഷ്യക്കെതിരെ രാജ്യാന്തര ഉപരോധം ശക്തമായാല്‍ എണ്ണ ലഭ്യത കുറയുകയും അത് വീണ്ടും പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്യും. ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട ബസ് ഉടമകളും നിശബ്ദരാണ്. എണ്ണ വില വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരും രംഗത്തുവന്നേക്കും. ഓട്ടോ, ടാക്സി നിരക്കകളും വര്‍ധിക്കും.
https://www.facebook.com/Malayalivartha





















