Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പുട്ടിന്റെ വജ്രായുധവും തകര്‍ന്നു; റഷ്യയുടെ ഏറ്റവും കരുത്തന് തീയിട്ട് യുക്രൈന്‍ സൈന്യം; യുക്രൈന്‍ വ്യോമസേനയുടെ അസാധാരണ നീക്കത്തില്‍ കയ്യടിച്ച് ലോകം.

06 APRIL 2022 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ

യുക്രൈനില്‍ റഷ്യയ്ക്ക് നേരിടേണ്ടി വരുന്ന ചെറിയൊരു തിരിച്ചടിപോലും വലിയ വാര്‍ത്തയാകുന്നതിന് രണ്ടു കാരണങ്ങളാണ്. ഒന്ന് ഈ യുദ്ധം തുടങ്ങിയത് റഷ്യയായതുകൊണ്ടും രണ്ട് റഷ്യ ലോക രണ്ടാം നമ്പര്‍ സൈന്യമായതുകൊണ്ടുമാണ്. പക്ഷേ ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാകുന്നൊരു സംഭവമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്..

ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വ്യോമസേനകളിലൊന്ന് എന്ന വിശേഷണമുള്ള റഷ്യയയുടെ ആയുധപ്പുരയിലെ ഏറ്റവും കരുത്തനായൊരു പോരാളിടെ യുക്രൈന്‍ വ്യോമസേന ചുട്ടെരിച്ചിരിക്കുകയാണ്. റഷ്യയുടെ ഏറ്റവും മാരകശേഷിയുള്ളതും നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിതമായ വിമാനമാണ് സുഖോയ് 35. റഷ്യയുടെ വജ്രായുധമെന്ന വിശേഷണവും ഇതിനുണ്ട്. ആ പോര്‍വിമാനത്തെയും യുക്രെയ്ന്‍ സേന വെടിവച്ചു വീഴ്ത്തിയിരിക്കുന്നു. ഇത് റഷ്യയുടെ ആയുധ വ്യാപാരത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത് വന്‍ വിള്ളലായിരിക്കുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ഒരു യുദ്ധം എന്നതുപോലെതന്നെ യുക്രൈനിലേത് റഷ്യയുടെ ഒരു ആയുധ എക്‌സിബിഷനായിരുന്നു എന്നത് പല വിദഗ്ദരും ചൂണ്ടിക്കാട്ടിയ കാര്യമാണ്. അങ്ങനെഎങ്കില്‍ ആ എക്‌സിബിഷന്‍ ഈ തിരിച്ചടിയോടെ വന്‍ പരാചയമായി മാറിയിരിക്കുകയാണ്.

കത്തിയെരിഞ്ഞു താഴേക്കു പതിക്കുന്ന ഒരു റഷ്യന്‍ സുഖോയ് 35 വിമാനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുക്രെയ്ന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റായിരുന്നു ഈ വിമാനം വീണത്. ശക്തി കൊണ്ട് റഷ്യയ്ക്കു മുന്‍പില്‍ ഒന്നുമല്ലെങ്കിലും യുക്രെയ്ന്‍ വ്യോമസേനയ്ക്കും പ്രഹരശേഷിയുണ്ടെന്നു വെളിവാക്കുന്നതായി ഈ സംഭവം.

റഷ്യയുടെ ഏറ്റവും വികസിതമായ എയര്‍ക്രാഫ്റ്റാണ് സുഖോയ് 35. സിംഗിള്‍ സീറ്റ്, മള്‍ട്ടിറോള്‍ ഗണത്തില്‍ പെടുന്ന ഈ എയര്‍ക്രാഫ്റ്റിന്റെ സാങ്കേതികമായ പുരോഗതി മൂലം ഇതിനെ ഫോര്‍ത്ത് ജനറേഷന്‍ പ്ലസ് പ്ലസ് എയര്‍ക്രാഫ്റ്റ് എന്നു വിശേഷിപ്പിക്കാറുണ്ട്. ശബ്ദത്തിന്റെ 2.25 മടങ്ങ് വേഗം ഈ എയര്‍ക്രാഫ്റ്റിന് 36000 അടി പൊക്കത്തില്‍ കൈവരിക്കാം. 8000 കിലോ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഇതിന്റെ റേഞ്ച് 1600 കിലോമീറ്ററാണ്. ഇത്രയും വികസിപ്പിക്കപ്പെട്ട ഒരു എയര്‍ക്രാഫ്റ്റിനെയാണു യുക്രെയ്ന്‍ യുദ്ധവിമാനം വെടിവച്ചിട്ടത്. സുഖോയ് 35 വിമാനത്തിനു സ്റ്റെല്‍ത്ത് ഇല്ല എന്ന ന്യൂനത മുതലെടുത്തായിരുന്നു യുക്രെയ്‌ന്റെ ആക്രമണമെന്നു വിലയിരുത്തപ്പെടുന്നു.

ഇത്രയും കരുത്തുറ്റ റഷ്യന്‍ വ്യോമസേനയെ മിഗ് 29, സുഖോയ് 27 തുടങ്ങിയ ശക്തി കുറഞ്ഞതും താരതമ്യേന പഴഞ്ചനുമായ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് തങ്ങള്‍ എങ്ങനെയാണ് നേരിട്ടതെന്ന് ജ്യൂസ് എന്ന കൃത്രിമപ്പേരുള്ള ഒരു യുക്രെയ്‌നിയന്‍ പൈലറ്റ് നല്‍കുന്ന വിവരങ്ങള്‍ ശ്രദ്ധ നേടുന്നുണ്ട്.

ആകാശത്തു നിന്നു ഭൂമിയിലേക്കുള്ള ആക്രമണണാണ് മിഗ് 29 യുദ്ധവിമാനങ്ങള്‍ പൊതുവെ നടത്തുന്നത്. ആകാശത്തു തന്നെ ഒരു യുദ്ധവിമാനത്തില്‍ നിന്നു മറ്റൊരു യുദ്ധവിമാനത്തിലേക്കുള്ള ആക്രമണമാണ് സുഖോയ് 27 യുദ്ധവിമാനങ്ങള്‍ നടത്തുന്നത്. സുഖോയ് 27 വിമാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാണെങ്കിലും ഇവയുടെ എണ്ണം യുക്രെയ്ന്‍ വ്യോമസേനയില്‍ കുറവാണ്.

യുഎസ് വ്യോമസേനയുമായി സഹകരിച്ച് നടത്തിയ ക്ലിയര്‍ സ്‌കൈ എന്നു പേരുള്ള സൈനികാഭ്യാസങ്ങള്‍ യുക്രെയ്ന്‍ വ്യോമസേനയ്ക്ക് വളരെ ഗുണപരമായ പാഠങ്ങള്‍ നല്‍കിയിരുന്നെന്നു ജ്യൂസ് പറയുന്നു. യുഎസിന്റെ എഫ് 15 വിമാനങ്ങളുമായിട്ടായിരുന്നു ഈ അഭ്യാസങ്ങള്‍. പോളണ്ടിന്റെ വ്യോമസേനയും ഇതില്‍ പങ്കു ചേര്‍ന്നിരുന്നു.

യുദ്ധത്തിനു മുന്‍പ് നടന്ന ഈ വ്യോമാഭ്യാസം യുക്രെയ്ന്‍ ഇതുവരെ പങ്കെടുത്തിട്ടുള്ള ഏറ്റവും വലിയ എക്‌സര്‍സൈസായിരുന്നു. നാറ്റോ യുദ്ധമുറകളെക്കുറിച്ചുള്ള അവബോധവും ക്ലിയര്‍ സ്‌കൈ യുക്രെയ്‌നു നല്‍കി. റഷ്യന്‍ യുദ്ധവിമാനങ്ങളുടെ ശേഷികളും രീതികളും അനുകരിച്ചു മാറ്റങ്ങള്‍ വരുത്തിയായിരുന്നു എഫ് 15 വിമാനങ്ങള്‍ അഭ്യാസത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇതിനനുസരിച്ച് തന്നെ പ്രകടനങ്ങള്‍ നടത്താന്‍ യുക്രെയ്ന്‍ വ്യോമസേനയ്ക്കും കഴിഞ്ഞു. തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്നു മനസിലാക്കാനും ഇവ മൂലം യുക്രെയ്ന്‍ വ്യോമസേനയ്ക്കു സാധിച്ചു.

സുഖോയ് 24 ഫെന്‍സര്‍ എന്ന മറ്റൊരു യുദ്ധവിമാനവും യുക്രെയ്ന്‍ വ്യോമസേനയ്ക്കുണ്ട്. എന്നാല്‍ എണ്ണം കുറവായതിനാല്‍ ഇതിന്റെ സേവനങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ജ്യൂസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (21 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (25 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (26 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (32 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (44 minutes ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (49 minutes ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (52 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (58 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends